കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ ഗൗരിയമ്മ പറഞ്ഞുവരുന്നത്....

Google Oneindia Malayalam News

കെആര്‍ ഗൗരിയമ്മ ഇത്തവണ എല്‍ഡിഎഫില്‍ ഉണ്ടാകും എന്നായിരുന്നു മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു സീറ്റ് പോലും ഗൗരിയമ്മയുടെ പാര്‍ട്ടിയ്ക്ക് എല്‍ഡിഎഫ് നല്‍കിയില്ല. ആ സാഹചര്യത്തില്‍ അവര്‍ ബിജെപിയ്‌ക്കൊപ്പം പോകും എന്ന് പോലും പ്രചാരണം ഉണ്ടായിരുന്നു.

പക്ഷേ ഒന്നും സംഭവിച്ചില്ല. ഗൗരിയമ്മയും ഗൗരിയമ്മയുടെ ജെഎസ്എസും ജെഎസ്എസും എല്‍ഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് ഏവരേയും ഞെട്ടിച്ചു.

Gowri Amma

കേരളം ആരെങ്കിലും ഭരിയ്ക്കട്ടേ എന്നായിരുന്നു ഗൗരിമ്മ പറഞ്ഞത്. താന്‍ സ്ഥാനാര്‍ത്ഥിയല്ല, തന്നോട് അത് ചോദിച്ചിട്ടും കാര്യമില്ലെന്നും ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

ഇടഞ്ഞുനിന്ന ഗൗരിയമ്മയെ ഒരുവിധത്തിലാണ് തോമസ് ഐസകിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിനൊപ്പം നിര്‍ത്തിയത്. തന്റെ പാര്‍ട്ടിയ്ക്ക് സീറ്റ് ലഭിയ്ക്കാത്തതിന്റെ പ്രതിഷേധം ഇപ്പോഴും ഗൗരിയമ്മയ്ക്ക് ഉണ്ട് എന്ന് തന്നെയാണ് ഈ പ്രതിഷേധം വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തല്‍. ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് ഗൗരിയമ്മ വോട്ട് രേഖപ്പെടുത്തിയത്.

English summary
Assembly Election 2016: What is the meaning of Gowri Amma's reaction?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X