കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലിക്കരയില്‍ ആര് കരകയറും... ആര്‍ക്കും കയറാം, ആര്‍ക്കും 'പണിയും' കിട്ടാം

  • By Desk
Google Oneindia Malayalam News

കേരളത്തിലെ 12 ദ്വയാംഗ മണ്ഡലങ്ങളിലൊന്നായിരുന്നു ആലപ്പുഴ ജില്ലയിലെ മാവേലിക്കര. ദ്വയാംഗമണ്ഡലം മാറി ഏകാംഗ മണ്ഡലം വന്നപ്പോഴും മാവേലിക്കരയിലെ വീറും വാശിയും ഇരട്ടിച്ചിട്ടേയുള്ളൂ. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇക്കുറി ആര് കരപറ്റും?

ഇരുമുന്നണികളെയും മാറിമാറി ജയിപ്പിച്ച ചരിത്രമുള്ള ഇവിടെ എല്ലാവരും ശുഭപ്രതീക്ഷയിലാണ്.
2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആര്‍ രാജേഷിനായിരുന്നു ജയം. ജെഎസ്എസിലെ കെകെ ഷാജുവിനെയാണ് തോല്‍പ്പിച്ചത്. 5149 വോട്ടിന്റേതായിരുന്നു ഭൂരിപക്ഷം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത്തേക്കാണ് മണ്ഡലം ചാഞ്ഞത്. 6500 വോട്ട് യുഡിഎഫിനേക്കാള്‍ കൂടുതല്‍ കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തും ഇടതുമുന്നണി നേടി.

CPM

എന്നാല്‍, യുഡിഎഫിനെ തുടര്‍ച്ചയായി ഏറെക്കാലം വിജയിപ്പിച്ച മണ്ഡലമാണ് മാവേലിക്കര. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വലതുപക്ഷം. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം. മുരളി ഇവിടെ തുടര്‍ച്ചയായി വിജയം നേടിയിരുന്നു. ഇത് കണക്കിലെടുത്താണ് യുഡിഎഫ്, മണ്ഡലം ഒപ്പം കൂട്ടാമെന്ന് പ്രതീക്ഷിക്കുന്നത്.

മാവേലിക്കര നഗരസഭയും തഴക്കര, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേല്‍, വള്ളികുന്നം ഗ്രാമപഞ്ചായത്തുകളും അടങ്ങുന്നതാണ് മാവേലിക്കര. മാവേലിക്കര നഗരസഭയും ഭരണിക്കാവ്-മാവേലിക്കര ബ്ലോക്ക് പഞ്ചായത്തുകളും ആറു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചുപിടിക്കുക അത്ര എളുപ്പമാവില്ല.
സിറ്റിങ് എംഎല്‍എ ആര്‍ രാജേഷ് തന്നെയാണ് ഇക്കുറിയും ഇടത് സ്ഥാനാര്‍ത്ഥി. യുഡിഎഫ് ഇക്കുറി മണ്ഡലം ആര്‍എസ്പിക്ക് നല്‍കിയേക്കും. ഇതു സംബന്ധിച്ച് ഞായറാഴ്ച ധാരണ ഉണ്ടായേക്കും.

ആകെ വോട്ടര്‍മാര്‍-191523. സ്ത്രീ-103436, പുരുഷന്‍-88077

English summary
Kerala Assembly Election 2016: Mavelikkara is CPM's sitting seat, but UDF expects something new.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X