• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് ഗേ... ആരാണ് ലെസ്ബിയന്‍... ആരാണ് ട്രാന്‍സ് ജെന്‍ഡര്‍? ഓരോരുത്തരും പലവിധം... പലതാത്പര്യം

  • By Desk

ഐപിസി 377 എന്ന കാടന്‍ നിയമം ചരിത്രമാവുകയാണ്. സ്വവര്‍ഗ്ഗ പ്രണയികള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷത്തിന് ഇനി നിയമത്തിന് മുന്നിലും ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാം. എന്നാല്‍ നിയമം മാത്രം വന്നതുകൊണ്ട് കാര്യങ്ങള്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ? ഒരിക്കലും പറ്റില്ല. അങ്ങനെയെങ്കില്‍ ഈ രാജ്യം എന്നേ ഒരു സ്വര്‍ഗ്ഗഭൂമി ആയിമാറിയേനെ.

എന്താണ് എല്‍ജിബിടി? ഈ പേര് എങ്ങനെ വന്നു... ഇന്ന് ഇന്ത്യ ചര്‍ച്ച ചെയ്യുന്നു... അറിയേണ്ടതെല്ലാം

മഴവില്ലഴകിൽ പ്രണയറിപ്പബ്ലിക്... ഇനി ക്രിമിനലല്ല എന്ന നെഞ്ച്‌ തകർക്കുന്ന ആ പ്രസ്താവന; അനുപമ എഴുതുന്നു

ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍... ഇപ്പോഴും അറിയില്ല ആളുകള്‍ക്ക് ഇവരെ പറ്റി ശരിക്കും. സാങ്കേതിക പദങ്ങളുടെ കെട്ടുകളില്‍ കുടുക്കിയിടാന്‍ കഴിയില്ല ഈ മനുഷ്യരെ. സാധാരണ മനുഷ്യര്‍ എന്ന് വിളിക്കപ്പെടുന്നവരെ ഇത്തരം മതില്‍കെട്ടുകളില്‍ തളച്ചിടാന്‍ ശ്രമിച്ചാല്‍ എങ്ങനെ ആയിരിക്കും നിങ്ങള്‍ പ്രതികരിക്കുക? ഇത്രയും കാലം ശബ്ദമുയര്‍ത്തി ഒന്ന് പ്രതികരിക്കാന്‍ പോലും പറ്റാതിരുന്നവരുടെ ശബ്ദം ഇനി ഉയര്‍ന്നു കേള്‍ക്കും... കേള്‍ക്കണം. അതിന് ലോകം കാതോര്‍ക്കുകയും വേണം.

ലൈംഗികതയുടെ അതിരുകളില്‍ മാത്രം കെട്ടിയിടാന്‍ പറ്റുന്നവരല്ല ഈ മനുഷ്യര്‍. എന്നാല്‍ ലൈംഗികതയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇവരെ നിര്‍വ്വചിക്കാന്‍ പറ്റില്ല. ഗേ ആയാലും ലെസ്ബിയന്‍ ആയാലും ട്രാന്‍സ് ജെന്‍ഡര്‍ ആയാലും അവരെല്ലാം ഒരുപോലെ ആണെന്നും ധരിക്കരുത്. അവരില്‍ നിന്ന് തന്നെ അവര്‍ വ്യത്യസ്തരാകുന്നത് എങ്ങനെയാണ്.

എല്‍ജിബിടി

എല്‍ജിബിടി

ലെസ്ബിയലന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ മൊത്തത്തില്‍ സൂചിപ്പിക്കാന്‍ ആണ് എല്‍ജിബിടി എന്ന പദം ഉപയോഗിക്കുന്നത്. ക്വിയര്‍ എന്ന ഏകവാക്കും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. എല്‍ജിബിടിക്യു എന്നും പറയാറുണ്ട്. ഒരുപാട് കാലത്തെ ചരിത്രം ഒന്നും ഇല്ല, ഇത്തരം ഒരു മുന്നേറ്റത്തിന് എന്നതും ഓര്‍ക്കേണ്ടതാണ്. അതിനും മുമ്പ് ഇവര്‍ അനുഭവിക്കേണ്ടി വന്ന സാമൂഹിക അയിത്തം എത്രത്തോളും രൂക്ഷവും ക്രൂരവും ആയിരുന്നു എന്നത് കൂടി മനസ്സില്‍ കാണണം .

ആരാണ് ഗേ?

ആരാണ് ഗേ?

സ്വവര്‍ഗ്ഗ പ്രണയികളെ സൂചിപ്പിക്കാന്‍ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു ഗേ എന്നത്. ആദ്യകാലത്ത് അതില്‍ ആണും പെണ്ണും എല്ലാം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പുരുഷ സ്വവര്‍ഗ്ഗ പ്രണയികളെ മാത്രം വിശേഷിപ്പിക്കാന്‍ ആയി ഗേ എന്ന വാക്ക്. പക്ഷേ, അതില്‍ തന്നെ വ്യത്യസ്ത അഭിരുചികള്‍ ഉള്ളവര്‍ ഉണ്ട്. പുതിയ കാലത്ത് അതും കൃത്യമായി നിര്‍വ്വചിക്കപ്പെടുകയാണ്.

