കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാദറിനെ തഴഞ്ഞ ലീഗ് തട്ടകത്തില്‍ എല്‍ഡിഎഫിന് അതൃപ്തരെ കിട്ടിയില്ല

  • By Desk
Google Oneindia Malayalam News

സിറ്റിംഗ് എംഎല്‍എ കെഎന്‍എ ഖാദറിനെ തഴഞ്ഞ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന പി അബ്ദുള്‍ ഹമീദിനെ സ്ഥാനാര്‍ഥിയാക്കിയ വള്ളിക്കുന്ന് മണ്ഡലത്തില്‍ അതൃപ്തരായ ലീഗ് നേതാക്കളെ ചാക്കിടാനുള്ള സിപിഎമ്മിന്‍റെ നീക്കം പാളി. കെഎന്‍എ ഖാദറിനെ തഴഞ്ഞതില്‍ അതൃപ്തരായ നേതാക്കളുമായി എല്‍ഡിഎഫ് നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.

പക്ഷേ വിഷയം അറിഞ്ഞ ലീഗ് നേതാക്കള്‍ അതൃപ്തരുടെ യോഗം വിളിച്ച് ഇവരുടെ മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍ക്കൊള്ളുന്ന വള്ളിക്കുന്ന് മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് തുടക്കമിടുന്നത്.

KNA Khader

നീക്കങ്ങള്‍ പാളിയതിനെ തുടര്‍ന്നാണ് മണ്ഡലം ഐഎന്‍എല്ലിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വള്ളിക്കുന്ന് മണ്ഡലം മുസ്ലീം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സിപി ശബീറലി, മുന്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തംഗം പിഎം മുഹമ്മദലി ബാബു എന്നിവരെ രംഗത്തിറക്കി യുഡിഎഫ് കോട്ടയില്‍ വിള്ളല്‍വീഴ്ത്താന്‍ എല്‍ഡിഎഫ് ശ്രമം നടത്തിയിരുന്നു. സംഘടന നടപടി നേരിട്ടിരുന്ന ഇവരെ ലീഗില്‍ തിരിച്ചെടുത്തത് എല്‍ഡിഎഫിന് തിരിച്ചടിയായി.

സിപി ശബീറലിയോ പിഎം മുഹമ്മദലി ബാബുവോ എല്‍ഡിഎഫ് പിന്തുണയില്‍ ജനവിധി തേടിയാല്‍ വള്ളിക്കുന്നില്‍ പോരാട്ടം കനക്കുമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഡ്വ കെഎന്‍എ ഖാദറിന് എല്‍ഡിഎഫ് സ്വതന്ത്രന്‍ പി ശങ്കരനാരായണനേക്കാള്‍ 18,200 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണ് മണ്ഡലത്തിലെ പലപഞ്ചായത്തുകളിലും നേരിടേണ്ടി വന്നത്.

വള്ളിക്കുന്ന് മണ്ഡലത്തില്‍ ആറു പഞ്ചായത്തുകളില്‍ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന് പന്ത്രണ്ടും എല്‍ഡിഎഫിന് പത്തും സീറ്റ് വീതമാണുള്ളത്. വള്ളിക്കുന്നില്‍ യുഡിഎഫ് 11ഉം എല്‍ഡിഎഫ് 10ഉം ബിജെപി രണ്ടും എന്നിങ്ങനെയാണ് കക്ഷിനില. വള്ളിക്കുന്ന് മണ്ഡലത്തില്‍ യുഡിഎഫിന് ഏക ആശ്വാസം മണിയൂര്‍ ഗ്രാമപ്പഞ്ചായത്താണ്. ഇവിടെ യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് അഞ്ചും ആണ് സീറ്റുകള്‍. തേഞ്ഞിപ്പലത്ത് എല്‍ഡിഎഫ് എട്ടും യുഡിഎഫ് ഒമ്പതും ആണ്. പെരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴു സീറ്റും യുഡിഎഫിന് 12 സീറ്റുമാണുള്ളത്.

യുഡിഎഫിനു വേണ്ടി മല്‍സരിക്കുന്നത് മുസ്ലീം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി പി അബ്ദുല്‍ഹമീദാണ്. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രന്‍ ആവാനാണ് സാധ്യത. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വള്ളിക്കുന്നില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ല. സീറ്റ് ഐഎന്‍എല്ലിനു സീറ്റ് നല്‍കാനാണ് ധാരണ. സ്വാലിഹ് മേടത്തിലിന്റെയും അബുലൈസ് തേഞ്ഞിപ്പലത്തിന്റെയും പേരുകള്‍ ഇവിടെ പറയപ്പെടുന്നു.

അബുലൈസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചിരുന്നു. പിഡിപിക്കു വേണ്ടി നിസാര്‍ മേത്തറാണ് ജനവിധി തേടുന്നത്. അഡ്വ കെഎന്‍എ ഖാദര്‍ കൊണ്ടുവന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വോട്ട്പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മുന്നണി ശിഥിലീകരണം മുതലെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാണ് മറ്റു മുന്നണികള്‍ ശ്രമിക്കുന്നത്.

English summary
Kerala Assembly Election 2016: Vallikkunnu- CPM tired for Muslim League rebels as Candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X