കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറനാട്ടെ കുത്തക നിലനിര്‍ത്താന്‍ ബഷീര്‍; തലപുകച്ച് എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ തന്റെ കുത്തക നിലനിര്‍ത്താന്‍ ലീഗിന്റെ സിറ്റിംഗ് എംഎല്‍എ പികെ ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഒന്നാംഘട്ടം പിന്നിടുന്നു. അതേ സമയം മണ്ഡലം പിടിച്ചെടുക്കാന്‍ ആരെ നിര്‍ത്തണമെന്നറിയാതെ തലപുകയ്ക്കുകയാണു എല്‍ഡിഎഫ്.

രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിനെയാണ് ഏറനാട് മണ്ഡലം ഇത്തവണ അഭിമുഖീകരിക്കുന്നത്. 2011 ലാണ് മണ്ഡലം രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പികെ ബഷീറാണ് വിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിവാദങ്ങളാല്‍ സംസ്ഥാനതലത്തില്‍ തന്നെ മണ്ഡലം ശ്രദ്ധ നേടി. സിപിഐ മത്സരിച്ച ഇവിടെ അവരുടെ സ്ഥാനാര്‍ത്ഥിക്ക് പകരം സ്വതന്ത്രനായി രംഗത്തിറങ്ങിയ വ്യവസായിയെ ആണ് സിപിഎം അന്ന് പിന്തുണച്ചത്.

PK Basheer

2011ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പികെ ബഷീര്‍ 11,246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ രണ്ടാമതെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി രംഗത്തിറങ്ങിയ അന്‍വറിന് സിപിഎമ്മിന്റെ രഹസ്യപിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് വോട്ടുകളിലും അന്‍വറിന് അനുകൂലമായി ചോര്‍ച്ചയുണ്ടായി. സിപിഐ സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും 2700വോട്ടുകളാണ് കാളിയത്തിന് ലഭിച്ചത്. കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ബിജെപിക്കു പോലും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു.

സംസ്ഥാനരാഷ്ട്രീയത്തില്‍ വലിയ വിവാദക്കൊടുങ്കാറ്റുയര്‍ന്നു. സിപിഐ അണികളില്‍ തന്നെ ഒരു വിഭാഗം സ്ഥാനാര്‍ത്ഥിക്കനുകൂലമായില്ലെന്നും ആരോപണമുയര്‍ന്നു. സിപിഐയില്‍ പ്രമുഖ നേതാവിന്റെ രാജിക്കും പാര്‍ട്ടിമാറ്റത്തിനും ജില്ലാനേതൃത്വത്തില്‍ അഴിച്ചുപണിക്കും വിവാദം വഴിവച്ചു.

മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ പികെ ബഷീറിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു . ഇതിനകം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട ബഷീര്‍ ഊര്‍ജ്ജിതമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വികസന നേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് അദ്ദേഹം വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍ മണ്ഡലത്തെ ലീഗ് കോട്ടയായി കണക്കാക്കാനാവില്ലെന്നും പരിശ്രമിച്ചാല്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നും എല്‍ഡിഎഫ് വി ശ്വസിക്കുന്നു. മണ്ഡലം ഇത്തവണ സിപിഎം ഏറ്റെടുക്കാനുളള സാദ്ധ്യതയും ഉണ്ട്. പിവി അന്‍വറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ശക്തനായ സ്ഥാനാര്‍ഥിക്കുളള ശ്രമം സിപിഐയും നടത്തുന്നുണ്ട്.

ചാലിയാര്‍, അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ പഞ്ചായത്തുകള്‍ ചേരുന്നതാണ് ഏറനാട് മണ്ഡലം. നാല് പഞ്ചായത്തുകളില്‍ യുഡിഎഫും മൂന്ന് പഞ്ചായത്തുകളില്‍ എല്‍ഡിഎഫുമാണ് ഭരണത്തിലുള്ളത്. എന്നാല്‍ ബ്‌ളോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ വെറ്റിലപ്പാറയും കുഴിമണ്ണയും ഒഴികെയുള്ളവ യുഡിഎഫിന്റെ കൈയിലാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ആധിപത്യം യുഡിഎഫിന് തന്നെ.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍പ്പെടുന്ന ഏറനാട്ടില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. 18,838 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഷാനവാസ് നേടിയത്. അദ്ദേഹത്തിന് ഏറ്റവും ഭൂരിപക്ഷം കിട്ടയതും ഇവിടെ നിന്നാണ്.

English summary
Assembly Election 2016: PK Basheer starts campaign at Ernad, LDF yet to find a candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X