ടോപ്, ബോട്ടം, വേഴ്സറ്റയില്‍

ടോപ്, ബോട്ടം, വേഴ്സറ്റയില്‍

മൂന്ന് തരത്തിലുള്ള അഭിരുചികളാണ് പുരുഷ സ്വവര്‍ഗ്ഗ പ്രണയികളില്‍ പൊതുവേ കണ്ടുവരുന്നത്. അതില്‍ ഒന്നാണ് ബോട്ടം ഗേ. സമര്‍പ്പിത ലൈംഗികത താത്പര്യപ്പെടുന്ന പുരുഷ സ്വവര്‍ഗ്ഗ പ്രണയികളാണ് ബോട്ടം ഗേ എന്നറിയപ്പെടുന്നത്. പുരുഷ- പുരുഷ സെക്‌സില്‍ മേല്‍ക്കോയ്മ അല്ലെങ്കില്‍ മേധാവിത്വമുള്ള പങ്കാളിയെ വിശേഷിപ്പിക്കുന്നതാണ് 'ടോപ്' എന്നത്. ഒരേ സമയം ടോപ് ഗേ ആകാനും ബോട്ടം ബേ ആകാനും കഴിയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ളവരെ ആണ് വേഴ്‌സറ്റയില്‍ ഗേ എന്ന് വിശേഷിപ്പിക്കുന്നത്.

ടോട്ടല്‍, പവ്വര്‍, സെര്‍വ്വീസ്, വേഴ്‌സറ്റയില്‍

ടോട്ടല്‍, പവ്വര്‍, സെര്‍വ്വീസ്, വേഴ്‌സറ്റയില്‍

ടോപ്, ബോട്ടം ഗേകളും പലവിധത്തിലാണ് ഉള്ളത്. പെനിട്രേറ്റ് ചെയ്യാന്‍ മാത്രം താത്പര്യമുള്ള വരെ ടോട്ടല്‍ ടോപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ പെനിട്രേഷനില്‍ വൈദഗ്ധ്യം ഉള്ള വിഭാഗത്തിനെ പവര്‍ ടോപ് എന്നും വിശേഷിപ്പിക്കും. എന്നാല്‍ മേധാവിത്വ സ്വഭാവം ഉള്ള ബോട്ടം ഗേകളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ സെര്‍വ്വീസ് ടോപ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പൊതുവേ ടോപ് ഗേ ആയിരിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ മാത്രം ബോട്ടം ആവുകയും ചെയ്യുന്നവരെ വേഴ്‌സറ്റയില്‍ ടോപ് എന്നും വിശേഷിപ്പിച്ച് പോരുന്നു.

ബോട്ടം പലവിധം

ബോട്ടം പലവിധം

സമാനമാണ് ബോട്ടം ഗേ ആയിട്ടുള്ള ആളുകളുടെ കാര്യവും. ടോട്ടല്‍ ബോട്ടം ആയിട്ടുള്ളവര്‍ പെനിട്രേഷന്‍ അല്ലെങ്കില്‍ ഓറല്‍ സെക്‌സ് മാത്രം ഇഷ്ടപ്പെടുന്നവരാണ്. മേധാവിത്വ സ്വഭാവമുള്ള എന്നാല്‍ പെനിട്രേഷന്‍ മാത്രം ഇഷ്ടപ്പെടുന്നവരെ പവര്‍ ബോട്ടം എന്ന് വിശേഷിപ്പിക്കുന്നു. ചിലസമയങ്ങളില്‍ മാത്രം ടോപ് ആകാന്‍ താത്പര്യപ്പെടുന്നവരെ വേഴ്‌സറ്റയില്‍ ബോട്ടം എന്നും വിളിക്കുന്നു.

ലെസ്ബിയന്‍

ലെസ്ബിയന്‍

സ്ത്രീ സ്വവര്‍ഗ്ഗ പ്രണയികളെ ആണ് ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവരുടെ ലൈംഗിക താത്പര്യം സ്ത്രീകളോട് മാത്രം ആയിരിക്കും. ഗേ സെക്‌സില്‍ വ്യത്യസ്ത താത്പര്യങ്ങള്‍ ഉള്ളതുപോലെ തന്നെ ഇവരിലും വ്യത്യസ്ത താത്പര്യങ്ങളുണ്ട്. പൊതുവേ ഗേ സെക്‌സില്‍ എന്നതുപോലെ തന്നെ ടോപ്, ബോട്ടം, വേഴ്‌സറ്റയില്‍ എന്നാണ് ലെസ്ബിയന്‍ താത്പര്യങ്ങളും വിഭജിക്കപ്പെടുന്നത്.

