കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറഞ്ഞ പോലീസ് പിന്നെങ്ങനെ 'തനി പോലീസ്' ആയി? കോഴിക്കോട്ടെ ടൗണ്‍ എസ്‌ഐ ആര്‍ക്ക് പഠിയ്ക്കുന്നു?

Google Oneindia Malayalam News

സിനിമയില്‍ കാണുന്ന പോലീസ് വേഷങ്ങളെ അനുകരിയ്ക്കുന്ന പല പോലീസുകാരും ഇപ്പോള്‍ നമ്മുടെ നാട്ടിലുണ്ട്. സിനിമയിലെ താരങ്ങളെ അനുകരിച്ച് ജനങ്ങളുടെ മെക്കിട്ട് കേറുന്ന ചിലര്‍ക്ക് ഇടക്കിടെ 'പണിയും' കിട്ടാറുണ്ട്.

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാക്രമം കാണിച്ച എസ് വിമോദും ഏതാണ്ട് ഈ കൂട്ടത്തില്‍ പെടും എന്ന് തന്നെ പറയേണ്ടിവരും. ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടും മാധ്യമ പ്രവര്‍ത്തകരെ വലിച്ചിഴച്ച് സ്റ്റേഷനകത്ത് കൊണ്ടുപോയി പൂട്ടിയിട്ടത് ഇത്തരം ഒരു 'ഷോ ഓഫി'ന്റെ ഭാഗം തന്നെയാണ്.

SI Vinod

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റി എന്നാണ് രാവിലെ ടൗണ്‍ സിഐ പ്രതികരിച്ചത്. സംഭവത്തില്‍ മാപ്പ് പറയുന്നു എന്നും അദ്ദേഹം പറഞ്ഞതായിരുന്നു. ആര്‍ക്കെതിരേയും കേസ് എടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സംഭവിച്ചത് എന്തായിരുന്നു?

ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്ന ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജിനേയും സംഘത്തേയും വലിച്ചിഴച്ച് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറ്റി. പോലീസ് സ്‌റ്റേഷന്റെ മുന്‍വശം പൂട്ടിയിട്ടു.

താങ്കളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിരിയ്ക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ തനിയ്ക്ക് ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു എസ്‌ഐ വിമോദ്. പോലീസിനോട് കളിച്ചാല്‍ എന്താകുമെന്ന് കാണിച്ച് തരുമെന്ന ഭീഷണിയും.

പഴയ സുരേഷ് ഗോപി പോലീസ് ചിത്രങ്ങളുടെ ഹാങ് ഓവറിലാണ് ഇപ്പോഴും പല പോലീസ് ഉദ്യോഗസ്ഥരും എന്നാണ് തോന്നുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രം കൂടി പുറത്തിറങ്ങിയതോടെ പലര്‍ക്കും കാര്യങ്ങള്‍ സിനിമാറ്റിക് ആയി ചെയ്യാനാണ് താത്പര്യം.

ആക്ഷന്‍ ഹീറോ ബിജുവിനെ പോലെ ചീട്ടുകളിക്കാരേയും മദ്യപരേയും പിടികൂടുന്നതില്‍ വ്യാപൃതനായിരുന്നു എസ്‌ഐ വിമോദ്. പലതവണ പത്രങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ രീതി പിന്‍പറ്റി തന്നെ ആകണം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും എസ്‌ഐ അതിക്രമം കാണിച്ചത്.

തൃശൂര്‍ സ്വദേശിയായ എസ്‌ഐ വിമോദ് 2014 ബാച്ചുകാരനാണ്. സ്‌റ്റേഷന്‍ ചുമതലയുള്ള എസ്‌ഐ ആയത് ആറ് മാസം മുമ്പാണ്.

English summary
Atrocity against Journalist: Why police behaving like this? Some Police Officers are imitating Film Characters to gather attention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X