കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ കൊന്ന് തിന്നുന്നവരോട്

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

കോട്ടുമിട്ട് ടൈയ്യും കെട്ടി- ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം- എന്ന് പറഞ്ഞ് ആ കഷണ്ടിക്കാരന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാളികള്‍ക്കെല്ലാം അത്ഭുതമായിരുന്നു. കാശ് കൊടുത്ത് നല്ല കിടിലന്‍ മോഡലുകളെ വച്ച് പരസ്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ എന്തിന് ഈ പണിയ്ക്ക് നില്‍ക്കുന്നു എന്നായിരുന്നു ചോദ്യം.

പരിഹസിച്ച് പരിഹസിച്ച് മടുത്ത മലയാളിയുടെ മനസ്സില്‍ പക്ഷേ അറ്റ്‌ലസ് ഒരു ബ്രാന്‍ഡ് ആയി വളരുകയായിരുന്നു. അത് വിദേശ മലയാളികളുടെ കാര്യത്തില്‍ മാത്രമല്ല, സ്വന്തം മണ്ണിലും അങ്ങനെ തന്നെ.

Atlas Ramachandran Nair

രാമചന്ദ്രന്‍ നായരെ കളിയാക്കാന്‍ മിമിക്രിക്കാരും എത്തി. എല്ലാവര്‍ക്കും സന്തോഷം. 'വിശ്വസ്ഥ സ്ഥാപനം' എന്നത് തന്നെ ഒരു പരിഹാസ പ്രയോഗമാക്കി മാറ്റി മലയാളികള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പതിവ് 'മുതലാളി ജാഡകള്‍' ഒന്നുമില്ലാതെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാമചന്ദ്രന്‍ നായരെ ജനങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. അങ്ങനെ അറ്റ്‌ലസ് ജ്വല്ലറി വളര്‍ന്ന് ആതുര സേവന രംഗത്തേയ്ക്ക് കൂടി കടന്നു.

Atlas Ramachandran Nair

ഒരുമാതിരി എല്ലാ സ്വര്‍ണക്കടക്കാരേയും ചേര്‍ത്ത് ഒരുപാട് ആരോപണങ്ങളുണ്ട്. പലതും എത്തി നില്‍ക്കുക സ്വര്‍ണക്കടത്ത് എന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ തന്നെ. പിന്നെ ഗുണമേന്‍മയില്ലാത്ത ആഭരങ്ങളിലും. എന്തായാലും 30 വര്‍ഷത്തോളമായി ഈ മേഖലയില്‍ ഉള്ള രാമചന്ദ്രന്‍ നായരെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന ഓര്‍ക്കണം.

തന്റെ സ്ഥാപനങ്ങളിലെ തൊഴിലാളികളോടുള്ള അദ്ദേഹത്തിന്റെ സമീപനവും ഏറെ പ്രകീര്‍ത്തിയ്ക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടത്രെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍.

അറ്റ്‌ലസ് ഹെല്‍ത്ത് കെയറിന്റെ കാര്യത്തിലും നല്ല വാര്‍ത്തകള്‍ മാത്രമേ കേട്ടിട്ടുള്ളൂ. അത് ഏതെങ്കിലും പിആര്‍ ഏജന്‍സി ചുട്ടെടുത്ത വാര്‍ത്തകളായിരുന്നില്ല. സാധാരണക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചവയായിരുന്നു.

എന്തായാലും രാമചന്ദ്രന്‍ നായര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അദ്ദേഹം മനപ്പൂര്‍വ്വം വഞ്ചിച്ചതായി യുഎഇയിലെ ബാങ്കുകള്‍ പോലും കരുതുന്നില്ല. പക്ഷേ എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് സംഭവിച്ചത് എന്ന കാര്യം പരിശോധിയ്ക്കപ്പെടണം. തെറ്റുകാരനെങ്കില്‍ ശിക്ഷിയ്ക്കപ്പെടുകയും വേണം.

ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ കുറ്റവാളി തന്നെയാണ്. രാമചന്ദ്രന്‍ നായര്‍ സാമ്പത്തിക തിരിമറികള്‍ നടത്തുകയോ ബാങ്കുകളെ വഞ്ചിയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ. അതേസമയം അദ്ദേഹത്തെ ഇപ്പോള്‍ കുരിശില്‍ തറയ്ക്കാന്‍ വെമ്പുന്നവരോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ- നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക.

English summary
Atlas Ramachandran Nair's arrest- don't throw stones towards him Binu Phalgunan writes in Vedivazhipadu colum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X