കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെടുമെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍; തിരിച്ചടിച്ചത് ഏത് തീരുമാനം?

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന വിലയികുത്തലില്‍ ആണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ എല്ലാം നിലനിര്‍ത്താന്‍ ആകില്ലെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്.

ജി സുധാകരനെ കട്ടയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എം ലിജു! സുധാകരന്‍ അങ്ങനെ പറയില്ല... കോണ്‍ഗ്രസിലും കലാപംജി സുധാകരനെ കട്ടയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എം ലിജു! സുധാകരന്‍ അങ്ങനെ പറയില്ല... കോണ്‍ഗ്രസിലും കലാപം

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനംസിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

ഇത്തവണ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. ഒന്നും രണ്ടും അല്ല, 28 മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റിയത്. ഈ മണ്ഡലങ്ങളില്‍ ആകുമോ എല്‍ഡിഎഫ് തിരിച്ചടി നേരിടുക? പരിശോധിക്കാം...

 കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

2016 തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ ആയിരുന്നു സിപിഎം മത്സരിച്ചത്. അതില്‍ 58 സീറ്റില്‍ വിജയിച്ച് ഏറഅറവും വലിയ ഒറ്റകക്ഷിയായതും സിപിഎം ആണ്. എല്‍ഡിഎഫിന് മൊത്തത്തില്‍ ലഭിച്ചത് 90 സീറ്റുകള്‍ ആയിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ 68 സീറ്റുകളില്‍ ആയിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.

എണ്‍പതിലധികം

എണ്‍പതിലധികം

ഇത്തവണ സിപിഎമ്മിന്റെ വിലയിരുത്തലില്‍ ഏറ്റവും ചുരുങ്ങിയത് എണ്‍പത് സീറ്റുകളെങ്കിലും വിജയിക്കും എന്നാണ്. ശക്തമായ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളില്‍ ഫലം അനുകൂലമായാല്‍ ഇത് 90 വരെ എത്തിയേക്കും എന്നും സിപിഎം കണക്കാക്കുന്നു.

കണക്കിന്റെ പ്രത്യേകത

കണക്കിന്റെ പ്രത്യേകത

വോട്ടെടുപ്പിന് ശേഷം സിപിഎമ്മിന്റെ വിലയിരുത്തലിനായി കാത്തിരിക്കുകയായിരുന്നു കാരണം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ ഓരോ ബൂത്തില്‍ നിന്നുമുള്ള കിട്ടുമെന്ന് ഉറപ്പുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം ഇത്തരം വിലയിരുത്തലുകള്‍ നടത്താറുള്ളത്. ചിലപ്പോഴെല്ലാം അത് അമ്പേ പരാജയപ്പെട്ടിട്ടും ഉണ്ട്.

സിറ്റിങ് സീറ്റുകള്‍ കൈവിടും

സിറ്റിങ് സീറ്റുകള്‍ കൈവിടും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ നല്‍കുന്ന സൂചന, കഴിഞ്ഞ തവണ വിജയിച്ച പല സീറ്റുകളും നഷ്ടപ്പെടുമെന്ന് അവര്‍ തന്നെ കരുതുന്നു എന്നതാണ്. അതിനൊപ്പം പുതിയ ചില സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്ന എല്‍ഡിഎഫ് പ്രതീക്ഷയും പ്രതിഫലിക്കുന്നുണ്ട്.

നഷ്ടപ്പെടാവുന്ന സീറ്റുകള്‍

നഷ്ടപ്പെടാവുന്ന സീറ്റുകള്‍

രണ്ട് ടേം മാനദണ്ഡത്തിന്റെ പേരില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റി വേറെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച ചില സീറ്റുകളില്‍ സിപിഎമ്മും സിപിഐയും പരാജയം മണക്കുന്നുണ്ട്. രണ്ട് ടേം മാനദണ്ഡത്തില്‍ ഇളവ് നല്‍കണം എന്ന രീതിയില്‍ പ്രാദേശികമായി ആവശ്യം ഉയര്‍ന്ന മണ്ഡലങ്ങളാണ് ഇവ.

ആലപ്പുഴ, കൊല്ലം

ആലപ്പുഴ, കൊല്ലം

ഇത്തവണ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ള രണ്ട് ജില്ലകളാണ് ആലപ്പുഴയും കൊല്ലവും. ആലപ്പുഴയില്‍ ഒമ്പതില്‍ എട്ട് സീറ്റുകളിലും കഴിഞ്ഞ തവണ എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. കൊല്ലത്ത് 11 ല്‍ 11 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയിരുന്നു.

രണ്ട് മന്ത്രിമാര്‍

രണ്ട് മന്ത്രിമാര്‍

എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച രണ്ട് മന്ത്രിമാര്‍ ആയിരുന്നു ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും. രണ്ട് ടേം നിബന്ധന നിര്‍ബന്ധമാക്കിയപ്പോള്‍ രണ്ട് പേരും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്ത് പോയി. ഇത് ജില്ലയില്‍ എല്‍ഡിഎഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പൊതുവിലയിരുത്തലും ഉണ്ട്.

മുന്നണി ബലം

മുന്നണി ബലം

2016 ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് അല്ല 2021 ല്‍ ഉള്ളത്. യുഡിഎഫിലെ ശക്തരായിരുന്നു രണ്ട് ഘടകക്ഷികള്‍ കൂടി ഇടതുമുപന്നണിയില്‍ എത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ഇല്ല എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ഇപ്പോള്‍. എന്നിട്ടും എന്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍നഷ്ടപ്പെട്ടേക്കുമെന്ന വിലയിരുത്തല്‍ അതിനൊപ്പം വന്നു എന്നതും ചര്‍ച്ചയാണ്.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ചില മണ്ഡലങ്ങളില്‍ ഇത്തവണ അതി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങള്‍ ജയിക്കുന്ന സീറ്റുകളുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരം മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ പോലും കഴിഞ്ഞ തവണത്തെ സീറ്റുകളുടെ എണ്ണത്തില്‍ മാത്രമേ എത്താനാകൂ എന്നാണ് വിലയിരുത്തല്‍.

ഏറ്റവും ചുരുക്കിയ കണക്ക്

ഏറ്റവും ചുരുക്കിയ കണക്ക്

അതേസമയം മറ്റൊരു വിവരവും ഇത് സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ബൂത്ത് തലം മുതല്‍ ഉറപ്പായ വോട്ടുകള്‍ മാത്രം കണക്കാക്കിയാണ് സിപിഎം ഈ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത് എന്നതാണത്. കിട്ടാന്‍ സാധ്യതയുണ്ട് എന്ന് കരുതുന്ന വോട്ടുകള്‍ പോലും ഈ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് സൂചന.

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യുംഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും

English summary
Kerala Assembly Election 2021: As per CPM state secretariat's analysis LDF may loss some sitting seats this time, Which decision went wrong?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X