• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർത്തവത്തെ കുറിച്ച് ഇന്ത്യൻ ലോകസുന്ദരിക്ക് പറയാനെന്തുണ്ട്? മാനുഷി ചില്ലറിനെ കുറിച്ച് അറിയേണ്ടതെല്ലാം

  • By Desk

17 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഒരു ഇന്ത്യക്കാരിക്ക് ലോക സുന്ദരി പട്ടം ലഭിച്ചിരിക്കുകയാണ്. തന്റെ ഇരുപതാം വയസ്സിലാണ് മാനുഷി ചില്ലര്‍ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് ലോക സുന്ദരി പട്ടത്തിന് തൊട്ടടുത്തെത്തി മടങ്ങിയത് ഒരു മലയാളിയായിരുന്നു, പാര്‍വ്വതി ഓമനക്കുട്ടന്‍.

ഫ്‌ലാറ്റിൽ സെക്‌സ് ടോയ്‌സും ഉറകളും; പെൺകുട്ടികളുമായി വീഡിയോ കോളിന് 1,000 രൂപ... കൊച്ചിയിലെ പെൺവാണിഭം

എന്നാല്‍ മാനുഷിയുടെ ഈ വിജയത്തിന് തിളക്കം ഏറെയാണ്. ഒരു ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാണിത്. ഇന്ത്യയുടെ ആദ്യ വിശ്വസുന്ദരിയായ റീത്ത ഫാരിയയും മാനുഷിയും തമ്മിലുള്ള സാമ്യത്തെ കുറിച്ച് വഴിയേ പറയാം.

24 കാരിയായ വീട്ടമ്മ 17 കാരനെ ബലാത്സംഗം ചെയ്തു!!! കേസ് ഇങ്ങനെയാണ്... പ്രണയിച്ച് ഒളിച്ചോടിയതിന്റെ വിധി

20 വയസ്സുള്ള, മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ, മോഡല്‍ ആയ മാനുഷി ചില്ലറിന് എന്താണ് സ്ത്രീകളിലെ ആര്‍ത്തവത്തെ കുറിച്ച് പറയാനുള്ളത് എന്ന് കൂടി കേള്‍ക്കണം. ഒരു ലോക സുന്ദരി എന്നതിനപ്പുറത്തേക്ക് ആരാണ് മാനുഷി ചില്ലാര്‍ എന്നതും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

ഡോക്ടര്‍മാരുടെ മകള്‍...

ഡോക്ടര്‍മാരുടെ മകള്‍...

ഡോക്ടര്‍ ദമ്പതിമാരുടെ മകളാണ് മാനുഷി ചില്ലാര്‍. അച്ഛന്‍ ഡോ മിത്ര ബസു ചില്ലര്‍ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനാണ്. അമ്മ ഡോ നീലം ചില്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ഹ്യൂമന്‍ ബിഹാവിയര്‍ ആന്റ് അലൈഡ് സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡും ആണ്. മാതാപിതാക്കളുടെ വഴിയേ തന്നെ ആയിരുന്നു മാനുഷിയുടേയും പഠനജീവിതം.

മെഡിക്കല്‍ വിദ്യാര്‍ത്ഥി

മെഡിക്കല്‍ വിദ്യാര്‍ത്ഥി

മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ മാനുഷി. സോനിപെട്ടിലെ ഭഗത് ഫൂല്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പഠനം. ദില്ലി സെന്റ് തോമസ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം,

നൃത്തത്തിനോട്

നൃത്തത്തിനോട്

നൃത്തത്തിനോട് അടങ്ങാത്ത അഭിനിവേശമുണ്ട് മാനുഷിക്ക്. കുച്ചിപ്പുടിയാണ് ഇഷ്ട ഇനം. കുച്ചിപ്പുടിയിലെ ഇന്ത്യന്‍ രത്‌നങ്ങളായ രാജ റെഡ്ഡിയുടേയും രാധാ റെഡ്ഡിയുടേയും ശിക്ഷണത്തില്‍ ആയിരുന്നു പഠനം. കൗസല്യ റെഡ്ഡിയുടെ കീഴിലും നൃത്തം അഭ്യസിച്ചിട്ടുണ്ട്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പോയിട്ടുണ്ട് മാനുഷി.

