കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ജില്ലയില്‍ ഒരു സ്ത്രീ... അപ്പോള്‍ മറ്റ് നേതാക്കള്‍ക്കൊന്നും സീറ്റ് വേണ്ടേ സിപിഎമ്മേ?

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും ഒരു വനിത സ്ഥാനാര്‍ത്ഥിയെങ്കിലും വേണം എന്നതാണ് ഇത്തവണ സിപിഎമ്മിന്റെ നിലപാട്. എന്നാലത് ഒരു വനിത സ്ഥാനാര്‍ത്ഥി മതി എന്ന അവസ്ഥയിലേയ്ക്ക് മാറുകയാണോ എന്നാണ് സംശയം.

കൊട്ടാരക്കര മണ്ഡലത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ തറപറ്റിച്ചാണ് ഐഷ പോറ്റി വിജയക്കൊടി നാട്ടിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു അത്. പിന്നീട് 2011 ല്‍ ബലകൃഷ്ണപിള്ള മത്സരത്തിനിറങ്ങിയില്ലെങ്കിലും വിജയം ഐഷ പോറ്റിയ്ക്ക് തന്നെ ആയിരുന്നു.

Aisha potti

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഐഷ പോറ്റിയ്ക്ക് സീറ്റ് ലഭിയ്ക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുണ്ടറ മണ്ഡലത്തില്‍ ജെ മേഴ്‌സിക്കുട്ടിയമ്മ മത്സരിയ്ക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഒരു ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി എന്നതാണല്ലോ നയം.

എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ചില കഥകളും പ്രചരിയ്ക്കുന്നുണ്ട്. ആര്‍ ബാലകൃഷ്ണ പിള്ള ഇത്തവണം ഇടതുപക്ഷത്തിനൊപ്പമാണ്. ഇടതുമുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിയ്ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിലുപരി തന്നെ തോല്‍പിച്ച ഐഷ പോറ്റി വീണ്ടും സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ ബാലകൃഷ്ണപിള്ളയ്ക്ക് താത്പര്യമില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

എന്തായാലും നേരത്തെ തയ്യാറാക്കിയ പട്ടികയല്ല കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. അതില്‍ ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മേഴ്‌സിക്കുട്ടിയമ്മ പട്ടികയില്‍ ഇടം പിടിച്ചത്. കൊല്ലം മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ആയ പികെ ഗുരുദാസന്റെ പേരും കൊട്ടാരക്കരയില്‍ കെ രാജഗോപാലിന്റെ പേരും ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടുത്ത വിഎസ് പക്ഷക്കാരായാണ് മേഴ്‌സിക്കുട്ടിയമ്മയും ഗുരുദാസനും അറിയപ്പെടുന്നത്.

English summary
Kerala Assembly Election 2016: CPM's policy on women candidates questioned. Why Aisha Potti excluded?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X