കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴുക്കും അടിയൊഴുക്കും ഇല്ലാതെ തൊടുപുഴ

  • By Desk
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തൊടുപുഴയിലെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. തൊടുപുഴയാറ്റിലെ യുഡിഎഫ് അനുകൂല നീരൊഴുക്ക് വായിച്ചെടുക്കാന്‍ വലിയ രാഷ്ട്രീയ ബുദ്ധിയൊന്നും വേണ്ട. എട്ടു തവണ എംഎല്‍എയായ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് തേടുന്നത് ഒമ്പതാം ജയം.

പൊതുസ്വതന്ത്രനെ തേടിയുളള സിപിഎം അന്വേഷണം എത്തിയത് കേരള കോണ്‍ഗ്രസ്ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ റോയി വാരികാട്ടില്‍. അണികളുടെ എതിര്‍പ്പ് അവഗണിച്ച് നേതൃത്വം അവതരിപ്പിച്ച സ്ഥാനാര്‍ഥി എന്തു ഫലം സൃഷ്ടിക്കുമെന്ന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അറിയാം.

PJ Joseph

2011ല്‍ 22,868 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജോസഫിന്. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ പ്രസിഡന്റും അഭിഭാഷകനുമായ എസ് പ്രവീണിനെയാണ് ബിഡിജെഎസ് രംഗത്തിറക്കിയിരിക്കുന്നത്. പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും എസ് പ്രവീണ്‍ തൊടുപുഴയെ ഇളക്കിമറിച്ചു. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎം വേലായുധന്‍ നേടിയ 10,049 വോട്ട് ഇക്കുറി ഇരട്ടി കടക്കാന്‍ ആണ് സാധ്യത. അങ്ങനെയെങ്കില്‍ ആ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ നിന്നാകും ചോരുക എന്നതാണ് പ്രധാന ചോദ്യം.

അടുത്ത പേജില്‍: 'കുഞ്ഞാടുകള്‍' കൊമ്പു കോര്‍ക്കുന്ന ഇടുക്കിഅടുത്ത പേജില്‍: 'കുഞ്ഞാടുകള്‍' കൊമ്പു കോര്‍ക്കുന്ന ഇടുക്കി

English summary
Assembly Election 2016: Idukki round up... who will get the chance ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X