• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുന്നവർ.. ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി

cmsvideo
  ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി | Oneindia Malayalam

  തിരക്കേറിയ ബസ്സിലോ ഉത്സവപ്പറമ്പുകളിലോ മാർക്കറ്റിലോ പോയിട്ടുള്ള സ്ത്രീകൾക്കറിയാം അത്തരം ഇടങ്ങളിൽ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥ. ഏത് നേരവും ആൾക്കൂട്ടത്തിൽ നിന്നും ഒരു കൈ തനിക്ക് നേരെ നീണ്ട് വന്നേക്കാം എന്ന ബോധം ഓരോ സ്ത്രീയുടേയും ഉള്ളിലുണ്ടാകും.

  സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ തന്നെ തൊടാനും പിടിക്കാനും തങ്ങൾക്ക് അവകാശമുണ്ട് എന്ന് ധരിക്കുന്ന ആൺകൂട്ടവും ചുറ്റുമുണ്ട്. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ അത്തരമൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് യുവനടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിലെ അഭിനേതാവാണ് ദിവ്യ. ഫേസ്ബുക്കിലെ കുറിപ്പിൽ ദിവ്യ പറയുന്നത് ഇതാണ്:

  ബസ്സിലുണ്ടായ ദുരനുഭവം

  ബസ്സിലുണ്ടായ ദുരനുഭവം

  കുറച്ചുനാൾക്ക് മുൻപ്‌ ഒരു ബസ്സ് യാത്രക്ക് പുറപ്പെടുമ്പോൾ ഇരുന്ന സീറ്റിനപ്പുറം ഒരു ചേട്ടൻ വന്നു നിന്നു അനാവശ്യമായ നോട്ടവും ചോദ്യങ്ങളും. ശല്ല്യമായി തോന്നിയപ്പോൾ ഞാൻ ദേഷ്യപ്പെട്ടു സംസാരിച്ചു. അപ്പൊ പെങ്ങളെ എന്ന് വിളിച്ചു സോറി പറഞ്ഞു. സ്നേഹത്തിന്റെ പുറത്തു ചോദിച്ചതായെന്നായി കണ്ടക്ടറോട് പറഞ്ഞു അയാളെ മാറ്റി കുറച്ചു ദൂരത്തേക്കിരുത്തി. ബസ് എടുത്ത് ഒരു 10 മിനുട്ട് കഴിഞ്ഞപ്പോ അയാൾ എന്റെ തൊട്ടു പുറകിൽ വന്നിരുന്നു ഞാൻ ഇരിക്കുന്ന സീറ്റ് കമ്പിയിൽ കൈവെച്ചു എന്റെ കഴുത്തിൽ തൊടാനുള്ള ശ്രമം തുടങ്ങി.ദേഷ്യം വന്നു ഞാൻ തിരിഞ്ഞു കോളറിൽ കേറിപിടിച്ചൂ.

  മുഖത്ത് ആഞ്ഞടിച്ചു

  മുഖത്ത് ആഞ്ഞടിച്ചു

  ഇനി വേഷം കെട്ട് എടുത്താൽ ഇതിനപ്പുറം മേടിക്കുമെന്നു പറഞ്ഞു മുഖത്ത് ആഞ്ഞടിച്ചു ആ സീൻ കഴിഞ്ഞപ്പോൾ അയാളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി " ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാൻ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്. " . ഞാൻ ഒരു നിമിഷത്തേക്ക് അയാളുടെ മറുപടി കേട്ട് stundയി. കണ്ടക്ടറും ഡ്രൈവറും ആളുകളും കൂടി അയാളെ ബസ്സിൽ നിന്ന് പുറത്താക്കി . എന്നാലും അയാളുടെ ചോദ്യം എന്റെ സമ്മധമില്ലാതെ എന്നെ തൊടില്ലന്നു പറയാൻ അയാൾക്ക് കൊടുത്ത ധൈര്യം അയാളുടെ ഉള്ളിലെ ഏതു ലഹരി കൊടുത്ത ധൈര്യമാണെങ്കിലും. ഇതൊക്കെ അവരുടെ റൈറ്റ് ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി.

  സുഹൃത്തിനുണ്ടായ അനുഭവം

  സുഹൃത്തിനുണ്ടായ അനുഭവം

  മറ്റൊരു സംഭവം ഓർത്തെടുത്താൽ കഴിഞ്ഞ itfokൽ എന്റെ സുഹൃത്തായ ഒരു പെൺകുട്ടി ഒരു നാടകം കണ്ടുകൊണ്ടിരിക്കുമ്പോ ഒരുത്തൻ ബാക്കിൽ ഇരുന്നു അവളെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. അവസാനം ഫ്രണ്ട്സ് ഇടപെട്ടു അയാളെ പൊക്കിയെടുത്ത് കൊണ്ടു പോകേണ്ടി വന്ന ഒരു അവസ്ഥയുണ്ട് ബോധമില്ലാഞ്ഞിട്ട്. അതെ വ്യക്തിയെ ഞാൻ കുറച്ച ദിവസങ്ങൾക്കു മുന്നേ എഫ്ബിയിൽ ഒരു പ്ലക്കാർഡ് കൊണ്ട് നിൽക്കുന്നത് കണ്ടു അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് justice to Asifa... പുള്ളി ഫോട്ടോകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പുച്ഛമാണ് തോന്നിയത്.

