കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയ്ക്ക് കിട്ടിയ തിരിച്ചടി! അന്ന് പിണറായിക്കെതിരെ ലാവലിന്‍, ഇന്ന് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാര്‍ പീഡനം

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനെതിരെ ഇടത് സര്‍ക്കാരിന്റെ ആവനാഴിയില്‍ എന്നും അവശേഷിപ്പിച്ച അമ്പുകളില്‍ ഒന്നാണ് സോളാര്‍ തട്ടിപ്പ് കേസും സോളാര്‍ പീഡന കേസും. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പല തിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും, ഒരിക്കല്‍ പോലും സോളാര്‍ പീഡന വിഷയം പ്രധാന വിഷയമായി സര്‍ക്കാരോ എല്‍ഡിഎഫോ ഉയര്‍ത്തിക്കാട്ടിയിട്ടില്ല.

സോളാർ പീഡനക്കേസുകൾ സിബിഐക്ക്, സർക്കാരിന്റെ നിർണായക നീക്കം, ഉമ്മൻചാണ്ടി അടക്കം ആരോപിതർസോളാർ പീഡനക്കേസുകൾ സിബിഐക്ക്, സർക്കാരിന്റെ നിർണായക നീക്കം, ഉമ്മൻചാണ്ടി അടക്കം ആരോപിതർ

 സോളാർ കേസ്: ജോസ് കെ.മാണിയ്‌ക്കെതിരെയും കേസെടുക്കണം; പരാതി നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരി സോളാർ കേസ്: ജോസ് കെ.മാണിയ്‌ക്കെതിരെയും കേസെടുക്കണം; പരാതി നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരി

എന്നാല്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ആവനാഴിയിലെ ആ അസ്ത്രം മറ്റൊരു രൂപത്തില്‍ ഇടത് സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. ഇതിനെ വിമര്‍ശിക്കുന്നവര്‍, 15 വര്‍ഷം മുമ്പത്തെ ഒരു ചരിത്രം കൂടി പരിശോധിക്കേണ്ടതാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...

അഞ്ച് വര്‍ഷം മുമ്പ്

അഞ്ച് വര്‍ഷം മുമ്പ്

അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നു യുഡിഎഫിന്റെ നായകന്‍. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അത്രയേറെ വിവാദങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ടായിരുന്നു 2016 ല്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിച്ചത്. ഫലമോ... സമ്പൂര്‍ണ പരാജയം.

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറും

അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറും

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് യുഡിഎഫ് ചെയര്‍മാന്‍ പദവി ഉപേക്ഷിച്ച ആളായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും യുഡിഎഫിനെ നയിച്ചത് പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്ന് രമേശ് ചെന്നിത്തല ആയിരുന്നു. എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോള്‍ നേതൃപദവി തിരികെ ഉമ്മന്‍ ചാണ്ടിയുടെ പക്കല്‍ തിരിച്ചെത്തിയിരിക്കുന്നു.

സോളാര്‍ പീഡനവും സിബിഐ അന്വേഷണവും

സോളാര്‍ പീഡനവും സിബിഐ അന്വേഷണവും

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആയിരുന്നു സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ നിയോഗിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ശിവരാജന്‍ കമ്മീഷന്‍ റിപ്പോട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതിന് ശേഷം വര്‍ഷം മൂന്ന് കഴിഞ്ഞപ്പോള്‍ ആണ് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രേരിതമോ

രാഷ്ട്രീയ പ്രേരിതമോ

പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ നടപടി രാഷ്ട്രീയ പ്രേരിതമല്ലേ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.

അത് മറന്നുപോയോ...

അത് മറന്നുപോയോ...

പതിനഞ്ച് വര്‍ഷം മുമ്പും സമാനമായ ഒരു സംഗതി നടന്നിരുന്നു. അന്ന് ഭരണത്തിലിരുന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. 2006 ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പിണറായി വിജയനെതിരെയുള്ള ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്നതും ചരിത്രമാണ്.

ലാവലിന്‍ കേസ് എന്തായി

ലാവലിന്‍ കേസ് എന്തായി

ലാവലിന്‍ കേസില്‍ കുറ്റാരോപിതനായ പിണറായി വിജയന്‍ പതിനഞ്ച് വര്‍ഷത്തോളം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. അത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം ആയിരുന്നു. 2013 ല്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കി. സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2017 ല്‍ ഹൈക്കോടതിയും സിബിഐ കോടതിയുടെ വിധി അംഗീകരിച്ചു. സിബിഐയുടെ അപ്പീല്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്.

അടിയ്ക്ക് തിരിച്ചടി

അടിയ്ക്ക് തിരിച്ചടി

പതിനഞ്ച് വര്‍ഷം മുമ്പ് പിണറായി വിജയന് നേര്‍ക്ക് ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച അസ്ത്രം ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ പിണറായി വിജയന്‍ ഉപയോഗിക്കുന്നു എന്ന രീതിയിലും വിലയിരുത്തലുകളുണ്ട്. പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലും ലൈംഗിക പീഡന കേസിലും പ്രധാന പ്രതികളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി.

ആരുടെ നിയന്ത്രണം

ആരുടെ നിയന്ത്രണം

2006 ല്‍ ലാവലിന്‍ കേസ് സിബിഐയ്ക്ക് വിടുമ്പോള്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ആയിരുന്നു ഭരണം. കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് പ്രത്യേക കോടതി വിധിയ്ക്കുമ്പോഴും യുപിഎ തന്നെ ആയിരുന്നു ഭരണത്തില്‍. ഇന്ന്, സോളാര്‍ കേസ് സിബിഐയ്ക്ക് വിടുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ആണ് അധികാരത്തിലുള്ളത്.

കേന്ദ്ര ഏജന്‍സി കുരുക്കുമോ

കേന്ദ്ര ഏജന്‍സി കുരുക്കുമോ

ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നും ബിജെപി ഇതര സര്‍ക്കാരുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ആക്ഷേപമുണ്ട്. ഇതേ ആക്ഷേപം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിക്കുന്നതുമാണ്. എന്നാല്‍ കേരളത്തിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നവരാണ്. ആ തൃപ്തിപ്രകടനങ്ങള്‍ ഇനിയും തുടരുമോ എന്നും അറിയേണ്ടതുണ്ട്.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍

ബിജെപി ദേശീയ ഉപാധ്യക്ഷന്‍

കേസില്‍ ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള ബിജെപി നേതാക്കള്‍ മാത്രമല്ല ഉള്ളത്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും പ്രതിയാണ്. പരാതിക്കാരി ആദ്യം നല്‍കിയ ബലാത്സംഗ പരാതി എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇതില്‍ കേന്ദ്ര ഇടപെടല്‍ എങ്ങനെയുണ്ടാകും എന്നതും കാത്തിരുന്ന് കാണേണ്ടി വരും.

സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെസോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി പ്രചരണത്തില്‍ സജീവമാകുമെന്ന് ഉമ്മന്‍ ചാണ്ടി

English summary
Beaten Back in Same Coin!!! Then, Lavalin Case against Pinarayi Vijayan, now Solar Case against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X