കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ ഉടമകളുടെ 'യുദ്ധങ്ങള്‍' സര്‍ക്കാര്‍ കാണാനിരിയ്ക്കുന്നേ ഉള്ളൂ...!!!

Google Oneindia Malayalam News

പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാനിരിയ്ക്കുന്നതേയുള്ളൂ എന്ന് പറഞ്ഞതുപോലെ ആകും ഇനി കേരളത്തിന്റെ സ്ഥിതി. സുപ്രീം കോടതി വിധി കൂടി എതിരായതോടെ ബാര്‍ ഉടമകള്‍ ഇനി എന്തും ചെയ്യുമെന്ന് പ്രതീക്ഷിയ്‌ക്കേണ്ടിവരും.

ബിജു രമേശ് എന്ന ബാര്‍ ഉടമ ഉയര്‍ത്തിയ ആരോപണത്തിനൊടുവിലാണ് കെഎം മാണിയ്ക്ക് മന്ത്രിക്കസേര തന്നെ നഷ്ടപ്പെട്ടത്. അന്ന് ബാര്‍ ഉടമകളുടെ യോഗത്തില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചാല്‍ പിന്നെ സര്‍ക്കാരിന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും ആകില്ല

ബിജു രമേശ്

ബിജു രമേശ്

ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് സംഘടനയില്‍ ഒറ്റപ്പെടുന്ന സാഹചര്യം ആണ് അന്ന് ഉണ്ടായത്. തുടക്കത്തില്‍ ബിജുവിനെ പിന്തുണച്ചിരുന്നവര്‍ പോലും ഒടുവില്‍ കാല് മാറി.

അതായിരുന്നു പ്രതീക്ഷ

അതായിരുന്നു പ്രതീക്ഷ

നിലവില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാതിരുന്നാല്‍ ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകും എന്ന് വേണ്ടപ്പെട്ടവരില്‍ നിന്ന് ഇവര്‍ക്ക് ഉറപ്പ് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ സ്ഥിതി മാറിയിരിയ്ക്കുന്നു.

തെളിവുകള്‍ പലയിടത്ത്

തെളിവുകള്‍ പലയിടത്ത്

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മന്ത്രിമാര്‍ക്ക് കോഴ കൊടുത്തിട്ടില്ലെന്ന് വിശ്വസിയ്ക്കാന്‍ ഇപ്പോഴും കേരള സമൂഹം തയ്യാറല്ല. പല ബാര്‍ ഉടമകളുടെ പക്കലും ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നാണ് വിവരം.

ബാബുവിനെതിരെ

ബാബുവിനെതിരെ

കെ ബാബുവിന് 10 കോടി രൂപ കോഴ കൊടുത്തിട്ടുണ്ടെന്ന് ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ആ കേസില്‍ ഇപ്പോള്‍ ക്വിയ്ക്ക് വെരിഫിക്കേഷന്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയും?

ഉമ്മന്‍ ചാണ്ടിയും?

ബാര്‍കോഴ വിവാദത്തിന്റെ തുടക്കത്തില്‍ കൊച്ചിയില്‍ നടന്ന ബാര്‍ ഉടമകളുടെ യോഗം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് പുറത്ത് വന്ന സിഡിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു.

ചെന്നിത്തല?

ചെന്നിത്തല?

ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയുടെ പങ്കും അന്വേഷിയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ബിജു രമേശ് വിഎസിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു വിഎസ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.

 തെളിവാണ് മുഖ്യം

തെളിവാണ് മുഖ്യം

കോഴ കൊടുത്തിട്ടുണ്ടെങ്കില്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ കൈയില്‍ അതിന്റെ ഔദ്യോഗിക രേഖകള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്തരം രേഖകളുണ്ടെന്ന് തന്നെയാണ് ബിജു രമേശ് ഇപ്പോഴും അവകാശപ്പെടുന്നത്.

സര്‍ക്കാരിന്റെ പിടിവാശി

സര്‍ക്കാരിന്റെ പിടിവാശി

ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും തമ്മിലുള്ള തര്‍ക്കം ആണ് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം എന്നാണ് മിക്ക ബാര്‍ ഉടമകളും വിശ്വിസിയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഇനി ഉമ്മന്‍ ചാണ്ടിയെ വിശ്വാസത്തിലെടുക്കാന്‍ അവര്‍ തയ്യാറാവില്ലെന്നുറപ്പാണ്.

സര്‍ക്കാരിന് മുന്നില്‍

സര്‍ക്കാരിന് മുന്നില്‍

സര്‍ക്കാര്‍ തന്നെ ആലോചിച്ച് തീരുമാനം എടുക്കണം എന്നാണ് മൃദുവായ ഭാഷയില്‍ ബാര്‍ ഉടമകള്‍ അഭ്യര്‍ത്ഥിച്ചിരിയ്ക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ വലിയ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഭീഷണിയും

ഭീഷണിയും

ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ അത് തെളിയിക്കപ്പെടാന്‍ പറ്റിയ സാഹചര്യമാണിതെന്നാണ് ബാര്‍ ഉടമയായ എലഗന്‍സ് ബിനോയ് പറഞ്ഞത്. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് സര്‍ക്കാരിന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല.

English summary
Bar Case: What will be the next step of Bar Hotel Owners?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X