കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ പാകിസ്താനി, ഉരുക്കുവനിത... ആരാണീ ആസിയ അന്ദ്രാബി?

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ആസിയ അന്ദ്രാബിയുടെ മനസ് മുഴുവന്‍ പാകിസ്താനാണ്. പാകിസ്താന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും പാക് ദേശീയ ഗാനം പാടുകയും ചെയ്യും ഇവര്‍. സ്വന്തം വീട്ടുമുറ്റത്ത് പാകിസ്താന്റെ പതാക ഉയര്‍ത്തും. വിഘടനവാദികള്‍ക്ക് ആസിയ അന്ദ്രാബി ഉരുക്കുവനിതയാണ്. കശ്മീരില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുത്തിട്ടുണ്ട്.

പാകിസ്താനിലെ ലാഹോറില്‍ നടന്ന ഹാഫീസ് സയ്യീദിന്റെ റാലിയെ അഭിസംബോധന ചെയ്താണ് ആസിയ അന്ദ്രാബി ഇപ്പോള്‍ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആഗസ്ത് 14ന് ലാഹോറില്‍ നടന്ന റാലിയെ ടെലിഫോണിലെ അഭിസംബോധന ചെയ്താണ് ഇവര്‍ പാകിസ്താന് സ്വാതന്ത്ര്യദിനം ആശംസിച്ചത്. വാര്‍ത്തകളില്‍ നിറയാനുള്ള ആസിയയുടെ പണികള്‍ ഇവിടം കൊണ്ടും തീരുന്നില്ല, കാണൂ...

ഇതിന് മുമ്പും കൊടിപൊക്കി

ഇതിന് മുമ്പും കൊടിപൊക്കി

കാശ്മീരില്‍ ഇതാദ്യമായിട്ടല്ല ആസിയ അന്ദ്രാബി പാകിസ്താന്‍ പതാക ഉയര്‍ത്തുന്നത്. സ്വന്തം വീട്ടില്‍ പാക് പതാക ഉയര്‍ത്തിയും പാക് ദേശീയ ഗാനം ചൊല്ലിയും ഇവര്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ആസിയ തന്നെ പറയുന്നു

ആസിയ തന്നെ പറയുന്നു

കഴിഞ്ഞ 35 വര്‍ഷമായി താന്‍ പാകിസ്താന്‍ പതാക ഉയര്‍ത്താറുണ്ട് എന്ന് ആസിയ അന്ദ്രാബി തന്നെ സമ്മതിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് മത്സരം ജയിക്കുമ്പോള്‍ എത്ര പാകിസ്താന്‍ കൊടികള്‍ കാശ്മീരില്‍ ഉയരുന്നു എന്ന് നോക്കൂ എന്നാണ് ഇവര്‍ ഒരിക്കല്‍ പറഞ്ഞത്.

 എന്ത് ഉരുക്കുവനിത?

എന്ത് ഉരുക്കുവനിത?

വനിതാ വിഘടനവാദി സംഘടനയായ ദുഖ്തരന്‍ ഇ മില്ലത്തിന്റെ നേതാവാണ് ആസിയ അന്ദ്രാബി. പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന അന്ദ്രാബിയെ ഇതിന് മുമ്പ് പലതവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘടനവാദികള്‍ ഇവരെ ഉരുക്കുവനിത എന്നാണ് വിളിക്കുന്നത്.

 ജോര്‍ജ് ബുഷിനെ കൊന്നാല്‍ പുണ്യം

ജോര്‍ജ് ബുഷിനെ കൊന്നാല്‍ പുണ്യം

മുന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ കൊല്ലാന്‍ കഴിഞ്ഞാല്‍ അത് പുണ്യമാണ് എന്നാണ് ഇവര്‍ ഒരിക്കല്‍ പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ പല തവണ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട് അന്ദ്രാബി.

ബുര്‍ഖയ്ക്കുള്ളിലാണ് ഇവര്‍

ബുര്‍ഖയ്ക്കുള്ളിലാണ് ഇവര്‍

ബുര്‍ഖ ധരിച്ച് മാത്രമേ ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. സ്ത്രീകള്‍ ബുര്‍ഖ അണിയണം, വിദ്യാഭ്യാസം നേടാന്‍ പാടില്ല, സൗന്ദര്യ വര്‍ധകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

ലഷ്‌കറിന്റെ സഹായം?

ലഷ്‌കറിന്റെ സഹായം?

ആസിയ അന്ദ്രാബിക്ക് പാകിസ്താനി ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ധനസഹായം ലഭിക്കുന്നതായി ആരോപണമുണ്ട്. താലിബാന്‍ രീതിയിലുള്ള ഭരണം കൊണ്ടുവരാനാണ് ഇവരുടെ ശ്രമം.

വീഡിയോ കാണൂ

ലാഹോറിലെ ഹാഫിസ് സയ്യീദ് റാലിയില്‍ ആസിയ അന്ദ്രാബി സംസാരിക്കുന്നതിന്റെ വീഡിയോ കാണൂ.

English summary
Asiya Andrabi has triggered off a row after she addressed a rally in which 26/11 mastermind Hafiz Saeed was present. In a telephonic address on August 14th, she wished the people of Pakistan on their Independence Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X