കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ Vs ബേദി, കരുത്തും ദൗര്‍ബല്യവും

Google Oneindia Malayalam News

ദില്ലി: തങ്ങളുടേതായ രീതിയില്‍ രാജ്യത്തിന് ഏറെ സംഭാവന നല്‍കിയവരാണ് രണ്ടുപേരും. ഒരാള്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ ആള്‍. മറ്റേയാള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍. അഴിമതി തുടച്ചുനീക്കും എന്ന് മുദ്രാവാക്യം വിളിച്ചവരാണ് ഇരുവരും. അതുകൊണ്ട് തന്നെ കെജ്രിവാളോ കിരണ്‍ ബേദിയോ, രണ്ടില്‍ ആര് മുഖ്യമന്ത്രിയായാലും ദില്ലിക്ക് നഷ്ടബോധം തോന്നേണ്ട കാര്യമില്ല.

ഇവിടെ തീരുന്നില്ല ഇരുവരും തമ്മിലുള്ള സാദൃശ്യങ്ങള്‍. രാഷ്ട്രീയത്തിന്റെ കെട്ടുഭാരങ്ങള്‍ രണ്ടുപേര്‍ക്കും അധികമില്ല. അതുകൊണ്ട് തന്നെ തിരശീലയ്ക്ക് പിന്നിലെ കമ്മിറ്റ്‌മെന്റുകളും കുറവായിരിക്കും. രാഷ്ട്രീയത്തില്‍ ചേരില്ല എന്ന് പറഞ്ഞ് വാക്ക് മാറ്റിയവരാണ് രണ്ടുപേരും. ദില്ലി തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ എത്തി നില്‍ക്കുമ്പോള്‍ കെജ്രിവാളിന്റെയും കിരണ്‍ ബേദിയുടെയും ശക്തിയും ദൗര്‍ബല്യങ്ങളും എന്തൊക്കെ എന്ന് നോക്കൂ.

ശക്തി - കെജ്രിവാള്‍ അനിഷേധ്യന്‍

ശക്തി - കെജ്രിവാള്‍ അനിഷേധ്യന്‍

നരേന്ദ്ര മോദിക്ക് തൊട്ടുപിന്നിലായി രാജ്യത്തെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു കെജ്രിവാള്‍. ദില്ലിയില്‍ മാത്രം വേരുകളുള്ള ഒരു പാര്‍ട്ടി നേതാവ് രാജ്യം മൊത്തം ചര്‍ച്ച ചെയ്യപ്പെടുക എന്നത് ചില്ലറയല്ല. മുഖ്യമന്ത്രിക്കസേരയില്‍ മുന്‍ പരിചയവുമുണ്ട്.

ശക്തി - കിരണ്‍ ബേദി സ്ത്രീശക്തി

ശക്തി - കിരണ്‍ ബേദി സ്ത്രീശക്തി

ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ പര്യായമാണ് കിരണ്‍ ബേദി ഐ പി എസ്. രാജ്യത്തെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍. 40 വര്‍ഷത്തോളം ദില്ലിയില്‍ ഭരണപരിചയമുണ്ട് കിരണ്‍ ബേദിക്ക്.

ദൗര്‍ബല്യം - കെജ്രിവാള്‍ യു ടേണ്‍ വീരന്‍

ദൗര്‍ബല്യം - കെജ്രിവാള്‍ യു ടേണ്‍ വീരന്‍

പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞാണ് കെജ്രിവാള്‍ തലക്കെട്ടുകളില്‍ ഇടം പിടിച്ചത്. രാഷ്ട്രീയത്തില്‍ വരില്ല, മത്സരിക്കില്ല, കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കില്ല എന്ന് തുടങ്ങി കെജ്രിവാള്‍ മാറ്റിപ്പറയാത്ത വാക്കുകള്‍ കുറവ്.

ദൗര്‍ബല്യം - ബേദിക്ക് രാഷ്ട്രീയ പരിചയമില്ല

ദൗര്‍ബല്യം - ബേദിക്ക് രാഷ്ട്രീയ പരിചയമില്ല

യു ടേണുകളുടെ കാര്യത്തില്‍ കെജ്രിവാളിന്റെ അത്ര വരില്ല കിരണ്‍ ബേദി. എന്നാലും മോശവുമല്ല. രാഷ്ട്രീയപരിചയത്തിന്റെ കാര്യത്തില്‍ കെജ്രിവാളിനെക്കാള്‍ രണ്ട് വര്‍ഷത്തെ കുറവ് ബേദിക്ക് തീര്‍ച്ചയായും ഉണ്ട്.

ജയിച്ചാല്‍ - കെജ്രിവാള്‍ മോദിക്കൊപ്പം

ജയിച്ചാല്‍ - കെജ്രിവാള്‍ മോദിക്കൊപ്പം

ദില്ലി ജയിച്ചാല്‍ മോദിയോടും ബി ജെ പിയോടും പിടിച്ചുനിന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും. ദേശീയ നേതാവ് സ്ഥാനത്തെത്താം.

ജയിച്ചാല്‍ - ബേദി മുതല്‍ക്കൂട്ട്

ജയിച്ചാല്‍ - ബേദി മുതല്‍ക്കൂട്ട്

കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ദില്ലിയില്‍ മുതല്‍ക്കൂട്ടാകും കിരണ്‍ ബേദി. ശക്തയായ ഒരു രാഷ്ട്രീയ നേതാവിനെക്കൂടി നമുക്ക് കിട്ടും

തോറ്റാല്‍ ആപ്പിന്റെ അവസാനം

തോറ്റാല്‍ ആപ്പിന്റെ അവസാനം

ഇത്തവണ ദില്ലിയില്‍ തോറ്റാല്‍ കെജ്രിവാളിന്റെയും ആപ്പിന്റെയും കഥ കഴിഞ്ഞു എന്ന് കരുതുന്നവരുണ്ട്.

തോറ്റാല്‍ ബേദിയുടെ പേര് പോകും

തോറ്റാല്‍ ബേദിയുടെ പേര് പോകും

ദില്ലിയില്‍ മത്സരിച്ച് തോറ്റാല്‍ കിരണ്‍ ബേദിയുടെ ക്രെഡിബിലിറ്റിയാകും ചോദ്യം ചെയ്യപ്പെടുക.

English summary
Chances of Kiran Bedi and Arvind Kejriwal in upcoming Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X