കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറും സിനിമയാകുന്നു, ആരാണീ മുഹമ്മദ് അസ്ഹറുദ്ദീന്‍?

  • By Muralidharan
Google Oneindia Malayalam News

ആരാണ് എന്നല്ല ചോദിക്കേണ്ടത്. ആരായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നായിരിക്കണം ചോദ്യം. എന്നാലും ശരിയാകില്ല, ഇന്ത്യന്‍ ക്രിക്കറ്റിന് ആരായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നാണ് ചോദ്യമെങ്കില്‍ കൃത്യമാകും. ഗാംഗുലിയുടെയും ധോണിയുടെയും സൂപ്പര്‍ ഹീറോ പരിവേഷമില്ലാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. എന്നിട്ടും അസ്ഹര്‍ പാകിസ്താനോടും ഓസ്‌ട്രേലിയയോടും കളിച്ചുജയിച്ചു.

യുവരാജും കൈഫും ചിത്രത്തില്‍ വരുന്നതിന് മുമ്പ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡറായിരുന്നു അസ്ഹര്‍. കുപ്പായത്തിന്റെ കോളര്‍ ഉയര്‍ത്തിവെച്ച്, ഒരല്‍പം വളഞ്ഞുനിന്ന് അസ്ഹര്‍ കളിച്ച ഓഫ് ഡ്രൈവുകള്‍ ക്രിക്കറ്റിലെ ഏറ്റവും മനോഹര കാഴ്ചകളായിരുന്നു. വി വി എസ് ലക്ഷ്മണ് മുമ്പ് ഹൈദരാബാദി റിസ്റ്റ് വര്‍ക്കിന്റെ ക്ലാസ് ലോകത്തെ ബോധ്യപ്പെടുത്തിയ ബാറ്റ്‌സ്മാനായിരുന്നു അസ്ഹര്‍.

സിനിമയെ വെല്ലുന്ന നാടകീയതകളിലൂടെയായിരുന്നു അസ്ഹറിന്റെ കളിയും ജീവിതവും. മോഡലായ സംഗീതയ്‌ക്കൊപ്പം ആട്ടവും പാട്ടവും അതില്‍പ്പെടും. ഒരേസമയം നായകനും വില്ലനുമായ അസ്ഹര്‍ എന്ന മുഹമ്മദ് അസ്ഹറുദ്ദീനെക്കുറിച്ച് വായിക്കൂ..

അസ്സു എന്ന അജ്ജു

അസ്സു എന്ന അജ്ജു

അസ്സു എന്നും അജ്ജു എന്നും വിളിപ്പേരുകള്‍ ഉണ്ടായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്. ശരാശരി എന്ന് തോന്നുമെങ്കിലും ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു അസ്ഹര്‍. സച്ചിനും ദ്രാവിഡും കുംബ്ലെയും ഗാംഗുലിയും അടക്കമുള്ള മഹാരഥന്മാരെ നയിച്ച ക്യാപ്റ്റനാണ് അസ്ഹര്‍.

ബാറ്റിംഗിലെ ക്ലാസ്

ബാറ്റിംഗിലെ ക്ലാസ്

സച്ചിനെയും ഗാംഗുലിയെയും പോലെ ഒരു ക്രൗഡ് പുള്ളറായിരുന്നില്ല അസ്ഹര്‍. എന്നാല്‍ കൈക്കുഴയുടെ മാസ്മരികത കൊണ്ട് അസ്ഹര്‍ ഒരു ക്രിക്കറ്റ് തലമുറയെ ഒന്നാകെ തന്റെ വരുതിയില്‍ നിര്‍ത്തി. ഷോര്‍ട്ട് പിച്ച് ബൗണ്‍സറുകള്‍ അസ്ഹര്‍ തേര്‍ഡ് മാന്‍ ബൗണ്ടറിയിലേക്ക് വഴിതിരിച്ചുവിടുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.

