കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെല്ലാരിയില്‍ ബിജെപിക്ക് കാലിടറും..... കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന്

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : ബെല്ലാരിയിൽ BJPക്ക് കാലിടറുമോ? | Oneindia Malayalam

ബെല്ലാരിയില്‍ കാറ്റ് മാറി വീശുന്നു.... ഉപതിരഞ്ഞെടുപ്പ് ബിജെപിക്കുള്ള മുന്നറിയിപ്പ്, ശ്രീരാമുലുവിനും റെഡ്ഡി സഹോദരന്‍മാര്‍ക്കും കാലിടറുന്നു, കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു!!

കര്‍ണാടകത്തില്‍ ബിജെപിയുടെ ഏറ്റവും ശക്തി കേന്ദ്രമാണ് ബെല്ലാരി. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പോടെ ബിജെപിയുടെ ശക്തി മണ്ഡലത്തില്‍ കുറഞ്ഞിരിക്കുകയാണ്. ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് ബെല്ലാരി. പ്രതിപക്ഷ ഐക്യവും ഇവിടെ ശക്തമാണ്. ബി ശ്രീരാമുലുവാണ് ഇവിടെ നിന്ന് 2014ല്‍ വിജയിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്ത കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം മാറി മറിഞ്ഞിരിക്കുകയാണ്. നിലവില്‍ ഉഗ്രപ്പയാണ് ഇവിടെ നിന്നുള്ള എംപി.

1

2014 വരെ ഇവിടെ ബിജെപിക്ക് എതിരാളികളില്ലായിരുന്നു. കോണ്‍ഗ്രസ് അതിശക്തമായിരുന്ന മണ്ഡലമായിരുന്നു ബെല്ലാരി. എന്നാല്‍ 2004 മുതല്‍ ഈ മണ്ഡലം ബിജെപിയുടെ കൈയ്യിലായിരുന്നു. 2014ല്‍ മികച്ച വിജയമായിരുന്നു ബിജെപിയുടെ ബി ശ്രീരാമുലു നേടിയത്. 5,34406 വോട്ടുകളാണ് ശ്രീരാമുലുവിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഹനുമന്തപ്പയ്ക്ക് 4,49262 വോട്ടുകളും ലഭിച്ചു.85,144 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീരാമുലു വിജയിച്ചത്. ജെഡിഎസ്സിന് കാര്യമായ നേട്ടമുണ്ടാക്കാനും ഇവിടെ സാധിച്ചിരുന്നില്ല. എസ്ടി വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

1

2014ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തന്നെ മാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ഒന്നായതോടെയാണ് ബിജെപിയുടെ കാലിടറാന്‍ തുടങ്ങിയത്. ശ്രീരാമുലു നിയമസഭയിലേക്ക് മത്സരിച്ചതോടെ ഒഴിവ് വന്ന സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതില്‍ ബിജെപി തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് വിഎസ് ഉഗ്രപ്പയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. 6,28,365 വോട്ടുകളാണ് ഉഗ്രപ്പ നേടിയത്. ജെഡിഎസ്സിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീരാമുലുവിനേക്കാള്‍ വോട്ടുകളും ഭൂരിപക്ഷവും ഉഗ്രപ്പയ്ക്ക് ലഭിച്ചു. അതേസമയം ശാന്തയ്ക്ക് 3,85204 വോട്ടാണ് ലഭിച്ചത്. 2,43,161 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഉഗ്രപ്പയുടെ ജയം.

1

ഉപതിരഞ്ഞെടുപ്പ് നടന്ന കാലയളവ് ചെറുതായത് കൊണ്ട് ഉഗ്രപ്പയുടെ ലോക്‌സഭാ പ്രകടനം വിലയിരുത്തല്‍ സാധ്യമല്ല. അതേസമയം ലോക്‌സഭയില്‍ 75 ശതമാനം ഹാജരുണ്ട് അദ്ദേഹത്തിന്. ഇത് സംസ്ഥാന ശരാശരിക്ക് ചെറിയ രീതിയില്‍ താഴെ മാത്രമാണ്. ശ്രീരാമുലുവിന്റെ കാലയളവില്‍ അദ്ദേഹം 20 ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട്. ഇത് സംസ്ഥാന ദേശീയ ശരാശരിക്കും താഴെയാണ്. അതേസമയം ലോക്‌സഭയില്‍ അദ്ദേഹം 572 ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇത് സംസ്ഥാന ദേശീയ ശരാശരിക്ക് വളരെ മുകളിലാണ്. പക്ഷേ വെറും 52 ശതമാനം ഹാജരാണ് അദ്ദേഹത്തിന് സഭയില്‍ ഉള്ളത്.

1

ഹദഗല്ലി, ഹഗരി ബൊമ്മനഹള്ളി, വിജയനഗര, കംപ്ലി, ബെല്ലാരി, ബെല്ലാരി സിറ്റി, സന്ദൂര്‍, കൂഡ്‌ലിഗി, എന്നീ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങള്‍. ഇരുമ്പയിരിനും സ്റ്റീലിനും പേരുകേട്ട മണ്ഡലമാണിത്. അതേസമയം തുണിത്തരങ്ങളുടെ വ്യവസായവും ബെല്ലാരിയിലെ പേരുകേട്ട വ്യാപാരമാണ്. ഖനി മേഖലകള്‍ കൊണ്ട് സമ്പന്നമാണ് ബെല്ലാരി. ബിജെപിയുടെ തന്നെ നേതാക്കളായ ജനാര്‍ദന റെഡ്ഡി അടക്കമുള്ള റെഡ്ഡി സഹോദരന്‍മാരുടെ ശക്തി കേന്ദ്രമായിരുന്നു ഇത്. ഇവരുടെ നോമിനിയാണ് ശ്രീരാമുലു എന്ന് നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു.

1

മണ്ഡലത്തിന്റെ കണക്കെടുത്താല്‍ 2004വരെ കോണ്‍ഗ്രസിന് ഇവിടെ എതിരാളികളില്ലായിരുന്നു. മദ്രാസ് സ്‌റ്റേറ്റിന്റെ ബാഗമായപ്പോള്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ തേരോട്ടം. 1999ല്‍ സോണിയാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ച് ജയം നേടിയിട്ടുണ്ട്. 2004ല്‍ ജി കരുണാകര റെഡ്ഡിയിലൂടെയാണ് ബിജെപി ഈ മണ്ഡം പിടിച്ചെടുത്തത്. 2009ല്‍ ശാന്ത ഈ ജയം നിലനിര്‍ത്തുകയും. 14 വര്‍ഷത്തിന് ശേഷമാണ് ബിജെപി ഈ മണ്ഡലം കൈവിട്ടത്. നിലവില്‍ ബിജെപിയേക്കാള്‍ വലിയ ശക്തിയായി കോണ്‍ഗ്രസ് ഇവിടെയുണ്ട്. റെഡ്ഡി സഹോദരന്‍മാരുടെ സ്വാധീനം ഇല്ലാതായതും കോണ്‍ഗ്രസിന്റെ സംഘടനാ മികവും ജെഡിഎസ്സിന്റെ പിന്തുണയും ഇവിടെ ബിജെപി ദുര്‍ബലമാക്കിയിരിക്കുകയാണ്. ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാണ് ഇവിടെയുള്ള സാഹചര്യം.

English summary
bellary lok sabha constituency ugrappa perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X