കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവല്‍: ഇന്ത്യയുടെ 'ജെയിംസ് ബോണ്ട്'... പാകിസ്താനെ തകര്‍ത്തെറിഞ്ഞ ബുദ്ധികേന്ദ്രം

  • By Desk
Google Oneindia Malayalam News

അജിത് ഡോവല്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ കസരേയിലേക്ക് വേറെ ഒരുപേര് പോലും പരിഗണിച്ചിരുന്നില്ല. അത്രയ്ക്ക് വിശ്വാസമാണ് മോദിക്ക് ഡോവലിനെ.

കൂടുതൽ വാർത്തകൾ:

പത്താന്‍കോട് ഭീകരാക്രമണം: പാകിസ്താനുമായുള്ള ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു... ഇനി യുദ്ധമോ?

പാകിസ്താന്‍ സൈന്യത്തിന് മല്ലൂസിന്റെ 'പച്ച മലയാളം പൊങ്കാല'... ജനറല്‍ ബജ്‌വ പേടിച്ചോടി!!!

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

ഉറി ഭീകരാക്രമണത്തിന് നിയന്ത്രണ രേഖ മറികടന്ന് മറുപടി കൊടുത്തതും ഡോവലിന്റെ തലയില്‍ ഉദിച്ച ബുദ്ധി തന്നെ. ഇന്ത്യയുടെ 'ജെയിംസ് ബോണ്ട്' ആണ് ഡോവല്‍... റോയുടെ ഏജന്റ് ആയി പാകിസ്താനില്‍ ചെന്ന്, അവിടെ ജീവിച്ച മിടുക്കന്‍.

പാകിസ്താന് ഒരു തരത്തിലും പ്രതിരോധിക്കാന്‍ പറ്റാത്ത രീതിയില്‍ ഡോവല്‍ എങ്ങനെയാണ് ആ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്ലാന്‍ ചെയ്തത്? എന്തുകൊണ്ടാണ് ഡോവലിനെ പാകിസ്താന്‍ മോദിയേക്കാള്‍ ഭയക്കുന്നത്?

മ്യാന്‍മര്‍ പരീക്ഷണം

മ്യാന്‍മര്‍ പരീക്ഷണം

തീവ്രവാദികളെ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ച് ഇല്ലാതാക്കിയ ഒരു ചരിത്രമാണ് ഇന്ത്യക്കുള്ളത്. അതിന്റെ പിന്നിലും അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. ഇപ്പോള്‍ അതേ തന്ത്രം പാകിസ്താനെതിരേയും ഡോവല്‍ പ്രയോഗിച്ചു.

മറുപടി

മറുപടി

പാകിസ്താന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചിരുന്നു. അതിന്റെ ഉത്തരവാദിത്തം നല്‍കിയത് അജിത് ഡോവലിനും.

ആദ്യാവസാനം

ആദ്യാവസാനം

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ച് വരുന്നതുവരെ ഡോവല്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ആ വിജയം ഉറപ്പുള്ളതായിരുന്നു.

പാകിസ്താനെ അറിയാം

പാകിസ്താനെ അറിയാം

ദീര്‍ഘനാള്‍ റോയുടെ ചാരനായി പാകിസ്താനില്‍ കഴിഞ്ഞിട്ടുണ്ട് ഡോവല്‍. അതുകൊണ്ട് തന്നെ പാക് സൈന്യത്തിന്റേയും ഭീകരരുടേയും നീക്കങ്ങള്‍ എങ്ങനെയാണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഇത് തന്നെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പദ്ധതിയിടുണ്ടോ ഡോവലിനെ സഹായിച്ചതും.

പാകിസ്താന്‍ കുടുങ്ങി

പാകിസ്താന്‍ കുടുങ്ങി

ഭീകരരുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നാണ് പാകിസ്താന്‍ പറയാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഭീകരരുടെ കേന്ദ്രങ്ങള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ഡോവല്‍ പദ്ധതിയിട്ടതും. പിന്നെ പാകിസ്താന് മറ്റൊന്നും പറയാന്‍ കഴിയില്ലല്ലോ.

മിണ്ടിയാല്‍

മിണ്ടിയാല്‍

ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് സമ്മതിച്ചാല്‍ പാകിസ്താന്‍ കുടുങ്ങും. തങ്ങളുടെ രാജ്യത്ത് ഭീകര കേന്ദ്രങ്ങള്‍ ഉണ്ട് എന്നതിന് തെളിവാകും അത്. അതുകൊണ്ടാണ് അവര്‍ നിയന്ത്രരേഖയിലെ വെടിവപ്പ് എന്ന് ആവര്‍ത്തിക്കുന്നത്.

ശ്രദ്ധ തിരിക്കാന്‍

ശ്രദ്ധ തിരിക്കാന്‍

നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ ലംഘിച്ചായിരുന്നു ഡോവലിന്റെ പദ്ധതിയുടെ തുടക്കം. ഇതോടെ പാകിസ്താന്റെ ശ്രദ്ധ അങ്ങോട്ടായി. അതിനിടയില്‍ അതീവ രഹസ്യമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി.

മിന്നലാക്രമണം

മിന്നലാക്രമണം

രാത്രിയില്‍ ആരും മയങ്ങിപ്പോകുന്ന സമയം നോക്കിയാണ് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ആക്രമണം നടത്തിയത്. മനപ്പൂര്‍വ്വം തന്നെയാണ് ആ സമയം തിരഞ്ഞെടുത്തത്. തിരിച്ചാക്രമിക്കാനുള്ള സമയം പോലും കിട്ടിയില്ല ഭീകരര്‍ക്ക്.

നീണ്ട തയ്യാറെടുപ്പ്

നീണ്ട തയ്യാറെടുപ്പ്

ഉറിയില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷം ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിലായിരുന്നു ഡോവലും സംഘവും. എപ്പോള്‍ തുടങ്ങി, എപ്പോള്‍ അവസാനിപ്പിക്കണം എന്നതില്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു.

ജെയിംസ് ബോണ്ട്

ജെയിംസ് ബോണ്ട്

ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യനാണ് അജിത് ഡോവല്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന് വിശേഷിപ്പിക്കുന്നത്.

English summary
National Security Advisor Ajit Doval - the Indian James Bond- Was The Brain Behind Surgical Strike Across LoC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X