കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷപ്പാമ്പുകളെ പിടിക്കാൻ പോകുന്നതിന് മുമ്പ്... 8 ലക്ഷം പേർ ഷെയർ ചെയ്ത വൈറൽ പോസ്റ്റിലെ അബദ്ധം കാണൂ!!

  • By Muralidharan
Google Oneindia Malayalam News

ആശിഷ് ജോസ് അന്പാട്ട്

കേരള ഹോക്സ് ബഴ്സ്റ്റ് എന്ന പേരില്‍ അന്ധവിശ്വാസങ്ങളേയും വ്യാജ വാര്‍ത്തകളേയും പൊളിച്ചെഴുതുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആഷിഷ് ജോസ് അന്പാട്ട്

വിഷപാമ്പുകളെയും വിഷം ഇല്ലാത്തവയും വളരെ എളുപ്പത്തിലും ഫലപ്രദമായും തിരിച്ചറിയാന്‍ ഉള്ള മാര്‍ഗ്ഗം എന്ന പേരില്‍ " A little education never hurts " എന്ന തലക്കെട്ട്‌ ഉള്ള ഒരു സന്ദേശം ഫേസ്ബുക്ക്, വാട്സപ്പ് ഉള്‍പ്പെട്ടുന്ന സാമൂഹിക മാധ്യമങ്ങളില്‍ കൂടി വളരെ വ്യാപകമായി പ്രചരിക്കുക ആണല്ലോ. ഫേസ്ബുക്കില്‍ കണ്ടൊരു ഒരു പോസ്റ്റിനു എട്ടു ലക്ഷത്തില്‍ അധികമാണ് റീഷെയര്‍ ലഭിച്ചിരിക്കുന്നത്, കമന്റ്സും, ലൈക്കും ഫ്രണ്ട്സ് ഒണ്‍ലി ആക്കിയ പോസ്റ്റ് ആയിട്ട് കൂടിയാണിത് (goo.gl/Ckk7HR)

അത്യാന്തികം തെറ്റിദ്ധാരണജനകമായ അറിവ് ആണിത് എന്ന് മാത്രമല്ല ഇത് കണ്ടു കുറച്ചു പേരെങ്കിലും വിഷപാമ്പുകളെ കൈകാര്യം ചെയ്യുകയും അത് വഴി അപകടം ഉണ്ടാകാനും സാധ്യത ഉണ്ടെന്നു ഞാന്‍ കരുതുന്നു. American Society of Tropical Medicine and Hygiene യിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നാല്പത്തിനായിരത്തോളം ആളുകളാണ് ഒരു വര്‍ഷം വിഷപാമ്പുകളുടെ കടിയേറ്റ് ഇന്ത്യയില്‍ മരിക്കുന്നത്.

ഈ സന്ദേശത്തില്‍ പറയുന്നത്, ഇലിപ്റ്റികൽ ആകൃതിയില്‍ ഉള്ള കൃഷ്ണമണിയും, നാസാദ്വാരത്തോട് ചേര്‍ന്ന് കുഴിയും, വാലിനോട് ചേര്‍ന്ന കീഴ് ഭാഗത്തെ ചിതമ്പലുകള്‍ ഒറ്റ വരിയായി കാണുകയും ചെയ്താല്‍ മാത്രം അവ വിഷപാമ്പും അല്ലാത്തവ എല്ലാം അതായത് വൃത്ത ആകൃതിയില്‍ ഉള്ള കൃഷ്ണമണി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന പാമ്പുകള്‍ എല്ലാം വിഷം ഇല്ലാത്തയും എന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്.

അല്പജ്ഞാനം ആളേക്കൊല്ലും

അല്പജ്ഞാനം ആളേക്കൊല്ലും

ഈ എഴുതിയതില്‍ ഉള്ള പിശകുകള്‍ വിശദീകരിക്കും മുന്‍പ് ഒരു കാര്യം വ്യക്തം ആകേണ്ടി ഉണ്ട്. ഈ ഫോര്‍വേര്‍ഡില്‍ " poisonous", " non-poisonous" പാമ്പുകള്‍ എന്നാണ് പറയുന്നത്. മലയാളത്തില്‍ poison എന്നതിനും venom എന്നതിനും വിഷം എന്നാണ് പറയുന്നത് എങ്കിലും രണ്ടും വ്യത്യസ്തമായ വസ്തുകളാണ്. പോയിസന്‍ നമ്മള്‍ ഭക്ഷണമായി കഴിക്കുന്നതിലൂടെ ശരീരത്തെ ബാധിക്കുന്ന വിഷമാണ്, വെനേം ആണെങ്കിൽ രക്തിലോട് മുറിവുകള്‍ വഴി കടന്നു ചെല്ലുന്ന വിഷമാണ്. പാമ്പുകളില്‍ പൊതുവേ venomous ആയവ മാത്രമേ ഉള്ളൂ.

