കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീമോ മെഹബൂബോ വികെസിയോ? ആശയക്കുഴപ്പത്തില്‍ ഇടതുമുന്നണി, അതും പാര്‍ട്ടികോട്ടയായ ബേപ്പൂരില്‍

  • By ഷാ ആലം
Google Oneindia Malayalam News

പാര്‍ട്ടി ചുമതലകള്‍ ഉണ്ടെന്നു പറഞ്ഞാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സിറ്റിങ് എംഎല്‍എ എളമരം കരീമിനെ മാറ്റിനിര്‍ത്തിയത്. ഇങ്ങനെയൊരു ചുമതല വേണ്ടായിരുന്നെന്ന് കരീമിന് തോന്നിയാല്‍ അതുപോലും സ്വാഭാവികം. കാരണം, ബേപ്പൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ മോശമല്ലാത്തൊരു സ്വാധീനം കരീമിനുണ്ട്, കുറെയൊക്കെ എതിരാളികളും. കോഴിക്കോടിന്റെ വ്യവസായിക തലസ്ഥാനമാണ് യഥാര്‍ഥത്തില്‍ ബേപ്പൂര്‍. ഓടും ഉരുവും പണ്ടേയുണ്ട്. ചെരുപ്പും മുളയും സ്റ്റീലുമൊക്കെയായി ഇപ്പോഴും വ്യവസായങ്ങള്‍ ധാരാളം.

Kareem VKC

2006ല്‍ ഇവിടെ വി.കെ.സി മമ്മദ് കോയയാണ് എംഎല്‍എ ആയത്. നല്ല ഒന്നാന്തരം വ്യവസായി. വികെസി ഉത്പന്നങ്ങളുടെ സ്ഥാപകന്‍. ചെറുവണ്ണൂര്‍ക്കാരുടെ സ്വകാര്യ അഹങ്കാരം. ഇപ്പോള്‍ കോഴിക്കോട്ടെ മേയര്‍. പുള്ളിയുടെ കറകളഞ്ഞ വ്യക്തിത്വത്തില്‍ എതിരാളികള്‍ക്കു പോലും വലിയ എതിരഭിപ്രായം കാണില്ല. ഇതിനിടയിലാണ് 2011ല്‍ എളമരം കരീം വന്നത്. വികസനത്തിന്റെ അപ്പോസ്തലന്‍. തന്നാലാവുന്നതൊക്കെ ബേപ്പൂരില്‍ കൊണ്ടുവന്ന മിടുക്കന്‍. ചെറുതും വലുതുമായ വ്യവസായ യൂണിറ്റുകള്‍ നിരവധി. ഏതാണ്ടെല്ലാ കുടുംബങ്ങളും ഇതുകൊണ്ടൊക്കെ സ്വയംപര്യാപ്തമാണ് ബേപ്പൂരില്‍.

ഇതിനിടയിലാണ് കരീമിനെത്തേടി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയെത്തുന്നത്. അത് അടുത്ത സ്ഥാനാര്‍ഥിത്വത്തെപ്പോലും ബാധിക്കുന്ന തരത്തില്‍ കുരിശാകുമെന്ന് കരുതിയിരിക്കില്ല. കരീമില്ലെങ്കില്‍ മെഹബൂബ് എന്നതായി അടുത്ത ഓപ്ഷന്‍. കോഴിക്കോട്ടെ പാര്‍ട്ടിക്കാര്‍ക്കിടയിലെ മറ്റൊരു കരീമാണ് മെഹബൂബ്. നല്ലൊരു സഹകാരി. ബിസിനസുകാരന്‍. പുതിയ കാലത്തെ പാര്‍ട്ടിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍...! എന്നാല്‍, ജില്ലാ നേതൃത്വം നല്‍കിയ മെഹബൂബിന്റെ പേര്, മേലേ നിന്ന് വെട്ടി. അവര്‍ക്കു താല്‍പ്പര്യം പഴയ ചെരുപ്പുവ്യാപാരി കോയയെത്തന്നെ. അദ്ദേഹമാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഇപ്പോള്‍ കോഴിക്കോട് മേയറായി വാഴുന്നു. ഒരു നഗരപിതാവായിരുന്ന് സ്വസ്ഥമായിരുന്ന് ഭരിക്കാനും സമ്മതിക്കില്ലെന്നു വച്ചാല്‍... അങ്ങനെ വി.കെ.സിയുടെയും ഉറക്കം കളഞ്ഞിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

ഇപ്പോള്‍ മൂന്നു പേര്‍ ഇങ്ങനെ ബേപ്പൂര്‍ തീരത്തെ വരിയില്‍ നില്‍ക്കുകയാണ്. കരീം, മെഹബൂബ്, വി.കെ.സി,... ആരാവും. വോട്ടര്‍മാര്‍ കാത്തിരിക്കുന്നു.

English summary
Kerala Assembly Election 2016: CPM in crisis in detremining candidate at Beypore. VKC Mammed Koya, Elamaram Kareem and Mehboob are the considering candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X