കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന്, ബിജെപിയ്‌ക്കൊപ്പം നിന്ന പിസി തോമസ്, ഇന്ന് മുസ്ലീം ലീഗുകാരനായ കെഎം ഷാജി... രണ്ട് അയോഗ്യര്‍!

Google Oneindia Malayalam News

കേരള ചരിത്രത്തില്‍ എംഎല്‍എമാരേയും എംപിമാരേയും കോടതി അയോഗ്യരാക്കിയ സംഭവങ്ങള്‍ വളരെ വിരളം ആണ്. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ കോടതി ഉത്തരവിനാല്‍ അയോഗ്യനാക്കപ്പെട്ട ആള്‍ പിസി തോമസ് ആയിരുന്നു.

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു പിസി തോമസ്. കേരള ചരിത്രത്തിലെ തന്നെ ആദ്യ എന്‍ഡിഎ എംപി ആയിരുന്നു തോമസ് എന്നതും ചരിത്രം.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന പിഎം ഇസ്മായില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കേരള ഹൈക്കോടി 2006 ല്‍ പിസി തോമസിനെ അയോഗ്യനാക്കുകായിരുന്നു. അന്നും വര്‍ഗ്ഗീയ പ്രചാരണം ആയിരുന്നു അയോഗ്യത കല്‍പിക്കാന്‍ കാരണം ആയത്. ഇപ്പോള്‍ കെഎം ഷാജിയുടെ കാര്യത്തിലും സാമനമായ സാഹചര്യം ആണ് വന്നുചേര്‍ന്നിട്ടുള്ളത്.

പഴയ മാണി ഗ്രൂപ്പ്

പഴയ മാണി ഗ്രൂപ്പ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരന്‍ ആയിരുന്നു പിസി തോമസ്. മാണി ഗ്രൂപ്പിലെ നേതാവായിരിക്കുമ്പോള്‍ തന്നെ മൂവാറ്റുപുഴയില്‍ നിന്നുള്ള ലോക്‌സഭ അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാണിഗ്രൂപ്പിലെ ലയന വിരുദ്ധ ഗ്രൂപ്പില്‍ പെട്ട ആളായിരുന്നു തോമസ്.

ബിജെപിയ്‌ക്കൊപ്പം

ബിജെപിയ്‌ക്കൊപ്പം

മാണി ഗ്രൂപ്പുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പിസി തോമസ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) എന്ന തോമസിന്റെ പാര്‍ട്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുകയും ചെയ്തു.

നിര്‍ണായക വിജയം

നിര്‍ണായക വിജയം

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടാണ് പിസി തോമസ് മൂവാറ്റുപുഴയില്‍ മത്സരിച്ചത്. സിപിഎമ്മിന്റെ പിഎം ഇസ്മായില്‍ ആയിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി. ചരിത്രത്തില്‍ ആദ്യമായി ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

നിസ്സാര വോട്ടുകള്‍

നിസ്സാര വോട്ടുകള്‍

ശക്തമായ ത്രികോണ മത്സരം ആയിരുന്നു അന്ന് നടന്നത്. സിപിഎമ്മിന്റെ പിഎം ഇസ്മായിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണിയും ആയിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥികള്‍. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിസി തോമസ് 529 വോട്ടുകള്‍ക്ക് വിജയിച്ചു.

വര്‍ഗ്ഗീയ പ്രചാരണം

വര്‍ഗ്ഗീയ പ്രചാരണം

വര്‍ഗ്ഗീയ പ്രചാരണത്തിലൂടെ ആണ് പിസി തോമസ് വോട്ട് നേടിയത് എന്നായിരുന്നു ആരോപണം. പിഎം ഇസ്മായില്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ വിശ്വാസികളെ മതപരമായി സ്വാധീനിക്കുന്ന തരത്തിലുള്ള ലഘുലേഖകളും കലണ്ടറുകളും അടക്കം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി പിസി തോമസിനെ അയോഗ്യനാക്കിയത്.