വിഷതവളകളെ പിടിച്ചു തിന്നു അതിലെ ടോക്സിന്‍ തങ്ങളുടെ ശരീരത്തില്‍ സൂക്ഷിച്ചു സ്വയം poisonous ആകുന്ന ഒരിനം നീര്‍ക്കോലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പ് തായ്‌വാനിലുണ്ട് പക്ഷെ മിക്ക വിഷപാമ്പുകളും venomous ആണ്, ഇന്ത്യയില്‍ poisonous ആയ പാമ്പുകള്‍ ഒന്നും ഇത് വരെ രേഖപ്പെടുത്തിട്ടില്ല. ഇനി സന്ദേശത്തില്‍ പറയുന്ന ലക്ഷണങ്ങള്‍ നോക്കാം. അല്പജ്ഞാനം ആളേക്കൊല്ലും എന്ന പഴഞ്ചൊല്ലിനു ഉത്തമ ഉദാഹരണമാണ്‌ ഈ ഫോര്‍വേഡ്.

പാമ്പുകളിലെ കൃഷ്ണമണിയുടെ ആകൃതി

പാമ്പുകളിലെ കൃഷ്ണമണിയുടെ ആകൃതി

കണ്ണിലെ കൃഷ്ണമണി വൃത്ത ആകൃതിയില്‍ ഇരിക്കുന്ന പാമ്പുകള്‍ എല്ലാം വിഷം ഇല്ലാത്തവ ഒന്നുമല്ല. പൊതുവേ ജനങ്ങള്‍ക്ക് ഏറ്റവും പരിചയം ഉള്ള മൂര്‍ഖനും, ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പ് ആയ രാജവെമ്പാലയും, ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള ഇന്‍ലാന്‍ഡ് തൈപ്പനും എല്ലാം വൃത്ത ആകൃതിയില്‍ ഉള്ള കൃഷ്ണമണി ഉള്ളവയാണ്. കണ്ണിന്റെ കൃഷ്ണമണിയും പാമ്പ് വിഷം ഉള്ളത് ആണോ എന്നതും തമ്മില്‍ നേരിട്ട് വലിയ ബന്ധം ഒന്നുമില്ല എന്നതാണ് സത്യം. തീരെ വിഷം ഇല്ലാത്ത പെരുമ്പാമ്പ്‌ ഇനങ്ങളില്‍ പോലും ഇനി ഇലിപ്റ്റികൽ ആകൃതിയില്‍ ഉള്ള കൃഷ്ണമണി കാണാവുന്നതാണ്.

Brischoux (2010)യുടെ പഠനം പ്രകാരം കൃഷ്ണമണിയുടെ ആകൃതി ഓരോതരം പാമ്പുകളുടെയും ഇരതേടല്‍ രീതിയും, ആവാസവ്യവസ്ഥയും അവ ഇരതേടുന്ന സമയവും ആയി ബന്ധപ്പെട്ടായിരിക്കും കാണുക. ഇരയെ കാത്ത് ഇരുന്നു ആക്രമിക്കുന്ന പാമ്പുകള്‍, രാത്രി കാലങ്ങളില്‍ ഇര തേടുന്ന പാമ്പുകള്‍, ദീര്‍ഘദൂരം കാഴ്ച ആവശ്യമുള്ള പാമ്പുകള്‍ എന്നിവയ്ക്കു ഇലിപ്റ്റികൽ ആകൃതിയിലും, ഇരയെ പിടിക്കാന്‍ അലഞ്ഞു നടക്കുന്ന പാമ്പുകളിൽ പൊതുവേ വൃത്ത ആകൃതിയില്‍ ഉള്ള കൃഷ്ണമണി ആയിരിക്കും.

