കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലും കണക്കിലും ലീഗ് തന്നെ മുമ്പന്‍... ചരിത്രം തിരുത്തുമോ താനൂര്‍?

  • By നിതിൻ പി
Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും മിക്കപാര്‍ട്ടികളിലും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. മുസ്ലീം ലീഗ് മാത്രമാണ് ഇതില്‍ അല്‍പമെങ്കിലും വ്യത്യസ്തരായിട്ടുള്ളത്. പക്ഷേ താനൂര്‍ നിയമസഭ മണ്ഡലത്തില്‍ ആരായിരിയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന വി അബ്ദുറഹ്മാന്‍ ആയിരിക്കും അത് എന്നാണ് പറയുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച ആളാണ് അബ്ദുറഹ്മാന്‍. അന്ന് മുസ്ലീം ലീഗിനെ ഞെട്ടിപ്പിയ്ക്കുന്ന പ്രകടനം ആണ് കാഴ്ചവച്ചത്.

മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി നിലവിലെ എംഎല്‍എ ആയ അബ്ദുറഹ്മാന്‍ രണ്ടത്താണി തന്നെയാണ്. ഇത് മൂന്നാം തവണയാണ് രണ്ടത്താണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. ലീഗിന്‍റെ കുത്തക മണ്ഡലവും ആണ് താനൂര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 9433 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 49.52 ശതമാനം വോട്ടുകളാണ് അന്ന് രണ്ടത്താണ് സ്വന്തമാക്കിയത്.

Muslim League

സിപിഎമ്മിലെ ഇ ജയന്‍ ആയിരുന്നു അന്ന് എതിരാളി. 40.45 ശതമാനം വോട്ടുകളാണ് ജയന് നേടാനായത്. എങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിയ്ക്കാനാകുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്.

പൊന്നാനി ലോക്സഭ മണ്ഡലത്തിലാണ് താനൂര്‍ നിയമസഭ മണ്ഡലം ഉള്‍പ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് വിജയം ആവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു. താനൂരിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ കടുത്ത മത്സരം കാഴ്ച വെച്ച ആളാണ് വി അബ്ദുറഹ്മാന്‍ എന്നത് തന്നെയാണ് ഇടതുമുന്നണിയുടെ ഏറ്റവും വലിയ പ്രതീക്ഷയും. കടുത്ത മത്സരത്തിലൂടെ മണ്ഡലം സ്വന്തമാക്കാമെന്നാണ് ഇടതു മുന്നണി കരുതുന്നത്. പഴയ കോണ്‍ഗ്രസ്‌കാരന്‍ കൂടിയായ അബ്ദുറഹ്മാനെ സ്വതന്ത്ര സ്ഥാനാര്ത്ഥിയായി നിര്‍ത്തുന്നതിലൂടെ അസ്വസ്ഥരായ കോണ്‍ഗ്രസ് വോട്ട് കൂടെ ഇടതു പക്ഷം ലക്ഷ്യം വെക്കുന്നു.

എന്നാല്‍ ഇതെല്ലാം മലര്‍പൊടിക്കാരന്റെ സ്വപ്‌നമായി അവസാനിക്കുമെന്നാണ് യുഡിഎഫ് ഉറപ്പിയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലവും ഇതു തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് യുഡിഎഫ് പറയുന്നു.

കണക്കുകളും ചരിത്രവും യുഡിഎഫിനൊപ്പം നില്‍ക്കുമ്പോഴും കടുത്ത പോരാട്ടത്തിലൂടെ പുതിയ ചരിത്രം കുറിക്കാനുളള ശ്രമത്തിലാണ് ഇടതു മുന്നണി. രണ്ട് അബ്ദുറഹ്മാന്‍മാരില്‍ ആരാകും താനൂരിന്റെ അമരത്തിരിക്കുക എന്ന കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍.

English summary
Assembly Election 2016: Muslim League is strong at Tanur, but LDF trying to get a chance this time with former congress man Abdurahman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X