കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണ്ടത്... മാസ്‌ക് നിര്‍ബന്ധമെന്ന് ഡോക്ടര്‍, ചുംബനം

  • By Desk
Google Oneindia Malayalam News

ഒട്ടാവ: സാമൂഹിക അകലമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടെ ശുചിത്വവും നിര്‍ബന്ധം. സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉചിതം. ഇത്രയും നിര്‍ദേശങ്ങള്‍ അറിയാത്തവരില്ല.

എന്നാല്‍ ഈ വേളയില്‍ ഉയരുന്ന പ്രധാന ചോദ്യമുണ്ട്. കൊറോണ കാലത്ത് സെക്‌സിലേപ്പെടുന്നത് പ്രശ്‌നമാകുമോ? സെക്‌സ് ചെയ്യുമ്പോള്‍ പ്രത്യേകമായി മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ? ഇതിനുള്ള മറുപടിയായി കാനഡയിലെ ഡോക്ടര്‍ പറയുന്നു, സെക്‌സ് ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന്. അവരുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ....

ഇരുവരും മാസ്‌ക് ധരിക്കണം

ഇരുവരും മാസ്‌ക് ധരിക്കണം

സെക്‌സിലേര്‍പ്പെടുമ്പോള്‍ ഇരുവരും മാസ്‌ക് ധരിക്കണം. ചംബനം ഒഴിവാക്കുന്നതാണ് നല്ലത്. കൊറോണ രോഗ വ്യാപനത്തിന് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം- കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തെരേസ ടാം പറയുന്നു.

ബീജത്തില്‍ നിന്ന് പകരുമോ

ബീജത്തില്‍ നിന്ന് പകരുമോ

കൊറോണ കാലത്ത് പതിവായി സെക്‌സില്‍ ഏര്‍പ്പെടാതിരിക്കലാണ് നല്ലത് എന്നാണ് ഡോക്ടറുടെ പക്ഷം. ബീജത്തില്‍ നിന്ന് കൊറോണ രോഗം വ്യാപിക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ സെക്‌സിലേര്‍പ്പെടുമ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ രോഗം പടര്‍ത്തിയേക്കാമെന്നും ഡോക്ടര്‍ തെരേസ ടാം പറഞ്ഞു.

ചുംബനമാണ് ശ്രദ്ധിക്കേണ്ടത്

ചുംബനമാണ് ശ്രദ്ധിക്കേണ്ടത്

യോനീ ദ്രവ്യത്തില്‍ നിന്നും കൊറോണ രോഗം പകരാന്‍ സാധ്യത കാണുന്നില്ല. ചുംബനം പോലുള്ള കാര്യങ്ങളാണ് രോഗ വ്യാപനത്തിനുള്ള ഒരു സാധ്യതയായി കാണുന്നത്. സെക്‌സ് മാത്രമല്ല, കൂടിച്ചേരല്‍ സംഭവിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത് എന്ന് ഡോക്ടര്‍ പറഞ്ഞു.

പ്രധാന കാര്യങ്ങള്‍

പ്രധാന കാര്യങ്ങള്‍

ചുംബനം ഒഴിവാക്കുക, മുഖാമുഖം എത്തുന്നത് ഉപേക്ഷിക്കുക, മുഖവും മൂക്കും മറയുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക, സ്വയം നിരീക്ഷിക്കുക, സെക്‌സിലേര്‍പ്പെടുന്നതിന് മുമ്പ് പങ്കാളിക്ക് രോഗ ലക്ഷണമുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് ഡോക്ടര്‍ തെരേസ ടാം പറഞ്ഞു.

ജാഗ്രത കൈവെടിയരുത്

ജാഗ്രത കൈവെടിയരുത്

ലൈംഗിക ആരോഗ്യം എന്നത് ശാരീരിക-മാനസിക ആരോഗ്യത്തിന്റെ ഭാഗം തന്നെയാണ്. പക്ഷേ, ജാഗ്രത കൈവെടിയരുതെന്നും ഡോക്ടര്‍ തെരേസ ടാം വിശദീകരിച്ചു. സപ്തംബര്‍ ഒന്ന് വരെയുള്ള കണക്ക് പ്രകാരം 9132 പേരാണ് കാനഡയില്‍ കൊറോണ മൂലം മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് ഇപ്പോള്‍ കൂടുതല്‍ രോഗം കണ്ടുവരുന്നത്.

മയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍; നിക്കി ഗല്‍റാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നുമയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍; നിക്കി ഗല്‍റാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

English summary
Avoid Kissing; Mask is Must during sex; Canadian Doctor Theresa Tam says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X