വിഷപ്പാമ്പും പിറ്റ് ഓർഗനും

വിഷപ്പാമ്പും പിറ്റ് ഓർഗനും

അടുത്തത് ആയി മൂക്കിനോട് ചേര്‍ന്ന കുഴി എന്ന് കാണിച്ചത്. ചില പാമ്പുകളില്‍ കാണുന്ന infrared sensing organ ആണ്. ഇന്‍ഫാറെഡ് ക്യാമറകള്‍ പ്രവര്‍ത്തിക്കും പോലെ താപത്തില്‍ നിന്ന് ദ്രിശ്യങ്ങള്‍ ശേഖരിക്കാന്‍ ആണ് ഇവ സഹായിക്കുക. വികസിതമായ ഇന്‍ഫാറെഡ് സെന്‍സിംഗ് ഓര്‍ഗന്‍ വിഷപാമ്പുകള്‍ ആയ കുഴിമണ്ഡലികളില്‍ (pit vipers) ആണ് കാണുന്നത് എങ്കിലും സമാനമായ രീതിയില്‍ ഉള്ള അവയവങ്ങള്‍ പെരുമ്പാബ്, ബോവ വര്‍ഗ്ഗങ്ങളില്‍ പെട്ട ചില വിഷം ഇല്ലാത്ത ഇനങ്ങളിലും കാണാവുന്നത് ആണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അയി കാണുന്ന അനാക്കൊണ്ടയ്ക്കും ഇത്തരത്തില്‍ ഉള്ള അവയവം ഉള്ളതാണ്.

കുഴിമണ്ഡലികളില്‍ ഇത് ഒരൊറ്റ കുഴി ആയിട്ട് ആണെങ്കില്‍, മറ്റുള്ളവയില്‍ ഇത് രണ്ടോ മൂന്നോ ചെറിയ കുഴികള്‍ ആയിട്ട് ആയിരിക്കും പുറമേ കാണുക. ഇന്ത്യയില്‍ ഏറ്റവും അധികം മനുഷ്യന്‍ ജീവന്‍ അപകടകാരികള്‍ ആയ 4 വിഷപാമ്പുകള്‍ ആണ് മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട അണലി. ഇവയ്ക്കു ഒന്നും മുകളില്‍ പറഞ്ഞ പിറ്റ് ഓര്‍ഗന്‍ ഇല്ല. അത് കൊണ്ട് അങ്ങനെ ഒന്ന് ഇല്ല എന്നത് കൊണ്ട് മാത്രം ഒരു പാമ്പ് വിഷം ഇല്ലാത്തത് ആണെന്ന് പറയാന്‍ പറ്റില്ല.

വിഷപ്പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും

വിഷപ്പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും

വാലിനോട് ചേര്‍ന്ന് കീഴ് ഭാഗത്ത് കാണുന്ന ചിതമ്പലുകള്‍ ഒറ്റ വരിയായി കാണാത്ത പാമ്പുകള്‍ എല്ലാം വിഷം ഇല്ലാത്തവ ആണെന്ന് പറയുന്നതും ശരിയല്ല. നമ്മുടെ നാട്ടില്‍ കാണുന്നതും, മരണക്കാരണം ആകാവുന്ന വിധത്തില്‍ ഉള്ള വിഷം ഉള്ളതുമായ മുഴമൂക്കൻ കുഴിമണ്ഡലിയിൽ (H. hypnale) ഇരട്ടജോഡി ആയിട്ടുള്ള subcaudal scales കാണാവുന്നത് ആണ്. വിഷപാമ്പുകളെയും വിഷം ഇല്ലാത്തവയെയും ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക കൃത്യമായ പരിശീലനം ഇല്ലാതെ പ്രയാസമാണ്. പാമ്പുകളുടെ നിറം, പുറമേ കാണാവുന്ന അടയാളങ്ങള്‍ എന്നിവ നോക്കി ഒരു ധാരണ എടുക്കാം എങ്കിലും. ഒരു പോലെ ഇരിക്കുന്ന ധാരാളം പാമ്പുകള്‍ ഉണ്ട്.

ഉദാഹരണത്തിനു ശംഖുവരയനും, വെള്ളിവരയനും കണ്ടാല്‍ രണ്ടും ഒറ്റ നോട്ടത്തില്‍ ഒരു പോലെ ഇരിക്കും പക്ഷെ ഒന്ന് ഉഗ്രവിഷമുള്ള ഇനവും മറ്റെത്ത് ഒട്ടും വിഷം ഇല്ലാത്ത സാധുവും ആണ്. രണ്ടും തമ്മില്‍ എങ്ങനെ തിരിച്ചു അറിയാം എന്ന് മുന്‍പ് എഴുതിയിരുന്നു ( goo.gl/tHnXRm ). ഒരേ പാമ്പ് ഇനങ്ങില്‍ തന്നെ വ്യത്യസ്തയുള്ളവയും കാണാറുണ്ട്. ഇനി ഒരേ പാമ്പുകള്‍ തന്നെ വയസ്സ് ആകുന്നതോട് നിറത്തിലും അടയാളങ്ങളിലും മാറ്റം കാണിക്കാം. ഉദാഹരണത്തിന് ശംഖുവരയന്റെ ശരീരത്തിലെ വരകള്‍ വയസ്സ് ആകുമ്പോള്‍ മാഞ്ഞ് പോകാവുന്നതാണ്.