 വില്ലനിലേക്ക്

വില്ലനിലേക്ക്

ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ കോഴക്കളിയില്‍ ഇന്ത്യയെ ചതിച്ചത് മുന്‍ ക്യാപ്റ്റനായിരുന്നു. വൈസ് ക്യാപ്റ്റനായ ജഡേജയ്‌ക്കൊപ്പം അസ്ഹറും പിടിക്കപ്പെട്ടു. ആജീവനാന്തം വിലക്ക്. ഒരു ദുരന്തകഥ പോലെ തീര്‍ന്നു അസ്ഹറിന്റെ കരിയര്‍.

വിവാദം വേറെയും

വിവാദം വേറെയും

ഭാര്യയെയും മകനെയും വിട്ട് മോഡലായ സംഗീത ബിജ്‌ലാനിക്കൊപ്പം വട്ടംചുറ്റിയ വകയില്‍ അസ്ഹര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ വേറെ. ക്രിക്കറ്റ് - ബോളിവുഡ് പ്രണയകഥകളില്‍ ഏറ്റവും നിറമുള്ളതായിരുന്നു അസ്ഹര്‍ - സംഗീത ബന്ധം.

ഇടയ്ക്ക് ജ്വാല ഗുട്ടയും

ഇടയ്ക്ക് ജ്വാല ഗുട്ടയും

ബാഡ്മിന്റണ്‍ ഗ്ലാമര്‍ താരമായ ജ്വാല ഗുട്ടയും അസ്ഹറുദ്ദീനും പ്രണയത്തിലാണ് എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അസ്ഹര്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു.

സിനിമയാകുന്നു

സിനിമയാകുന്നു

സിനിമയാക്കാനുള്ള എല്ലാ നാടകീയതയും അസ്ഹറിന്റെ ജീവിതത്തില്‍ ഉണ്ട്. ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് അസ്ഹറായി ഹാഷ്മി തിളങ്ങും എന്ന സൂചനയാണ് ആദ്യ ചിത്രങ്ങള്‍ നല്‍കുന്നത്

സംഗീതയായി നര്‍ഗീസ്

സംഗീതയായി നര്‍ഗീസ്

നര്‍ഗീസ് ഫക്രിയാണ് സംഗീത ബിജ്‌ലാനിയുടെ വേഷത്തില്‍ സിനിമയിലെത്തുന്നത്. നര്‍ഗീസിന്റെ ഗ്ലാമറും അഭിനയത്തികവും സംഗീതയെ അനശ്വരമാക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ചിത്രം 2017 ലാകും തീയറ്ററുകളിലെത്തുക.

മെമ്പര്‍ ഓഫ് പാര്‍ലമെന്റ്

മെമ്പര്‍ ഓഫ് പാര്‍ലമെന്റ്

കോഴവാങ്ങി ആജീവനാന്തം വിലക്ക് കിട്ടിയ അസ്ഹറിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറക്കി പാര്‍ലമെന്റ് അംഗമാക്കി.

ഫീല്‍ഡിങാണ് കിടിലം

ഫീല്‍ഡിങാണ് കിടിലം

സ്ലിപ്പ് അടക്കം ഏറ്റവും പ്രയാസമുള്ള പൊസിഷനുകളായിരുന്നു അസ്ഹറിന് പ്രിയം. മിന്നല്‍വേഗത്തില്‍ അസ്ഹര്‍ ക്യാച്ചുകള്‍ കയ്യിലൊതുക്കി. റണ്ണൗട്ടുകള്‍ എറിഞ്ഞുവീഴ്ത്തി. പന്തിന് പുറകെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ എസ്‌കോര്‍ട്ട് പോയിരുന്ന കാലത്തെക്കുറിച്ചാണ് ഇത് പറയുന്നതെന്നോര്‍ക്കണം

English summary
Emraan Hashmi is all set to hit the screen as a Cricketer and that too as none other than Mohammad Azharuddin. A biopic on the controversial life of Mohammad Azharuddin is on the cards and the makers have released first look of the film which seems promising.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X