കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെആര്‍ ഗൗരിയേയും വയലാര്‍ രവിയേയും മുട്ടുകുത്തിച്ച ചേര്‍ത്തല...! ഇത്തവണയും പ്രവചനാതീതം

  • By Desk
Google Oneindia Malayalam News

1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവി മുട്ടുകുത്തി. 2011ല്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത കെആര്‍ ഗൗരിയമ്മയും പരാജയപ്പെട്ടു. പ്രഗത്ഭരെ മുട്ടുകുത്തിച്ച ചരിത്രമുള്ള ചേര്‍ത്തല മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാവില്ല. അത്രയേറെ അടിയൊഴുക്കുകളുണ്ട്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം തദ്ദേശ തിരഞ്ഞെടുപ്പില്‍ നിറം മാറി. കൂടുതല്‍ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പം നിന്നു. തിരഞ്ഞെടുപ്പ് ചരിത്രം ഇതൊക്കെയാണെങ്കിലും ഇക്കുറി മാറ്റങ്ങളുണ്ടാക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസുമുണ്ട്. ഈഴവര്‍ക്ക് ഏറെ സ്വാധീനമുള്ള ചേര്‍ത്തലയില്‍ ബിഡിജെഎസിന്റെ വരവ് വിധിയെഴുത്തില്‍ നിര്‍ണായകമായേക്കും.

Election

ചേര്‍ത്തല നഗരസഭയും പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്,തണ്ണീര്‍മുക്കം,കഞ്ഞിക്കുഴി, മുഹമ്മപഞ്ചായത്തുകളും ഉള്‍പെടുന്നതാണ് ചേര്‍ത്തല മണ്ഡലം. 2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ
പി തിലോത്തമന്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. ജെഎസ്എസിലെ കെആര്‍ ഗൗരിയമ്മയെയാണ് തോല്‍പ്പിച്ചത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷ (18315) ത്തിലായിരുന്നു തിലോത്തമന്റെ വിജയം.

എന്നാല്‍ 2014 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
കെസി വേണുഗോപാലിന് 1457 വോട്ടിന്റെ ലീഡു നല്കി ചേര്‍ത്തല ഒന്നുമലക്കം മറിഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കഥയാകെ മാറി. എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടി. ചേര്‍ത്തല നഗരസഭയും, ചേര്‍ത്തല തെക്കു ഗ്രാമപഞ്ചായത്തും യു.ഡി.എഫിനൊപ്പം നിന്നു. പട്ടണക്കാട്,
വയലാര്‍,കടക്കരപ്പള്ളി, തണ്ണീര്‍മുക്കം, മുഹമ്മ,കഞ്ഞിക്കുഴി എന്നിവ പക്ഷേ ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

സിപിഐയുടെ സിറ്റിങ് സീറ്റായ ചേര്‍ത്തലയില്‍ ഇക്കുറിയും തിലോത്തമന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. യുഡിഎഫ്. സ്ഥാനാര്‍ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വയലാര്‍ രവിയുടെ സഹേദരന്‍ എംകെ ജിനദേവിന്റെ പേര് ഇപ്പോള്‍ സജീവ ചര്‍ച്ചയിലുണ്ട്. എകെ ആന്റണിക്ക് താത്പര്യമുള്ള എന്‍എസ് യു ദേശീയ സെക്രട്ടറി എസ് ശരതിന്റെ പേരും പരിഗണനയിലുണ്ട്. കൂടാതെ, അഡ്വ ഡി സുഗതന്‍, സികെ ഷാജിമോഹന്‍, കെആര്‍. രാജേന്ദ്രപ്രസാദ് എന്നിവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഇതില്‍ സികെ ഷാജിമോഹന്‍ 2006ല്‍ ചേര്‍ത്തലയില്‍ മത്സരിച്ചു തോറ്റയാളാണ്. നിറം മാറിയ ചരിത്രമുള്ള ചേര്‍ത്തല ഇനി ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം. ആകെ വോട്ടര്‍മാര്‍201461 (പുരുഷന്‍97883, സ്ത്രീകള്‍103578). ആകെ വോട്ടര്‍മാര്‍201461 (പുരുഷന്‍97883,സ്ത്രീകള്‍103578).

English summary
Kerala Assembly Election 2016: Cherthala is Unpredictable. LDF and UDF looking for a straight fight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X