പാമ്പുകളെ പിടിക്കാന്‍ പോകുന്നതിന് മുമ്പ്

പാമ്പുകളെ പിടിക്കാന്‍ പോകുന്നതിന് മുമ്പ്

സാധാരണ കാണുന്ന വിഷപാമ്പുകള്‍ എതോകെ ആണെന്നും അവയെ എങ്ങനെ വിഷം ഇല്ലാതവയില്‍ നിന്ന് തിരിച്ചു അറിയാം എന്നതും സമയം ലഭിക്കുന്ന അവസരത്തില്‍ സീരിയല്‍ പോസ്റ്റുകള്‍ ആയി ഇട്ടാന്‍ ശ്രമിക്കുന്നതാണ്. ഇന്ത്യയില്‍ പൊതുവേ കാണുന്ന പാമ്പുകളും അവയെ തിരിച്ചു അറിയാന്‍ ഉള്ള മാര്‍ഗ്ഗങ്ങളും അടങ്ങിയ ഒരു അമേച്യൂര്‍ ഡാറ്റബേസ് ഇന്ത്യന്‍ സ്നേക്സ് എന്ന ഈ സൈറ്റില്‍ ലഭ്യമാണ്. http://www.indiansnakes.org താത്പര്യം ഉള്ളവര്‍ക്കു നോക്കാം.

എന്തായാലും ഏതെങ്കിലും ഫോര്‍വേഡ് മേസേജുകളോ ആരെങ്കിലും പറയുന്നതോ കേട്ട് പാമ്പുകളെ പിടിക്കാന്‍ പോകാതെ ഇരിക്കുക. വിഷം ഇല്ലാത്ത പാമ്പുകള്‍ ആണെങ്കില്‍ കൂടി അവ ശരീരത്തില്‍ പ്രാധാന ഇടങ്ങളില്‍ മുറിവുകളും ക്ഷതങ്ങളും ഉണ്ടാക്കാന്‍ ഇടയുണ്ട്. പാമ്പുകളെ കൃത്യമായ ട്രെനിംഗ് ഇല്ലാത്തവര്‍ കൈകാര്യം ചെയ്താല്‍ ആ പാമ്പുകള്‍ക്കും ശാരീരിക ക്ഷതം പറ്റാവുന്നത് ആണ്. അത് പോലെ പാമ്പുകളില്‍ നിന്ന് മനുഷ്യരിലോടും രോഗാണുക്കള്‍ വരാവുന്നതാണ് ഇതിനു zoonoses എന്ന് പറയും, തിരിച്ചും സംഭവിക്കാവുന്നതാണ്‌ അതിനു reverse zoonoses എന്നും പറയും.

പാമ്പിനെ കണ്ടാൽ എന്ത് ചെയ്യണം?

പാമ്പിനെ കണ്ടാൽ എന്ത് ചെയ്യണം?

പാമ്പുകളെ കൊല്ലുന്നതും, കൈവശം വയ്ക്കുന്നതും, ക്ഷതം ഏല്പിക്കുന്നതും എല്ലാം 1972യിലെ വന്യജീവി സംരക്ഷണനിയമം പ്രകാരം ഗുരുതര കുറ്റകൃത്യങ്ങള്‍ ആണ്. വീട്ടില്‍ പാമ്പിനെ കണ്ടാല്‍ വേഗം വനംവകുപ്പിനെ അറിയിക്കുക ആണ് ചെയ്യണ്ടത്, പ്രഫഷണല്‍ ആയ സ്നേക്ക് റെസ്ക്യൂവറിനെ അറിയാം എങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്.

ഇനി പാമ്പ് കടി ഏറ്റാല്‍ രോഗിയെ ശാന്തന്‍ ആക്കി എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക ആണ് ചെയ്യേണ്ടത്. രക്തയോട്ടം നടക്കാത്ത പോലെ മുറിവിന്റെ മുകളില്‍ കെട്ടുക, വലിയ മുറിവ് ഉണ്ടാക്കി കുറെ രക്തം കളയുക, എന്തെങ്കിലും പച്ചില അരച്ച് ഇട്ടുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒന്നും പോകാതെ ഇരിക്കാനും ശ്രദ്ധിക്കണം.

മഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നുമഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നു

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

English summary
Ashish Jose Ambat writes about the viral Facebook post titled 'A little education never hurts'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X