• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അജ്മല്‍ കസബും നവേദും തീവ്രവാദിയായ കഥ, അത് ഇങ്ങനെ...

  • By Muralidharan

അജ്മല്‍ കസബിനെയും മുഹമ്മദ് നവേദിനെയും പോലുള്ള ചെറുപ്പക്കാര്‍ ഭീകരവാദികളാകുന്നത് എങ്ങനെയാണ്. സ്‌കൂളിലോ കോളജിലോ പേന പിടിക്കാന്‍ മാത്രം പ്രായമുള്ള കൈകളില്‍ എങ്ങനെയാണ് എ കെ 47 പോലുള്ള ആയുധങ്ങള്‍ എത്തുന്നത്. പാകിസ്താനില്‍ ചെറുപ്പക്കാരെ തീവ്രവാദ സംഘങ്ങളില്‍ എത്തിക്കാന്‍ പ്രത്യേകം ഏജന്റുമാര്‍ തന്നെയുണ്ട് എന്നത് ഒരു കാരണം.

എന്നാല്‍ ഇതല്ല, ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണം കൂടി ഇതിന് പിന്നിലുണ്ട്. തങ്ങളുടെ തന്നെ തോല്‍വികളില്‍ നിന്നാണ് ഇവര്‍ ലോകത്തോട് മൊത്തം ദേഷ്യമുള്ളവരാകുന്നത്. നീയൊരു പരാജയമാണ് എന്ന് സ്വന്തം പിതാവ് തന്നെ മുഖത്തുനോക്കി പറഞ്ഞപ്പോഴാണ് നവേദ് എന്ന കൗമാരക്കാരന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. കസബിന്റെ കഥയും ഏതാണ്ട് ഇത് തന്നെ. കാണൂ...

രണ്ടുപേര്‍ക്കും പറയാനുള്ളത് ഒരേ കഥ

രണ്ടുപേര്‍ക്കും പറയാനുള്ളത് ഒരേ കഥ

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ അജ്മല്‍ കസബ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത് പുതിയ വസ്ത്രം വാങ്ങാന്‍ അച്ഛന്‍ പണം കൊടുക്കാത്തത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈദിന് പുതിയ വസ്ത്രം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ അച്ഛന്‍ ഇല്ല എന്ന് പറഞ്ഞ് കൈമലര്‍ത്തി. എങ്കില്‍ സ്വന്തമായി പണം കണ്ടെത്താമെന്നായി കസബിന്റെ ചിന്ത

കസബിന്റെ അച്ഛന്‍ ആഗ്രഹിച്ചത്

കസബിന്റെ അച്ഛന്‍ ആഗ്രഹിച്ചത്

ഉന്തുവണ്ടിയില്‍ ഭക്ഷണമുണ്ടാക്കി കൊണ്ടു നടന്ന് വില്‍ക്കുന്ന ആളായിരുന്നു കസബിന്റെ അച്ഛന്‍. തനിക്കൊപ്പം മകനും കൂടി കച്ചവടത്തില്‍ സഹായിക്കണം എന്നായിരുന്നു ആ അച്ഛന്റെ ആഗ്രഹം. എന്നാല്‍ വണ്ടിയും തള്ളി അച്ഛനൊപ്പം പോകാനായിരുന്നില്ല കസബിന്റെ തീരുമാനം. അങ്ങനെയാണ് അജ്മല്‍ കസബ് എന്ന ചെറുപ്പക്കാരന്‍ മുംബൈ തീവ്രവാദി ആക്രമണക്കേസിലെ പ്രതിയാകുന്നത്.

നവേദിന്റെ കഥ ഇങ്ങനെ

നവേദിന്റെ കഥ ഇങ്ങനെ

നല്ല രീതിയില്‍ ജീവിക്കുന്ന കുടുംബമാണ് മുഹമ്മദ് നവേദിന്റെത്. രണ്ട് സഹോദരന്മാര്‍ക്കും നല്ല ജോലിയുണ്ട്.ഇവരില്‍ ഒരാള്‍ അധ്യാപകനാണ്. സഹോദരി പഠിക്കുന്നു. നവേദിന്റെ അച്ഛന്‍ മുഹമ്മദ് യൂസഫ് ഒരു കര്‍ഷകനാണ്.

അച്ഛന്‍ വഴക്കുപറഞ്ഞു, നവേദ് തീവ്രവാദിയായി

അച്ഛന്‍ വഴക്കുപറഞ്ഞു, നവേദ് തീവ്രവാദിയായി

ഒന്നും ചെയ്യാതിരിക്കുന്നതിന് അച്ഛന്‍ അപമാനിച്ചത് കൊണ്ടാണത്രെ നവേദ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. കുടുംബത്തിന് കൊള്ളാത്തവന്‍ എന്ന് പറഞ്ഞ് രണ്ട് തവണ അച്ഛന്‍ നവേദിനെ അടിക്കുകയും ചെയ്തിട്ടുണ്ടത്രെ.

ശക്തനാകാന്‍ ഇറങ്ങിത്തിരിച്ചതാണ്

ശക്തനാകാന്‍ ഇറങ്ങിത്തിരിച്ചതാണ്

തനിക്കും എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചതാണ് നവേദ്. എത്തിയത് ലഷ്‌കര്‍ ഇ തോയിബയുടെ സംഘത്തില്‍. ശക്തനാകാന്‍ ഇറങ്ങിത്തിരിച്ച നവേദിന്റെ കൈകളില്‍ എത്തിയത് മാരകായുധങ്ങള്‍

ലഷ്‌കറിന് ഇതൊന്നും പുതുമയല്ല

ലഷ്‌കറിന് ഇതൊന്നും പുതുമയല്ല

കസബിനെയും നവേദിനെയും പോലെ നിസഹായരായ ചെറുപ്പക്കാര്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവരാണ് ലഷ്‌കര്‍. ശക്തരാണ് ഇവര്‍. ഇഷ്ടം പോലെ പണമുണ്ട്. ലഷ്‌കറിനൊപ്പം ചേര്‍ന്നാല്‍ നിങ്ങള്‍ പ്രശസ്തരുമാകും. പിന്നെന്ത് വേണം.

പണം അതാണ് പ്രധാനം

പണം അതാണ് പ്രധാനം

ഇഷ്ടം പോലെ പണം നല്‍കാന്‍ ഇവര്‍ തയ്യാറാണ് മാത്രമല്ല തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തെ നോക്കിക്കോളാമെന്നും തീവ്രവാദ സംഘടനകള്‍ വാഗ്ദാനം നല്‍കുന്നു.

വേണ്ടത് 16 നും 20 നും ഇടയിലുള്ളവരെ

വേണ്ടത് 16 നും 20 നും ഇടയിലുള്ളവരെ

16 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ലഷ്‌കര്‍ പോലുള്ള സംഘടനകളുടെ നോട്ടപ്പുള്ളികള്‍. തോക്കും ആയുധങ്ങളും കാണുമ്പോള്‍ ഇവര്‍ക്ക് വേഗം ഹരം പിടിക്കും. വീഡിയോ ഗെയിമുകളില്‍ കാണുന്നതിലും ശക്തരായി തങ്ങളെന്ന് തോന്നും അവര്‍ക്ക്. അധികം ചോദ്യങ്ങളും ഉണ്ടാകില്ല.

English summary
It has become a norm in the villages of Pakistan for young boys to take up arms when their fathers tell them that they are failures. If one were to draw a comparison between Ajmal Kasab and Mohammad Naved, we find that their journey into the world of terror is almost similar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more