മിസ് ഇന്ത്യ

മിസ് ഇന്ത്യ

എപ്പോഴാണ് മാനുഷി ചില്ലര്‍ എന്ന പേര് ഇന്ത്യക്കാര്‍ ശ്രദ്ധിച്ച് തുടങ്ങിയത്? അത് 2017 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ തന്നെ ആയിരുന്നു. അന്ന് മിസ് ഫോട്ടോജെനിക് ആയും മാനുഷി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെമിന മിസ് ഇന്ത്യ ആയതോടെ ആണ് ലോക സുന്ദരിപ്പട്ടത്തിലേക്കുള്ള വഴി തുറന്നത്.

ബ്യൂട്ടി വിത്ത് എ പര്‍പ്പസ്

ബ്യൂട്ടി വിത്ത് എ പര്‍പ്പസ്

സൗന്ദര്യം മാത്രമല്ല മാനുഷി എന്ന ഈ സുന്ദരിയെ ശ്രദ്ധേയയാക്കുന്നത്. ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി നടന് ബ്യൂട്ടി വിത്ത് എ പര്‍പ്പസ് മത്സരത്തിലും സഹ വിജയി ആണ് മാനുഷി. എന്തായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട്?

ആര്‍ത്തവ ശുദ്ധി

ആര്‍ത്തവ ശുദ്ധി

ഇന്ത്യയില്‍ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. പലര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ബോധ്യം പോലും ഇല്ല എന്നതാണ് സത്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ മാനുഷിക്ക് അത് നന്നായി മനസ്സിലായിട്ടും ഉണ്ടാകും. ഇത് തന്നെ ആയിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ടും.

പ്രോജക്ട് സാക്ഷി

പ്രോജക്ട് സാക്ഷി

പ്രോജക്ട് സാക്ഷി എന്നായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ടിന്റെ പേര്. ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഇരുപതില്‍ പരം ഗ്രാമങ്ങള്‍ അവര്‍ നേരിട്ട് സന്ദര്‍ശിച്ചു. അയ്യായിരത്തിലധികം സ്ത്രീകളുമായി സംവദിക്കുകയും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ആ നിര്‍ണായക ചോദ്യം

ആ നിര്‍ണായക ചോദ്യം

ലോകത്തിലെ ഏറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതാണ് എന്നായിരുന്നു മാനുഷിയോട് വിധികര്‍ത്താക്കള്‍ ചോദിച്ചത്. അത് അമ്മയുടെ ജോലിയാണ് എന്നായിരുന്നു മാനുഷിയുടെ മറുപടി. പണം മാത്രമല്ല, ഏറ്റവും അധികം സ്‌നേഹവുംവബഹുമാനവും അര്‍ഹിക്കുന്ന ജോലി കൂടിയാണ് അത് എന്നായിരുന്നു മാനുഷി പറഞ്ഞത്. തന്റെ ഏറ്റവും വലിയ പ്രചോദനവും അമ്മയാണ് എന്നായിരുന്നു മാനുഷി പറഞ്ഞത്.

ആദ്യ സുന്ദരിയുമായി...

ആദ്യ സുന്ദരിയുമായി...

ഇന്ത്യയിലേക്ക് ആദ്യമായി ലോക സുന്ദരി പട്ടം എത്തിച്ചത്. റീത്ത ഫാരിയ ആയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് റീത്ത. അതേ... അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. മാനുഷിയും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി തന്നെ.

നൂറ്റിയെട്ട് പേരെ പിന്തള്ളി

നൂറ്റിയെട്ട് പേരെ പിന്തള്ളി

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. ലോക സുന്ദരിയുടെ കിരീടം അണിയുന്ന ആറാമത്തെ ഇന്ത്യക്കാരി. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ആ കിരീടം ഇന്ത്യയില്‍ എത്തിച്ച സുന്ദരി.

English summary
All about Manushi Chhillar, Miss World from India, and her Beauty with a Purpose project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X