സുപ്രീം കോടതിയും ശരിവച്ചു

സുപ്രീം കോടതിയും ശരിവച്ചു

ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ആയിരുന്നു പിസി തോമസിനെ അയോഗ്യനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. തോമസ് ഇതിനെടിരെ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. പിന്നീട് 2010 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പിസി തോമസിനെ രാഷ്ട്രപതി അയോഗ്യനാക്കി പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ വിലക്കും തോമസ് നേരിട്ടു.

സമാനമായ സാഹചര്യം

സമാനമായ സാഹചര്യം

പിസി തോമസ് കേസിന്റെ സമാനമായ സാഹചര്യം ആണ് ഇപ്പോള്‍ കെഎം ഷാജിയുടെ കേസിലും ഉള്ളത്. വര്‍ഗ്ഗീയ പ്രചാരണം സംബന്ധിച്ച തെളിവുകള്‍ കോടതിയ്ക്ക് മുന്നില്‍ എത്തുകയും കോടതി ഷാജിയെ അയോഗ്യനാക്കുകയും ആയിരുന്നു.

വിജയിയായി പ്രഖ്യാപിച്ചില്ല

വിജയിയായി പ്രഖ്യാപിച്ചില്ല

പിസി തോമസ് കേസില്‍ എതിര്‍ കക്ഷിക്കാരന്‍ ആയ പിഎം ഇസ്മായിലെ അന്ന് ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഷാജിയുടെ കേസില്‍ നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കാന്‍ കോടതി തയ്യാറായില്ല.

വിലക്കിന്റെ കാര്യം

വിലക്കിന്റെ കാര്യം


മൂന്ന് വര്‍ഷത്തെ വിലക്കായിരുന്നു പിസി തോമസിന് അന്ന് ഹൈക്കോടതി വിധിച്ചത്. എന്നാല്‍ കെഎം ഷാജിയ്ക്ക് ആറ് വര്‍ഷത്തെ തിരഞ്ഞെടുപ്പ് വിലക്കാണ് കോടതി വിധിച്ചിരിക്കുന്നത്. 2004 ല്‍ കൊടുത്ത കേസില്‍ വിധി പറയാന്‍ അന്ന് രണ്ട് വര്‍ഷം ആയിരുന്നു കാത്തിരിക്കേണ്ടി വന്നത്. സമാനമായ സാഹചര്യം തന്നെയാണ് ഷാജിയുടെ കേസിലും ഉണ്ടായത്. 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം 2018 ല്‍ കോടതി വിധി പറഞ്ഞു.

നിയമ പോരാട്ടം തുടരും

നിയമ പോരാട്ടം തുടരും

2004 ല്‍ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവില്‍ 2010 ല്‍ ആയിരുന്നു പിസി തോമ,സിനെ അയോഗ്യനാക്കി രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. അതായത് ആറ് വര്‍ഷത്തോളം എടുത്തു ഇക്കാര്യത്തില്‍ തീരുമാനം നടപ്പിലാകാന്‍.

ഇതുപോലെ തന്നെ ആയിരിക്കും ഒരു പക്ഷേ, കെഎം ഷാജിയുടെ കാര്യത്തിലും നടക്കുക. കേസില്‍ സുപ്രീം കോടതിയെ സമീപിക്കും എന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

അടുത്തിടെ അയോഗ്യനാക്കപ്പെട്ട മറ്റൊരു എംഎല്‍എ ആയിരുന്നു പിസി ജോര്‍ജ്ജ്. അന്ന് നിയമസഭ സ്പീക്കര്‍ ആയിരുന്നു ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. പിന്നീട് ഹൈക്കോടതി ഈ തീരുമാനം റദ്ദാക്കി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

English summary
After PC Thomas, an important politician from Kerala disqualified by High Court, That is KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X