• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളെ 'കണ്ടുകൂടാത്ത' സന്യാസിമാരോ... എന്താണ് സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാന്‍

സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാന്‍ നമ്മള്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ല. ഗുജറാത്ത് കേന്ദ്രമായുള്ള ഒരു ആശ്രമ ശൃംഘലയാണിത്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അത്ര താത്പര്യമുള്ള വിഷയവും ആയിരുന്നില്ല.

എന്നാല്‍ എപിജെ അബ്ദുള്‍ കലാമും ഈ ആശ്രമവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. ആശ്രമത്തിന്റെ ഇപ്പോഴത്തെ മേധാവി സ്വാമി പ്രമുഖ് മഹാരാജ് അബ്ദുള്‍കലാമിന്റെ ആത്മീയ ഗുരുവായിരുന്നു. കലാം ഏറ്റവും ഒടുവില്‍ എഴുതിയ പുസ്തകം പ്രമുഖ് സ്വാജിയെ കുറിച്ചായിരുന്നു.

ആ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയെ, സ്ത്രീ ആയതിന്റെ പേരില്‍ പ്രസാധന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന വാര്‍ത്തയാണ് സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാനെ കേരളത്തില്‍ ഒരു വിവാദ വിഷയമാക്കുന്നത്.

ബാപ്‌സ്

ബാപ്‌സ്

ബോകസന്വാസി ശ്രി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ എന്നാണ് മുഴുവന്‍ പേര്. ഗുജറാത്തിലെ ബോകാസന്‍ എന്ന സ്ഥലവുമായി ബന്ധപ്പെട്ടതാണ് ഈ പേര്.

ഹിന്ദുത്വം

ഹിന്ദുത്വം

ഹിന്ദുത്വം തന്നെയാണ് ബാപ്‌സിന്റെ മുഖമുദ്ര. ഹിന്ദു വിശ്വാസങ്ങളില്‍ സ്വാമിനാരായണ ശാഖയാണ് ഇവരുടേത്.

ഒരു നൂറ്റാണ്ട് പഴക്കം

ഒരു നൂറ്റാണ്ട് പഴക്കം

ബാപ്‌സ് സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ടിലേറെയായി. 1907 ല്‍ ശാസ്ത്രിജി മഹാരാജ് ആണ് ബാപ്‌സ് സ്ഥാപിച്ചത്.

 പ്രമുഖ് സ്വാമി മഹാരാജ്

പ്രമുഖ് സ്വാമി മഹാരാജ്

പ്രമുഖ് സ്വാമി മഹാരാജ് ആണ് ബാപ്‌സിന്റെ ഇപ്പോഴത്തെ ഗുരുവും ആധ്യാത്മിക നേതാവും.

ഹിന്ദുത്വത്തിന് വേണ്ടി

ഹിന്ദുത്വത്തിന് വേണ്ടി

ഇന്ത്യന്‍ സംസ്‌കാരം, ഹിന്ദു വിശ്വാസം, കുടുംബ ഐക്യം, നിസ്വാര്‍ത്ഥ സേവനം, സാഹോദര്യം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയവയാണ് ബാപ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കോടികളുടെ ആസ്തി

കോടികളുടെ ആസ്തി

ലോകമെമ്പാടും ഇവര്‍ക്ക് അനുയായികളുണ്ട്. ആശ്രമങ്ങളും ഉണ്ട്. ശതകോടികളുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.

3,850 ക്ഷേത്രങ്ങള്‍

3,850 ക്ഷേത്രങ്ങള്‍

ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി 3,850 ക്ഷേത്രങ്ങളാണ് ഇവര്‍ക്ക് ഉള്ളത്. 880 സന്യാസുമാരുണ്ട്. അരലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകരും ഒരു കോടിയോളം വിശ്വാസികളും ഉണ്ടെന്നാണ് കണക്ക്.

ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും

ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും

ലാഭരഹിത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ബാപ്‌സ് സ്വയം വിശേഷിപ്പിയ്ക്കുന്നത്. ആരോഗ്യമേഖലയലിും വിദ്യാഭ്യാസ മേഖലയിലും ഇവര്‍ക്ക് സ്ഥാപനങ്ങളുണ്ട്.

ഹിന്ദു ന്യൂനപക്ഷം

ഹിന്ദു ന്യൂനപക്ഷം

ഹിന്ദുക്കള്‍ക്കിടയിലെ ഒരു ന്യൂനപക്ഷമാണ് ഇവര്‍. ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാരാണ് ഇവരില്‍ അധികവും .

ദുരിതാശ്വാസം

ദുരിതാശ്വാസം

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബാപ്‌സിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുണ്ടാകാറുണ്ട്. ദുരന്തമേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനും മറ്റും ബാപ്‌സ് ചെയ്യുന്ന സേവനങ്ങള്‍ ഏറെ പ്രകീര്‍ത്തിയ്ക്കപ്പെട്ടിട്ടുണ്ട്.

English summary
All about the Hindu Minority group BAPS-Bochasanwasi Shri Akshar Purushottam Swaminarayan Sanstha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more