കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

800വര്‍ഷം പഴക്കമുള്ള 'കുട്ടി മമ്മി'സ്വന്തം മമ്മിയെ തേടുന്നു,കണ്ടെത്തിയാല്‍ ചുരുളഴിയുന്നത് വന്‍രഹസ്യം

  • By ജാനകി
Google Oneindia Malayalam News

800 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കുട്ടി മമ്മിയുടെ പിന്‍തമുറക്കാരെ കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങി റഷ്യന്‍ ശാസ്ത്ര സംഘം. ആര്‍ട്ടിക്ക് മേഥലയില്‍ നിന്നും കണ്ടെടുത്ത 800 വര്‍ഷം പഴക്കമുള്ള കുട്ടിയുടെ മമ്മിയില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ ഉപയോഗിച്ചാണ് ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത്.

ആറോ ഏഴോ വയസ് പ്രായം കണക്കാക്കുന്ന കുട്ടിയുടെ മമ്മിയാണ് ലഭിച്ചത്. കൊചും തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ മമ്മിയ്ക്ക് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. കുട്ടിയുടെ മമ്മി ലഭിച്ച പ്രദേശത്ത് നിന്ന് 34 ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 11 മൃതേദഹങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചു. കണ്ടെത്തിയവയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതേദഹം ഒഴികെ ബാക്കിയുള്ളവയെല്ലാം പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ്. സ്ത്രീകളുടെ ഒരൊറ്റ മമ്മി പോലും കണ്ടെത്താനായില്ലെന്നതും ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു.

Mummy

കുട്ടിയുടെ മൃതദേഹത്തിനൊപ്പം അടക്കം ചെയ്ത ചെമ്പു പാത്രങ്ങള്‍ പേര്‍ഷ്യയില്‍ നിന്നുള്ളതാണ്. മമ്മി കണ്ടെത്തിയ പ്രദേശവും പേര്‍ഷ്യയും തമ്മില്‍ ആറായിരം കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്. പ്രദേശത്തെ ഗോത്രങ്ങളിലെ മനുഷ്യരുടെ ഡിഎന്‍എ ശേഖരിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാണ് ശ്രമം. പച്ചമത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് വിരബാധയുണ്ടായാണ് കുട്ടി മരിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തി.

English summary
Are You My Mummy? DNA Tests to Seek Modern Relatives of 800-Year-Old Mummified Boy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X