കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോടും മമത പതിവില്ല... കോട്ടയത്തിന് ഇത്തവണ ആരോട് മമത?

  • By Desk
Google Oneindia Malayalam News

കോട്ടയം: ജില്ലയുടെ ആസ്ഥാനമായ കോട്ടയം നിയോജകമണ്ഡലം ആരോടും പ്രത്യേകിച്ച് മമത കാട്ടാത്ത മണ്ഡലമാണ്. കൂടുതല്‍ മന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമെന്ന വിശേഷണവും കോട്ടയത്തിനിണങ്ങും. ഇപ്പോള്‍ മന്ത്രി സ്ഥാനത്തുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം നാലു മന്ത്രിമാരെ മധ്യതിരുവിതാംകൂറിലെ ഈ മണ്ഡലം സംഭാവന ചെയ്തിട്ടുണ്ട്.

അഡ്വ എംപി ഗോവിന്ദന്‍ നായര്‍, എന്‍ ശ്രീനിവാസന്‍, ടികെ രാമകൃഷ്ണന്‍ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച മറ്റ് മന്ത്രിമാര്‍. ഇപ്പോള്‍ എല്‍എഡിഎഫ് മുന്നണിയില്‍ ഘടക കക്ഷികളായി തോള്‍ ചേര്‍ന്നു നില്‍ക്കുന്ന സിപിഐയും സിപിഎമ്മും പരസ്പരം ഏറ്റുമുട്ടിയ ചരിത്രവും മണ്ഡലത്തിനുണ്ട്.

Congress CPM

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആ മത്സരം. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന എം തോമസിനെ 3576 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചു കൊണ്ട് വിജയക്കൊടി പാറിച്ചത് സിപിഐയിലെ പിപി ജോര്‍ജ് ആയിരുന്നു. യുഡിഎഫ് പിന്തുണയോടെയാണ് ജോര്‍ജ് ജയിച്ചത്.

1957-ല്‍ കോണ്‍ഗ്രസിലെ ഗോവിന്ദന്‍ നായരെ 2271 വോട്ടിന് തോല്‍പിച്ച സിപിഐയിലെ പി ഭാസ്‌കരന്‍ നായരാണ് കോട്ടയത്തെ ആദ്യ എംഎല്‍എ. ഏറ്റവും കൂടുതല്‍ കാലം കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചത് സിപിഎമ്മിലെ ടികെ രാമകൃഷ്ണനാണ്. 1987, 1991, 1996 വര്‍ഷങ്ങളിലായി മൂന്ന് തവണ തുടര്‍ച്ചയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പ്രതിനിധിയായി എംകെ ജോര്‍ജ് 1965ലും 1966ലും രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല്‍ ബാക്കി എല്ലാവര്‍ക്കും ഒറ്റത്തവണ മാത്രമാണ് കോട്ടയംകാര്‍ അവസരം നല്‍കിയത്.

കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസി എമ്മിനും ഏറെ വളക്കൂറുള്ള മണ്ണാണ് കോട്ടയത്തേത്. എല്ലാക്കാലവും ജില്ല യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളതും. രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ ജില്ല, യുഡിഎഫ് തൂത്തു വാരിയെങ്കിലും കോട്ടയം മാത്രം എല്‍ഡിഎഫിനൊപ്പം നിന്നുവെന്നതും ചരിത്രത്തിന്റെ ഭാഗം. കോണ്‍ഗ്രസിന്റെ അന്നത്തെ യുവമുഖം ചെറിയാന്‍ഫിലിപ്പിനാണ് കാലിടിറിയത്. അന്ന് ടികെ രാമകൃഷ്ണന്‍ വിജയിച്ചു.

ഏറെക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണിത്. എന്നാല്‍ ഇടതു കുത്തക അവകാശപ്പെടാനാകാത്ത വിധം യുഡിഎഫും ഇടയ്ക്കിടെ മുന്നേറ്റം നടത്തി. കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് കോട്ടയം നിയോജകമണ്ഡലം. വിജയപുരവും കോട്ടയം നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. പനച്ചിക്കാട് എല്‍ഡിഎഫ് ഭരിക്കുന്നു.
വികസന മുന്നേറ്റം കാട്ടി വിജയം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. കൂടുതല്‍ കാലം ചുവപ്പണിഞ്ഞ മണ്ഡലത്തില്‍ ഇക്കുറിയും വിജയം തന്നെയാണ് എല്‍ഡിഎഫ് ലക്ഷ്യം.

English summary
Assembly Election 2016: Kottayam is no longer a monopoly for LDF and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X