• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തിനും പോന്ന ബിജിമോള്‍... പിതാവിന്‍റെ പാരമ്പര്യവുമായി സിറിയക്...

  • By desk

ഇഎസ് ബിജിമോള്‍ക്ക് യോജിച്ച തെരഞ്ഞെടുപ്പ് ചിഹ്നം കാന്താരി മുളകാണ്. അത്ര എരിവാണ് വാക്കിലും നോക്കിലും പ്രവൃത്തിയിലും. പറയേണ്ട കാര്യം തന്റേടത്തോടെ പറയാന്‍ എവിടെയും ഏതു രൂപത്തിലും അവതരിക്കും. പീരുമേട് മണ്ഡലത്തില്‍പ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുരന്തഭീതി പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയെ ധരിപ്പിക്കാനെത്തിയത് ലൈഫ് ജാക്കറ്റു ധരിച്ച്. തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനെ അറിയിച്ചത് തോട്ടം തൊഴിലാളിസ്ത്രീയുടെ വേഷത്തില്‍. തോട്ടത്തിലെ വഴി തുറന്നു കൊടുക്കാത്തതിലുളള പ്രതിഷേധം പ്രകടിപ്പിച്ചത് എഡിഎമ്മിനെ കൈകാര്യം ചെയ്ത്. അങ്ങനെ പറഞ്ഞാല്‍ തീരില്ല ബിജിമോള്‍ കഥകള്‍.

പക്ഷെ കരുത്തനായ എതിരാളി മുന്നില്‍ വന്നപ്പോള്‍ മൂന്നാം ഊഴം തേടുന്ന ബിജിമോള്‍ പീരുമേട്ടിലെ തണുപ്പിലും ഇത്തിരി വിയര്‍ക്കുന്നു. ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷനംഗവും കോണ്‍ഗ്രസ് നേതാവുമായ സിറിയക്ക് തോമസാണ് കന്നി അങ്കത്തിനിറങ്ങി ബിജിമോളെ നേരിടുന്നത്. മണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ച പരേതനായ കെകെ തോമസിന്റെ മകനാണ് സിറിയക്ക്.

രണ്ടു തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ ഇളവുവരുത്തി ബിജിമോള്‍ക്ക് സിപിഐ മൂന്നാം ഊഴത്തിന് അവസരം നല്‍കിയത് ബിജിമോളുടെ ജനപിന്തുണയുടെ ബലത്തിലാണ്. പക്ഷെ ഒരു തിരഞ്ഞെടുപ്പിലും ആര്‍ക്കും 10000ത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കാത്ത പീരുമേടിന്റെ മനസ് കാറ്റിലാടുന്ന കൊളുന്തു പോലെ എങ്ങോട്ടും ചായാം. ബിജെപി നേതാവ് കെ കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇതുവരെ നടന്ന 12 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ വീതം ഇടതുപക്ഷവും വലതുപക്ഷവും വിജയിച്ചു.ആരുടെയെങ്കിലും കോട്ടയായി വിശേഷിപ്പിക്കാനാവാത്ത മണ്ഡലം.

2006 ല്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ആഗസ്തിയെ 5304 വോട്ടിനാണ് ബിജിമോള്‍ വീഴ്ത്തിയത്. 2011ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. അപ്പോഴും ആഗസ്തിയായിരുന്നു എതിരാളി. ഭൂരിപക്ഷം 4777. മണ്ഡലം നിലവില്‍വന്നത് 1965ലാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.ഐ.രാജനായിരുന്നു വിജയം.കോണ്‍ഗ്രസിലെ എല്‍.ഗണപതിയെ 3510 വോട്ടിനാണ് തോല്‍പ്പിച്ചത്. 1967ലും 70ലും വിജയം ആവര്‍ത്തിച്ച് രാജന്‍ ഹാട്രിക് നേടി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5979 വോട്ടിന്‍റെ മേല്‍ക്കൈയാണ് എല്‍ഡിഎഫ് നേടിയത്. ഒമ്പത് പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫ് ഭരിക്കുന്നു. രണ്ടിടത്ത് യുഡിഎഫ്. കൊക്കയാര്‍ പഞ്ചായത്ത് ത്രിശങ്കുവില്‍. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ഏലപ്പാറ, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍( എല്‍ഡിഎഫ്), കുമളി, പീരുമേട്( യുഡിഎഫ്). നറുക്കെടുപ്പിലൂടെയാണ് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് എല്‍ഡിഎഫിനു കിട്ടിയത്. നറുക്കെടുപ്പിലൂടെ ജയിച്ചുവന്നയാളിന്റെ ഭൂരിപക്ഷത്തിലാണ് കൊക്കയാര്‍ യുഡിഎഫിലേക്കു ചാഞ്ഞത്.

എന്നാല്‍ കേരള കോണ്‍ഗ്രസ്എം അംഗം രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടത്തെ സ്ഥിതി അനിശ്ചിതത്വത്തിലാണ്. വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണ് ബിജിമോളുടെ തുറുപ്പുചീട്ട്. പിതാവ് പടുത്തുയര്‍ത്തിയ ജനകീയ അടിത്തറ സിറിയക്ക് തോമസിന്റെ പ്രതീക്ഷയും

English summary
Assembly Election 2016: This time Peerumedu will face a tough battle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X