കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും ഈ മാഗി നിരോധിക്കണ്ട കാര്യം എന്താ...?

  • By Aswathi
Google Oneindia Malayalam News

മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോയും, വേറെന്തൊക്കെയോസുനാപ്പിയും ചേര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് അത് നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല. മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് കൊടുക്കാന്‍ കിട്ടുമോ എന്നാലോചിച്ചിട്ടാണ്.

ശരിക്കും ഈ മാഗി നിരോധിക്കണ്ട കാര്യം എന്താ...? ഇന്ത്യയില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മാഗിയില്‍ മാത്രമേ അജിനാമോട്ടോ ഉള്ളോ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആരു എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്... തടയാന്‍ ആളുണ്ടോ...? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് കരുതരുത്.

noodles

ഹാ... എന്തായാലും മാഗി പോയി... ഇനി നമുക്ക് കുട്ടികളെ ഷാര്‍പ്പറും, ടോള്ളറും ആക്കാന്‍ ഹോര്‍ലിക്‌സ് കൊടുത്താലോ...? പണ്ട് കാലികള്‍ക്ക് കൊടുത്തിരുന്ന മാള്‍ട്ട് പള്‍പ്പില്‍ ഇത്തിരി കാരമലും വാരിയിട്ടു മൂന്നാല് രാജ്യങ്ങളിലെ ജനങ്ങളെ നല്ല അന്തസായിട്ടു പറ്റിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ലിക്‌സ്. ഏടഗ എന്ന അന്താരാഷ്ട്ര മരുന്ന് ഭീമന്‍ ഹെല്‍ത്ത് ഡ്രിങ്ക്, വുമന്‍ ഹോര്‍ലിക്‌സ്, ജൂനിയര്‍ ഹോര്‍ലിക്‌സ് എന്നൊക്കെ പറഞ്ഞു കണ്ട പുല്ലും, കുറേറേ ജങ്ക്കളും മിക്‌സ് ചെയ്തു തന്നപ്പോള്‍ കേരളത്തിനത് സ്റ്റാറ്റസ് സിംബല്‍ ആയി. ചായക്ക് പകരം ഹോര്‍ലിക്‌സ് കുടിക്കുന്ന കുട്ടികള്‍ പരിഷ്‌കാരികള്‍ ആയി.

തരം തിരിവില്‍ 'പ്രൊപ്രൈട്ടറി ഫുഡ്' എന്ന ലേബല്‍ ആണ് ഫുഡ് സെക്ക്യുരിറ്റി വിഭാഗം ഹോര്‍ലിക്‌സിന് നല്‍കിയത്. അതിന്റെ വിശദീകരണം ആണ് തമാശ. 'ഭക്ഷണത്തിന്റെ കൂടത്തില്‍ പെടുത്താന്‍ ആവില്ലെങ്കിലും തിന്നുന്നത് കൊണ്ട് വലിയ ദോഷം ഇല്ലാത്തതു' അതാണ് ഈ പ്രൊപ്രൈട്ടറി ഫുഡ്. എന്ത് മനോഹരമായ ഹെല്‍ത്ത് ഡ്രിങ്ക് അല്ലെ...?

horlicks

മാരക വിഷമായ പത്തു പൈസക്ക് കൊള്ളാത്ത പെപ്‌സിക്കും, കൊക്കക്കൊളക്കും വരെ അതിന്റെ മേലെ FSSAI എന്നൊരു ചിഹ്നം കാണാം. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണം അതീവ ശുദ്ധി ഉള്ളതാവണം എന്ന് നിര്‍ബന്ധ ബുദ്ധി ഉള്ള ആളുകള്‍ ആണ് അവര്‍, എന്നാല്‍ ഈ ഹോര്‍ലിക്‌സിന്റെ പുറത്തു അങ്ങനൊരു ലേബല്‍ കാണാന്‍ പറ്റില്ല... കാരണം ഭക്ഷണം ആണെങ്കില്‍ അല്ലെ അവര്‍ക്ക് അതിന്റെ മേലെ ഈ ചിഹ്നം ഇടാന്‍ പറ്റൂ. അതിന് പകരം 'പ്രൊെ്രെപട്ടറി ഫുഡ്' പദവി നല്‍കിയിട്ടുണ്ടല്ലോ

ഇംഗ്ലണ്ടില്‍ ഉറക്കം വര്‍ധിപ്പിക്കാന്‍ കുടിക്കുന്ന മാള്‍ട്ട് ഡ്രിങ്ക, അതിനേക്കാള്‍ അളവ് കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഹെല്‍ത്ത് ഡ്രിങ്ക് ആകുന്ന മറിമായം എന്തൊരു അത്ഭുതമാണല്ലേ.? ഏറ്റവും കൂടിയ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഇറക്കുന്ന മലേഷ്യന്‍ ഹോര്‍ലിക്‌സ് പക്ഷെ അവിടെ വെറും മാള്‍ട്ട് ബെവരെജ് ആണ്...

കൊളോണിയല്‍ കാലം തീര്‍ന്നപ്പോള്‍ വില്‍ക്കാന്‍ സ്ഥലം ഇല്ലാതായി. അുപ്പോഴാണ് ചത്ത് കിടന്ന കോളനിവല്‍ക്കരണ പദ്ധതിയുടെ നെറ്റിയില്‍ ഒരു മറുക് ഒട്ടിച്ച്, ആളെതിരിച്ചറിയാതെ ആക്കി ആഗോളവല്‍ക്കരണം എന്ന പേരി ഇറക്കുന്നത്. ലോക ബാങ്ക് അതിനു നേതൃത്വവും നല്‍കി. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ എന്ത് കൊണ്ട് അവര്‍ക്ക് നൂറു കോടി ആളുകള്‍ ഉള്ള ഓപണ്‍ മാര്‍ക്കറ്റ്മാത്രം ആയിരുന്നു.

coca-cola

നിങ്ങളെല്ലാം തടിച്ചുകൊഴുത്ത് അത് കൊണ്ട് ഇനി ചോളം തിന്നൂ എന്ന് പറയാന്‍ അമേരിക്കയില്‍ നിന്നും കേല്ലോഗ്‌സ് വരേണ്ടി വന്നു. തമിഴ്‌നാടില്‍ കിലോയ്ക്ക് പത്തു രൂപ വില കിട്ടാതെ കര്‍ഷകര്‍ ചോളം കൃഷി വിട്ടപ്പോള്‍ കാല്‍കിലോയ്ക്ക് നൂറു രൂപയുള്ള കേല്ലോഗ്‌സ് ചോക്കോസ് നമ്മടെ വീട്ടിലെത്തി. ഇങ്ങനെ പറയാനും കേള്‍ക്കാനും ഒരുപാടുണ്ട്.

പറഞ്ഞുവരുന്നത്, തിന്നുമ്പോള്‍ എങ്കിലും ബ്രാന്‍ഡ് നോക്കാതെ ഇരിക്കുക. വേറെ രാജ്യത്തു നിന്നും വരുന്ന എല്ലാ മുതലാളിമാര്‍ക്കും നമ്മുടെ വയറു നന്നാക്കിയ പുണ്യം അല്ല വേണ്ടത്, കാലിയായ കീശയാണ്. അതുകൊണ്ട് കണ്ണ് തുറന്നു പിടിച്ചു ഇരിക്കുക.കാതു തുറന്നിരിക്കുക...

കടപ്പാട്: വാട്‌സആപ്പ്

English summary
Actually for what Maggi should banned?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X