കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ നെടുമങ്ങാട് ആദ്യത്തെ ആളല്ല, അവസാനത്തേയും; 2019 ൽ കേരളത്തിൽ മുങ്ങിമരിച്ചത് 1,500 ഓളം പേർ- തുമ്മാരുകുടി

Google Oneindia Malayalam News

ചലച്ചിത്ര താരവും നാടക നടനും ആയ അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. മലങ്കര ഡാമില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അനിലിന്റെ ആകസ്മിക മരണം. നന്നായി നീന്തല്‍ അറിയുന്ന ആളായിരുന്നിട്ടും അനില്‍ കയത്തില്‍ പെടുകയായിരുന്നു.

'നിങ്ങൾക്ക് ഇപ്പോൾ കൂട്ടിനൊരാൾ കൂടിയായില്ലേ', സച്ചിക്കും അനിലിനും ചിയേഴ്സ് പറഞ്ഞ് പൃഥ്വിരാജ്, നോവായി ചിത്രം'നിങ്ങൾക്ക് ഇപ്പോൾ കൂട്ടിനൊരാൾ കൂടിയായില്ലേ', സച്ചിക്കും അനിലിനും ചിയേഴ്സ് പറഞ്ഞ് പൃഥ്വിരാജ്, നോവായി ചിത്രം

ജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

ഈ വര്‍ഷം മുങ്ങിമരിക്കുന്ന ആദ്യത്തേയോ അവസാനത്തേയോ ആളല്ല അനില്‍ നെടുമങ്ങാട്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റും മരിക്കുന്നവരേക്കാള്‍ എത്രയോ അധികമാണ് ഓരോ വര്‍ഷവും മുങ്ങി മരിക്കുന്നവര്‍. ഇതേ കുറിച്ച് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം...

സങ്കടകരമായ വാർത്ത

സങ്കടകരമായ വാർത്ത

മുങ്ങി മരണങ്ങളെ പറ്റി തന്നെ.

സിനിമ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാർത്ത വായിച്ചു. എത്ര സങ്കടകരമായ വാർത്ത.
ഈ വർഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല.
ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട് ??

എത്രപേർ മുങ്ങിമരിക്കുന്നു

എത്രപേർ മുങ്ങിമരിക്കുന്നു

മിക്കവാറും ആഴ്ചയിൽ ഒന്നോ രണ്ടോ ആളുകൾ മുങ്ങി മരിക്കുന്നതായി നമ്മൾ വാർത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നിൽ കൂടുതൽ പേർ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വർഷത്തിൽ ഒരിക്കൽ ബോട്ടപകടത്തിൽ പത്തിലധികം പേർ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി.
അതുകൊണ്ട് തന്നെ കേരളത്തിൽ ശരാശരി ഒരു വർഷം ഇരുന്നൂറ് പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൃത്യമായി കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല.

ഞെട്ടിപ്പിച്ച ആ കണക്ക്

ഞെട്ടിപ്പിച്ച ആ കണക്ക്

അങ്ങനെയിരിക്കുമ്പോൾ ആണ് ഞാൻ ശ്രീ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഡി ജി പി ആയിരിക്കുന്ന കാലം. ഞാൻ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.

"മുരളി ചോദിച്ചത് നന്നായി. എല്ലാ വർഷവും എനിക്ക് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബറോയിൽ നിന്നും ഒരു റിപ്പോർട്ട് വരും "
Accidental deaths and suicides in India" എന്നാണിതിന്റെ പേര്. അതിൽ മുങ്ങി മരണത്തിന്റെ കണക്ക് ഉണ്ട്.
അതിൻ്റെ ഒരു കോപ്പി എടുത്ത് സാർ എനിക്ക് തന്നു. അത് വായിച്ച ഞാൻ ഞെട്ടി.
കേരളത്തിൽ ഒരു വർഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തിൽ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിക്കാത്തത്.

കഴിഞ്ഞ വർഷം മരിച്ചത്

കഴിഞ്ഞ വർഷം മരിച്ചത്

ഉദാഹരണത്തിന് രണ്ടായിരത്തി പത്തൊമ്പതിൽ കേരളത്തിൽ ആയിരത്തി നാനൂറ്റി അൻപത്തി രണ്ടു സംഭവങ്ങളിൽ ആയി ആയിരത്തി നാനൂറ്റി തൊണ്ണൂറു പേരാണ് മുങ്ങി മരിച്ചത്.

റോഡ് അപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഒരു ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ കേരളത്തിൽ മുങ്ങി മരിക്കുന്നുണ്ട്.

ഓരോ രണ്ട് മാസത്തിലും ഒരു സുനാമി പോലെ

ഓരോ രണ്ട് മാസത്തിലും ഒരു സുനാമി പോലെ

രണ്ടായിരത്തി നാലിലെ സുനാമിയിൽ കേരളത്തിൽ മൊത്തം മരിച്ചത് നൂറ്റി എഴുപത്തി നാല് പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തിൽ ഒരു സുനാമിയുടെ അത്രയും ആളുകൾ മുങ്ങി മരിക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ, രണ്ടായിരത്തി പതിനെട്ടിൽ, മരിച്ചത് നാനൂറ്റി എൺപത് പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട്.

റോഡ് അപകടങ്ങൾക്കുള്ള ശ്രദ്ധ

റോഡ് അപകടങ്ങൾക്കുള്ള ശ്രദ്ധ

എന്നാലും ഈ വിഷയത്തിൽ കേരളത്തിൽ വേണ്ടത്ര ശ്രദ്ധ ഇല്ല.
റോഡപകടത്തിൻ്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷക്ക് കമ്മിറ്റികൾ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകൾ ഉണ്ട്. ഇതിന് ഒരു കാരണം ഉണ്ട്.
ഓരോ റോഡപകടത്തിൻ്റെ കാര്യത്തിലും ഒരു വാഹനം ഉണ്ട്, ഇൻഷുറൻസ് ഉണ്ട്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദി ഉണ്ട്, പണം ഉണ്ട്, കേസ് ഉണ്ട്, കോടതി ഉണ്ട്. നഷ്ടപരിഹാരം ഉണ്ട്.

എന്തുകൊണ്ട് മുങ്ങി മരങ്ങൾ

പക്ഷെ മുങ്ങിമരണത്തിൻ്റെ കാര്യത്തിൽ ഇതൊന്നുമില്ല.
പ്രത്യേകം നിയമങ്ങൾ ഇല്ല , വകുപ്പില്ല , ഫണ്ടില്ല, കമ്മിറ്റികൾ ഇല്ല, ഇൻഷുറൻസ, പരിരക്ഷ ഇല്ല, കോടതിയില്ല, നഷ്ടപരിഹാരം ഇല്ല
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പല കാമ്പെയിനുകളും നടത്തുന്നുണ്ട്. നീന്തൽ പഠിപ്പിക്കാനുളള ശ്രമങ്ങൾ ഒറ്റപ്പെട്ടു നടക്കുന്നുമുണ്ട്. പക്ഷെ കൂടുതൽ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളിൽ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ മുങ്ങി മരണങ്ങൾ തുടരും.
സുരക്ഷിതരായിരിക്കുക

Recommended Video

cmsvideo
2020ലെ മാസ്സ് ഡയലോഗ് പറഞ്ഞ് അനിൽ യാത്രയായി | Oneindia Malayalam

English summary
Anil Nedumangad was not the last man... Muralee Thummarukudy writes about drowning deaths in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X