കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നാല് പേര്‍ ആരൊക്കെ... ലീഗിന്‍റെ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിസന്ധി

Google Oneindia Malayalam News

മലപ്പുറം: നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നേറിയ മുസ്ലിം ലീഗിലും പുതിയ പ്രതിസന്ധി. ബാക്കിയുള്ള നാലുസീറ്റില്‍ ആരൊയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേതൃത്വത്തിനാവുന്നില്ല.

24സീറ്റില്‍ 20സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിജയസാധ്യതയുള്ള സീറ്റുകളായിരുന്നു നേരത്തെ പ്രഖ്യാപനം നടത്തിയ 20സീറ്റുകളും. എന്നാല്‍ ബാക്കിയുള്ള നാലു സീറ്റുകളിലേയ്ക്ക് പോഷകസംഘടനകളില്‍ നിന്നുള്ളവരേയും പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരേയും പരിഗണിക്കാനായിരുന്നു നേതൃത്വത്തിന്‍റെ തീരുമാനം.

Muslim Laegue

എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് ലീഗിലെ പ്രബലരായ ചില നേതാക്കളുടെ പക്ഷം. പോഷക സംഘടനകളില്‍ യൂത്ത്‌ലീഗിന് ഒരു സീറ്റ് നല്‍കുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ദളിത്‌ലീഗിന് സീറ്റ് നല്‍കേണ്ട സാഹചര്യം ഇല്ലെന്നാണ് ഇവര്‍ പറയുന്നത് . പാര്‍ട്ടിയില്‍ ഏറെ നാള്‍ പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ലീഗിലെ പ്രമുഖ നേതാക്കള്‍തന്നെ പാണക്കാട് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് മുസ്ലീം ലീഗ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സീറ്റുകള്‍ വച്ച് മാറുന്നത് സംബന്ധിച്ച് ലീഗിന് ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.
ഇരവിപുരത്തിനു പകരം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, മലപ്പുറം ജില്ലയിലെ തവനൂര്‍ എന്നിവയില്‍ ഒരെണ്ണം വേണമെന്നാണ് ആവശ്യം. അതല്ലാതെ ചടയമംഗലം പോലുള്ള രണ്ടു മണ്ഡലങ്ങള്‍ നല്‍കിയാലും വേണ്ടെന്നാണ് ലീഗ് പറയുന്നത്.

യൂത്ത്‌ലീഗ് സ്ഥാനാര്‍ഥികളായി പിഎം സാദിഖലിയേയും പികെ ഫിറോസിനേയുമാണു പരിഗണിച്ചിരുന്നത്. ഫിറോസ് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സാദിഖലിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. ഇതിനെതിരെയും ഒരുവിഭാഗം രംഗത്തുവന്നു. ഇതോടെ യൂത്ത്‌ ലീഗില്‍ നിന്ന് ആരെ മത്സരിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ദളിത് സ്ഥാനാര്‍ഥിയായി യുസി രാമനെ മത്സരിപ്പിക്കാന്‍ ഏകദേശധാരണയായിരുന്നെങ്കിലും സംവരണമണ്ഡലം ലഭിക്കാത്ത നിലയ്ക്ക് അതു വേണ്ടെന്നാണു തീരുമാനം. തെക്കന്‍കേരളത്തില്‍ ലഭിക്കുന്ന സീറ്റില്‍ യൂനുസ് കുഞ്ഞിനെ മത്സരിപ്പിക്കാനാണു നീക്കം. ശ്യാംസുന്ദറിന് ഇപ്രാവശ്യം സീറ്റ് നല്‍കില്ല.

കൊല്ലം ജില്ലയിലെ ഇരവിപുരം ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ്. അത് ആര്‍.എസ്.പിക്ക് നല്‍കുന്നപക്ഷം കുറച്ചുകൂടി സ്വീകാര്യമായ മറ്റൊരു മണ്ഡലം ലഭിക്കണമെന്ന ലീഗിന്‍റെ ആവശ്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

English summary
Assembly Election 2016: Muslim League under Crisis about determining the 4 remaining candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X