കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വേയില്‍ സന്തോഷിച്ച് കോണ്‍ഗ്രസ്; യുഡിഎഫ് പ്രതീക്ഷ വാനോളം... ലീഗിന് അടിപതറിയാലും ലാഭം

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി രണ്ട് പ്രീ പോള്‍ സര്‍വ്വേകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേര്‍ന്ന് നടത്തിയതും ട്വന്റിഫോര്‍ ചാനല്‍ നടത്തിയതും. രണ്ടും പ്രവചിക്കുന്നത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയാണ്.

ഏഷ്യാനെറ്റ് സർവ്വേയിൽ ബിജെപിയ്ക്ക് ലോട്ടറി, ട്വന്റിഫോർ സർവ്വേയിൽ ദാരിദ്ര്യം! ബിജെപി തന്ത്രങ്ങൾ പൊളിയുമോഏഷ്യാനെറ്റ് സർവ്വേയിൽ ബിജെപിയ്ക്ക് ലോട്ടറി, ട്വന്റിഫോർ സർവ്വേയിൽ ദാരിദ്ര്യം! ബിജെപി തന്ത്രങ്ങൾ പൊളിയുമോ

ചെന്നിത്തലയ്ക്ക് വെറും 5.2 മാര്‍ക്ക്, മുല്ലപ്പള്ളിയുടെ സ്ഥിതി അതിലും ദയനീയം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലംചെന്നിത്തലയ്ക്ക് വെറും 5.2 മാര്‍ക്ക്, മുല്ലപ്പള്ളിയുടെ സ്ഥിതി അതിലും ദയനീയം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലം

എന്നിട്ടും അത് യുഡിഎഫിനും വിശിഷ്യാ കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കേരളത്തില്‍ മുസ്ലീം സമൂഹം സിപിഎമ്മുമായി കൂടുതല്‍ അടുക്കുന്നു എന്ന വിവരം മുസ്ലീം ലീഗിന് ആധി കൂട്ടുന്നതാണ്. എന്നിരുന്നാലും എന്താണ് യുഡിഎഫിന് പ്രതീക്ഷപകരുന്നത് എന്ന് പരിശോധിക്കാം...

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

ഏഷ്യാനെറ്റ് സര്‍വ്വേ

ഏഷ്യാനെറ്റ് സര്‍വ്വേ

ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തില്‍ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് കണക്ക്. യുഡിഎഫിന് മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.

ട്വന്റിഫോറില്‍

ട്വന്റിഫോറില്‍

ട്വന്റിഫോറിന്റെ ന്യൂസ് ട്രാക്കര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. യുഡിഎഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നുണ്ട്. ബിജെപിയ്ക്ക് പരാമധി ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് ട്വന്റിഫോറിന്റെ സര്‍വ്വേ ഫലം പ്രവചിക്കുന്നത്.

എന്താണ് യുഡിഎഫിന്റെ അവസ്ഥ

എന്താണ് യുഡിഎഫിന്റെ അവസ്ഥ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചത് 47 സീറ്റുകളില്‍ മാത്രമായിരുന്നു. പല ഘടകക്ഷികള്‍ക്കും നിയമസഭ കാണാന്‍ പോലും സാധിച്ചിരുന്നില്ല. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്നത് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മാത്രമായിരുന്നു.

തദ്ദേശത്തിലെ സ്ഥിതി

തദ്ദേശത്തിലെ സ്ഥിതി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ വെറും 39 മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ഉള്ളത്. അതില്‍ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുള്ളത്.

അപ്പോള്‍ പ്രതീക്ഷയോ നിരാശയോ

അപ്പോള്‍ പ്രതീക്ഷയോ നിരാശയോ


ഇത്രയും ദയനീയമായ ഒരു സ്ഥിതിയിലായിരുന്നു കേരളത്തിലെ യുഡിഎഫ്. അത് വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫിന് വലിയ ആശ്വാസം പകരുന്നതല്ലേ എന്നാണ് ചര്‍ച്ചകള്‍. അത്തരത്തില്‍ പരിശോധിച്ചാല്‍, രണ്ട് സര്‍വ്വേ ഫലങ്ങളും യുഡിഎഫിന് അനുകൂലമാമെന്നും വിലയിരുത്തേണ്ടി വരും

വടക്കന്‍ കേരളത്തില്‍

വടക്കന്‍ കേരളത്തില്‍

വടക്കന്‍ കേരളത്തില്‍ ഇത്തവണ മുസ്ലീം സമുദായം സിപിഎമ്മിനോടും എല്‍ഡിഎഫിനോടും കൂടുതല്‍ അടുക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ അത്, മുസ്ലീം ലീഗിന്റെ അപ്രമാദിത്തത്തെ ബാധിച്ചേക്കും എന്ന വിലയിരുത്തലും ഉണ്ട്.

 മെച്ചമുണ്ടാക്കുക കോണ്‍ഗ്രസ്

മെച്ചമുണ്ടാക്കുക കോണ്‍ഗ്രസ്


കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ ജയിക്കാനായത് 22 സീറ്റുകളില്‍ ആയിരുന്നു. 24 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗിന് 18 ഇടത്തും. സര്‍വ്വേ പ്രവചനങ്ങള്‍ പ്രകാരം ഇത്തവണ യുഡിഎഫ് 59 മുതല്‍ 72 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ്. അങ്ങനെയെങ്കില്‍ സീറ്റുകളുടെ എണ്ണം കൂടുക കോണ്‍ഗ്രസിനായിരിക്കും എന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ മാറിമറിയുന്നത് ലീഗിന് തിരിച്ചടിയായേക്കും.

ഇതില്‍ നിന്ന് തുടങ്ങാം

ഇതില്‍ നിന്ന് തുടങ്ങാം

ഒന്നുമില്ലായ്മയില്‍ നിന്ന് പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ച അവസരമാണ് ഈ രണ്ട് സര്‍വ്വേകളും എന്ന് കൂടി വിലയിരുത്താം. ശക്തമായ മത്സരം കാഴ്ചവച്ചാല്‍ കേവല ഭൂരിപക്ഷത്തിനുള്ള 71 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നൊരു സാധ്യത കൂടി രണ്ട് സര്‍വ്വേകളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ വരവ്

ഉമ്മന്‍ ചാണ്ടിയുടെ വരവ്

ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗുണം ചെയ്യും എന്ന ആത്മവിശ്വാസവും സര്‍വ്വേ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മധ്യകേരളത്തില്‍ നഷ്ടപ്പെട്ട ക്രൈസ്ത വോട്ടുകള്‍ തിരികെ എത്തുമെന്ന പ്രതീക്ഷയും സര്‍വ്വേകള്‍ യുഡിഎഫിന് നല്‍കുന്നുണ്ട്.

സ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ്, കേന്ദ്രത്തിനും മാധ്യമങ്ങൾക്കും തിരിച്ചടി- ഏഷ്യാനെറ്റ് സർവ്വേസ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ്, കേന്ദ്രത്തിനും മാധ്യമങ്ങൾക്കും തിരിച്ചടി- ഏഷ്യാനെറ്റ് സർവ്വേ

മധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേമധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേ

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
Asianet News and Twentyfour News pre poll surveys give much expectation to UDF, especially to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X