കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്‍ ഹരിഹര്‍ നഗറിലെ' മൂന്ന് പേര്‍ സ്ഥാനാര്‍ത്ഥികള്‍... പാവം തോമസുകുട്ടിയ്ക്ക് മാത്രം സീറ്റില്ല

Google Oneindia Malayalam News

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ മലയാളികള്‍ ഒരിയ്ക്കലും മറക്കില്ല. അതിലെ ഡയലോഗുകള്‍ ഇപ്പോഴും എല്ലാവരും ഓര്‍ത്തിരിയ്ക്കുന്നുണ്ടാകും. ഒടുവില്‍ പുറത്തിറങ്ങിയ 'ടു ഹരിഹര്‍ നഗറും' 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും' എല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളാണ്.

ആ മൂന്ന് സിനിമകളിലും മത്സരിച്ച് അഭിനയിച്ച മൂന്ന് പേര്‍ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോദയില്‍ ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ ഏറ്റവും ഹിറ്റ് ആയ 'തോമസുകുട്ടീ വിട്ടോടാ..' എന്ന ഡയലോഗിലെ തോമസുകുട്ടിയ്ക്ക് മാത്രം സീറ്റില്ല കേട്ടോ!!!

ഇന്‍ ഹരിഹര്‍ നഗറിലെ മഹാദേവന്‍ ആയ മുകേഷും, ഗോവിന്ദന്‍കുട്ടിയായ സിദ്ദിഖും അപ്പുക്കുട്ടനായ ജഗദീഷും ഇത്തവണ മത്സരിയ്ക്കും എന്നാണ് സൂചനകള്‍. തോമസുകുട്ടിയായി വേഷമിട്ട അശോകന് മാത്രം സീറ്റില്ല.

 കിടിലന്‍ ഹിറ്റ്

കിടിലന്‍ ഹിറ്റ്

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്നാണ് ഇന്‍ ഹരിഹര്‍ നഗര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് അണിയിച്ചൊരുക്കിയ സിനിമയാണിത്.

തുടരന്‍

തുടരന്‍

അടുത്തകാലത്താണ് 'ഇന്‍ ഹരിഹര്‍ നഗറിന്റെ' ബാക്കിയെന്നോണം 'ടു ഹരിഹര്‍ നഗറും' 'ന്‍ ഗോസ്റ്റ് ഹൗസ് ഇന്നും' പുറത്തിറങ്ങിയത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം ലാല്‍ ആയിരുന്നു ഈ രണ്ട് സിനിമകളും സംവിധാനം ചെയ്തത്..

മഹാദേവന്‍

മഹാദേവന്‍

ഈ സിനിമകളില്‍ മഹാദേവന്‍ ആയി വേഷമിട്ട മുകേഷ് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ിരവിപുരത്തോ കൊല്ലത്തോ ആയിരിയ്ക്കും മുകേഷ് മത്സരിയ്ക്കുക എന്നാണ് പറയുന്നത്.

അപ്പുക്കുട്ടാ... കാക്ക തൂറിയോ?

അപ്പുക്കുട്ടാ... കാക്ക തൂറിയോ?

'കാക്ക തൂറീന്നാ തോന്നണെ' ഇന്‍ ഹരിഹര്‍ നഗറിലെ ഈ കിടിലന്‍ ഡയലോഗിന്റെ ഉടമ അപ്പുക്കുട്ടനെ തിരശ്ശീലയില്‍ അവതരിപ്പിച്ചത് ജഗദീഷ് ആയിരുന്നു. ജഗദീഷ് ത്തവണ പത്തനാപുരത്ത് കെബി ഗണേഷ്‌കുമാറിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കും എന്നാണ് വിവരം.

 ഗോവിന്ദന്‍കുട്ടി

ഗോവിന്ദന്‍കുട്ടി

മൂന്ന് സിനിമകളിലും ഗോവിന്ദന്‍കുട്ടിയായി വേഷമിട്ട സിദ്ദിഖും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും എന്നാണ് പറയുന്നത്. അരൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും സിദ്ദിഖ്.

സേതുവും വരുമോ?

സേതുവും വരുമോ?

സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ് സുരേഷ് ഗോപി അവതരിപ്പിച്ച സേതുമാധവന്‍. ആദ്യ സിനിമയില്‍ മാത്രമേ സേതുമാധവന് റോള്‍ ഉള്ളൂ. ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.

 പാവം തോമസുകുട്ടി

പാവം തോമസുകുട്ടി

മൂന്ന് സിനിമയിലും തോമസുകുട്ടിയായി കൈയ്യടി വാങ്ങിയത് അശോകന്‍ ആയിരുന്നു. എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ അശോകന് സീറ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

സീറ്റില്ലെങ്കിലെന്താ...

സീറ്റില്ലെങ്കിലെന്താ...

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സീറ്റ് ഇല്ലെന്ന് വിചാരിച്ച് അശോകന് രാഷ്ട്രീയമില്ലെന്നൊന്നും ആരും കരുതേണ്ട. കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു അശോകന്‍. മുരളി പണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സജീവമായി പ്രചാരണത്തിനും ഉണ്ടായിരുന്നു.

 ആരൊക്കെ ജയിക്കും?

ആരൊക്കെ ജയിക്കും?

എന്തായാലും മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍കുട്ടിയും എല്ലാം തിരഞ്ഞെടുപ്പിന് ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. ഇതില്‍ ആരൊക്കെ ജയിക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
Kerala Assembly Election 2016: In Harihar Nagar fame actor contesting in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X