  എന്തൊരു വിരോധാഭാസമാണ്

  എന്തൊരു വിരോധാഭാസമാണ്

  എന്തൊരു വിരോധാഭാസമാണ് ഈ നാട്ടിൽ നടക്കുന്നതെന്ന് ഒർത്തുപോവുന്നു. അവനവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരുവൻ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണിൽ ആഭാസംലെ... നമ്മൾ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും. ഞാൻ ഇതിപ്പോ പറയാൻ കാരണം . ബസ് യാത്ര മുൻ നിർത്തി ജുബിത്ത് സംവിധാനം ചെയ്യുത് സഞ്ജു പ്രൊഡ്യൂസ് ചെയ്ത ആഭാസമെന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ കുറിച്ച പറയാനാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനോട് വളരെ റിലേറ്റ് ചെയ്യാൻ ഒരു സ്ത്രീ എന്ന നിലക്ക് ഒരുപാട് സാധിച്ചിട്ടുണ്ട് . ലൈഫിൽ നമ്മൾ നേരിട്ട് അനുഭവിക്കുന്ന ഫ്സ്ട്രേഷൻസ് ഈ ലോകത്തോട് ഒരു സിനിമ എന്ന ആർട്ടിലൂടെ തുറന്നു കാണിക്കാൻ സാധിക്കുക.

  ഒളിച്ച് പിടിക്കേണ്ട കാര്യമില്ല

  ഒളിച്ച് പിടിക്കേണ്ട കാര്യമില്ല

  അതിന്റെ ഒരു പാർട്ട് ആവുക എന്നതായിരുന്നു ഈ സിനിമയോട് ഞാൻ ഇത്രയും അധികം അടുക്കാനുള്ള കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളെയും രൂപികരിച്ചിരിക്കുന്നത് തീർത്തും സത്യസന്ധമായ റിയൽ ആയ കുറെ അനുഭവങ്ങളുടെ ഒബ്സർവേഷനിലൂടെയാണെന്നു ഉറപ്പെനിക്കുണ്ട് . ഇത്തരം അനുഭവങ്ങൾ ഉണ്ടാവാത്ത (തുറന്നു പറയാത്തവരുണ്ടാകാം) ഒരു സ്ത്രീ പോലും ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ ഒന്നും ഒളിച്ചു പിടിക്കേണ്ട കാര്യവുമില്ല. ഇത് കാണികൾ കണ്ടു തന്നെ മനസ്സിലാക്കണം.

  തറവേല ചെയ്യുന്ന തറവാടികൾ

  തറവേല ചെയ്യുന്ന തറവാടികൾ

  ഓരോ കുഞ്ഞു കുട്ടിയും മനസ്സിലാക്കണം നമ്മുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നു.തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുമ്പോൾ ചില സദാചാരവാദികൾ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.

  ഒളിച്ചു വെക്കാൻ ഒന്നുമില്ല, ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലർത്താതെ കാണിക്കാൻ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും ജുബിത്തിനോടും സഞ്ജുവിനോടും ഐക്യദാർഢ്യം. എല്ലാവരും സിനിമ കാണുക .

  കടന്ന് പോയ അനുഭവങ്ങൾ

  കടന്ന് പോയ അനുഭവങ്ങൾ

  സിനിമ കണ്ടു ഇറങ്ങുമ്പോൾ നമ്മൾ ഇതുവരെ കടന്നു പോയ ജീവിതത്തിൽ ഓരോ സംഭവങ്ങളോടും വിശ്വാസങ്ങളോടും പ്രവൃത്തികളോടും നമ്മൾ സ്വയം നമ്മളോട് താന്നെ ഓരോ ചോദ്യങ്ങൾ ചോദിച്ചിരിക്കും ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്.. നിങ്ങളുടെ യാത്രകളിൽ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രീതികളിൽ ഉള്ള അനുഭവങ്ങളോ ,കാഴ്ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ (സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നു) തന്നെ വിശ്വസിക്കുന്നു. ഇവിടെ കമന്റ് ചെയ്യ് ചില കാര്യങ്ങളൊക്കെ വ്യക്തമാകുമോ.

  ഫേസ്ബുക്ക് പോസ്റ്റ്

  ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് പോസ്റ്റ്

  കൊലയാളികളെ കണ്ട് ബാബു ബൈക്കിൽ നിന്നിറങ്ങി ഓടി.. അവർ പിറകേ ചെന്ന് വെട്ടിനുറുക്കി!

  ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണ വേളയിൽ പോലീസ് സുരക്ഷ? അട്ടിമറി ഭയം

  English summary
  Actress Divya Gopinath's facebook post sharing bad experience in bus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more