കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളിക്കുന്നിന്റെ വോട്ട് ആര്‍ക്ക്...? കാത്തിരുന്ന് കാണാം

  • By നിതിന്‍ പി
Google Oneindia Malayalam News

രണ്ടാം തിരഞ്ഞെടുപ്പങ്കത്തിന് കാത്തുനില്‍ക്കുന്ന വള്ളിക്കുന്ന് മണ്ഡലത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്. എന്നാല്‍ തദ്ദേശ തിരഞ്ഞടുപ്പില്‍ നേരിയ പരാജയമേറ്റ പഞ്ചായത്തുകളില്‍ ഇത്തവണ വിജയമുറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ബി.ജെ.പി.യും ശക്തമായ സാന്നിദ്ധിയം ഉറപ്പിക്കാന്‍ അണിയറ ചര്‍ച്ചകളിലാണ്.

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മുസ്ലീംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി പി അബ്ദുള്‍ ഹമീദിനെ മത്സരത്തിനിറക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സാദ്ധ്യത കൂടുതല്‍.

Vallikkunnu Map

കഴിഞ്ഞ തവണ കെ.എന്‍.എ.ഖാദര്‍, എതിര്‍ സ്ഥാനാര്‍ത്ഥിയായ കെവി ശങ്കരനാരായണനെ 18,122 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രചാരണത്തില്‍ മുസ്ലീംലീഗിന്റെ അമരത്ത് പി അബ്ദുള്‍ ഹമീദ് ആയിരുന്നതും യുഡിഎഫിന് കരുത്ത് പകരുന്നു.

തദ്ദേശ തിരഞ്ഞടുപ്പ് ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എല്‍.ഡി.എഫ്. ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ആറില്‍ അഞ്ച് മണ്ഡലങ്ങളിലും വലത് ഭരണമാണെങ്കിലും വളരെ ചെറിയ വോട്ടൂകള്‍ക്കാണ് ഇടത് മുന്നണിക്ക് പലയിടങ്ങളിലും ഭരണം നഷ്ടമായത്. മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് അസ്വാരസ്യങ്ങളും ഭരണ വിരുദ്ധ വികാരവും വോട്ടാക്കി മാറ്റാമെന്നാണ് എല്‍.ഡി.എഫ്. കണക്ക് കൂട്ടല്‍.

2011 ല്‍ പഴയ തിരൂരങ്ങാടി, കൊണ്ടോട്ടി മണ്ഡലങ്ങള്‍ വിഭജിച്ചാണ് വളളിക്കുന്ന് മണ്ഡലം രൂപീകൃതമാകുന്നത്. കൊണ്ടോട്ടിയില്‍ നിന്ന് ചേലേമ്പ്ര, പളളക്കല്‍ പഞ്ചായത്തുകളും തിരൂരങ്ങാടിയില്‍ നിന്ന് മൂന്നിയൂര്‍,വളളിക്കുന്ന്, പെരുവളളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളും കൂടിച്ചേര്‍ന്നതാണ് വളളിക്കുന്ന് മണ്ഡലം.

English summary
Kerala Assembly Election 2016: What will be the result in Vallikkunnu Constituency?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X