കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളൊരു 'കൊലമാസ്' ആണെന്ന് പറയുന്ന ഷാജിമാരെ വിശ്വസിക്കരുത്!!

  • By Neethu B
Google Oneindia Malayalam News

അശ്വിനി ഗോവിന്ദ്

എപ്പോഴും നിങ്ങളെ പൊക്കി പറയുകയും, തെറ്റാണെങ്കില്‍ പോലും ചെയ്ത കാര്യത്തെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരെ കുറച്ച് അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലേതുപോലെ നീ കൊലമാസാണെടാ ഉമേഷേ എന്ന പറയുന്ന ഷാജിമാര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അവരുമായി അകന്നു നില്‍ക്കുന്നതാണ് നല്ലത്. വിശ്വസിക്കാന്‍ കൊള്ളില്ല.

അമ്മയ്‌ക്കൊരു ദിവസം, അച്ഛനൊരു ദിവസം, അദ്ധ്യാപകര്‍ക്കൊരു ദിവസം കമിതാവിന് ഒരുദിവസം...വര്‍ഷ കലണ്ടറിലെ പകുതിയും മുക്കാലും ഇങ്ങനെ കുറെ ദിവസങ്ങള്‍ക്കായി തന്നെ തീര്‍ന്നു പോകുന്നു. വാസ്തവത്തില്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഒഴിച്ചുകൂടാനാകാത്ത ഇത്തരം ബന്ധങ്ങള്‍ക്കായി പ്രത്യേകിച്ച് ഒരു ദിവസം വേണോ. ഇപ്പോള്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മയ്ക്കായി ജൂലൈ 27 വിദ്യാര്‍ത്ഥി ദിനമായി പ്രഖ്യാപിയ്ക്കുന്നു എന്ന് കേട്ടു (കേട്ടറിവ് മാത്രമാണ്). ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മിസൈല്‍ മനുഷ്യനെ ഓര്‍മിയ്ക്കാന്‍ അങ്ങനെ പ്രത്യേകം ഒരു ദിവസം വേണമെന്നുണ്ടോ...??

പറഞ്ഞു വരുന്നത് ഇന്നലെ (02-08-2015), ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ലോക സൗഹൃദ ദിനമായി ആഘോഷിച്ചതിനെ കുറിച്ചാണ്. സൗഹൃദം എന്താണ്, എന്തിനാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം, അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ഫേസ്ബുക്കില്‍ ഫേസ് തെളിയാത്ത ചിലരുമായി ചാറ്റ് ചെയ്യുന്നു എന്നതില്‍ അവസാനിച്ചേക്കാം. നല്ല സൗഹൃദങ്ങളാണ് ഒരു നല്ല വ്യക്തിയെ ഉണ്ടാക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. വാസ്തവമാണ് നല്ല സുഹൃത്ത് ബന്ധങ്ങളില്‍ നിന്ന് ഒത്തിരി നല്ല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാള്‍ മാക്‌സും ഏംഗല്‍സും ലോകം കണ്ട് മികച്ച സൗഹൃദ ബന്ധങ്ങളുടെ ആദ്യത്തെ ഉദാഹരണം.

friendship-day-2

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളില്‍ നിന്ന് തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് വരെ സുഹൃദ്ബന്ധങ്ങള്‍ ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. ചെറിയ പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്ന ബന്ധങ്ങള്‍ ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.

എപ്പോഴും നിങ്ങളെ പൊക്കി പറയുകയും, തെറ്റാണെങ്കില്‍ പോലും ചെയ്ത കാര്യത്തെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരെ കുറച്ച് അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലേതുപോലെ നീ കൊലമാസാണെടാ ഉമേഷേ എന്നു പറയുന്ന ഷാജിമാര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അവരുമായി അകന്നു നില്‍ക്കുന്നതാണ് നല്ലത്. വിശ്വസിക്കാന്‍ കൊള്ളില്ല.

friendship-day

നിങ്ങളുടെ കുറവുകള്‍ തറന്നു പറയുകയും കഴിവുകള്‍ അംഗീകരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. നിങ്ങളുടെ കഴിവില്‍ കൂടുതല്‍ വിശ്വാസമുള്ളതുകൊണ്ടാണ് ആ സുഹൃത്ത് വിമര്‍ശിച്ചത് എന്ന് വിശ്വസിക്കുക. അതിനൊക്കെ മുമ്പ് ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്റെ ചങ്ങായിക്ക് ഞാനൊരു നല്ല സുഹൃത്താണോ എന്ന് സ്വയം വിലയിരുത്തുക. എന്നെ ഞാനാക്കിയത് എന്റെ സുഹൃത്താണെന്ന് പറയുന്നതിനൊപ്പം, എന്റെ സുഹൃത്തിന്റെ വിജയത്തിന് പിന്നിലും ഞാനുണ്ട് എന്ന് പറയാന്‍ കഴിയണം.

എന്നു കരുതി വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രമാണ് സൗഹൃദം എന്ന് തെറ്റിദ്ധരിക്കരുത്. സു+ഹൃത്ത് എന്നാണല്ലോ. നല്ല ഹൃദയം എന്നര്‍ത്ഥം. ജീവിതം കോറിയിടുന്ന അനേകം മുഖങ്ങള്‍. രക്തബന്ധത്തിന്റെ അളവുതൂക്കങ്ങള്‍ക്കപ്പുറം എവിടെയോ നമ്മുടെ ചിന്തകളും ഇഷ്ടങ്ങളും സമരസപ്പെടുന്നു..അവിടെ സൗഹൃദങ്ങളുണ്ടാവുന്നു. എല്‍ കെ ജി കുട്ടികളുടെ നിഷ്‌കളങ്ക സൗഹൃദം മുതല്‍ സഹപ്രവര്‍ത്തകര്‍ക്കിടയിലെ വാശിയും കുറുമ്പുമുള്ള സൗഹൃദങ്ങള്‍ വരെ എത്രയെത്ര സൗഹൃദങ്ങള്‍. അതത്രയും ഓര്‍ത്തെടുക്കാനോ പറയാനോ ഒരൊറ്റ ദിവസം മതിയാകില്ല.

English summary
How you find a man as your best friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X