ടോപ്, ബോട്ടം, സ്വിച്ച്

ടോപ്, ബോട്ടം, സ്വിച്ച്

പങ്കാളിക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യുന്നതില്‍ മാത്രം താത്പര്യപ്പെടുന്നവരെ ആണ് ടോപ് ലെസ്ബിയന്‍സ് എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ളത്. പങ്കാളിയില്‍ നിന്ന് ലൈംഗിക സുഖം ഏകപക്ഷീയമായി തേടുന്നവരെ ബോട്ടം ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കാറുണ്ട്. പില്ലോ പ്രിന്‍സസ് എന്നാണ് ചിലയിടങ്ങളില്‍ ബോട്ടം ലെസ്ബിയന്‍സിനെ വിശേഷിപ്പിക്കുന്നത്. ടോപ്പ്, ബോട്ടം സ്വഭാവങ്ങള്‍ ഒരുപോലെ പ്രകടിപ്പിക്കുന്നവരെ ആണ് സ്വിച്ച് അല്ലെങ്കില്‍ വേഴ്‌സറ്റയില്‍ ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്.

ഇവര്‍ ഒത്തുപോകില്ല

ഇവര്‍ ഒത്തുപോകില്ല

ഗേ സെക്‌സില്‍ ആണെങ്കിലും ലെസ്ബിയന്‍ സെക്‌സില്‍ ആണെങ്കിലും രണ്ട് ബോട്ടം ലവേഴ്‌സോ രണ്ട് ടോപ് ലവേഴ്‌സോ ഒത്തുപോകാന്‍ സാധ്യത കുറവാണ്. ഡോമിനന്റ്-സബ്മിസ്സീവ് പങ്കാളികള്‍ക്ക് മാത്രമേ സന്തോഷകരമായ ഒരു ലൈംഗിക ജീവിതം സാധ്യമാവുകയുള്ളു. എന്നാല്‍ വേഴ്‌സറ്റയില്‍ സ്വഭാവം പ്രകടമാക്കുന്നവര്‍ക്ക് ആരുമായും ഒത്തുപോകാന്‍ സാധിക്കും.

ട്രാന്‍സ് ജെന്‍ഡര്‍

ട്രാന്‍സ് ജെന്‍ഡര്‍

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ എന്നതിന് കൃത്യമായ ഒരു മലയാളം പദം ഇതുവരെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭിന്ന ലിംഗക്കാര്‍ എന്നോ ഉഭയലിംഗക്കാര്‍ എന്നോ ഒക്കെ വിളിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതും അംഗീകരിക്കുന്നതും ആയ ഒരു പ്രയോഗം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. പുരുഷ ശരീരത്തില്‍ കുടങ്ങിയ ഒരു സ്ത്രീയേയോ, സ്ത്രീ ശരീരത്തില്‍ കുടങ്ങിയ ഒരു പുരുഷനേയോ നമുക്ക് ട്രാന്‍സ് ജെന്‍ഡര്‍ എന്ന് പൊതുവേ വിളിക്കാം.

ട്രാന്‍സ് സെക്ഷ്വല്‍

ട്രാന്‍സ് സെക്ഷ്വല്‍

ലിംഗമാറ്റ ശസ്ത്രക്രിയ വഴി ആണ്‍ ട്രാന്‍ല് ജെന്‍ഡറിന് ഒരു സ്ത്രീ ആകാം. തിരിച്ചും ഇത് സാധ്യമാണ്. ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ആണ് ട്രാന്‍സ് സെക്ഷ്വല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളില്‍ ഉള്ളതുപോലെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിക്കും. എന്നാല്‍ പ്രത്യുത്പാദനം സാധ്യമാവില്ല.

ഷീ മെയില്‍

ഷീ മെയില്‍

കാഴ്ചയില്‍ സ്ത്രീയുടെ ശരീരഘടന തന്നെ ആയിരിക്കും ഷീമെയിലുകള്‍ക്ക്. എന്നാല്‍ അവരുടെ ലൈംഗികാവയവും പുരുഷന്റേതായിരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് ഇവരെ പൊതുവെ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇതിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ഇന്റര്‍ സെക്‌സ്

ഇന്റര്‍ സെക്‌സ്

ലൈംഗികാവയവങ്ങളുടെ കാര്യത്തില്‍ അസ്വാഭാവികതയുള്ളവരെ പൊതുവെ ഇന്റര്‍സെക്‌സ് എന്ന് വിശേഷിപ്പിക്കും. പുരുഷ ലൈംഗികാവയവും ഉള്ള സ്ത്രീയും സ്ത്രീ ലൈംഗികാവയവം ഉള്ള പുരുഷനും ഈ വിഭാഗത്തില്‍ തന്നെയാണ് പെടുന്നത്. ഒരുപക്ഷേ, സമൂഹത്തില്‍ ഏറ്റവും അധികം വിവേചനവും അപമാനവും എല്ലാം നേരിടേണ്ടി വന്നിട്ടുള്ളത്, അല്ലെങ്കില്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെടുന്നവരാണ്.

English summary
All Gays, Lesbians, Transgenders and Intersex are not the same, they also have different orientations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X