കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിആര്‍ ഏജന്‍സിയുടെ പേര് വെളിപ്പെടുത്തി കിടിലം ഫിറോസ്, ഇനിയും വര്‍ക്ക് എടുക്കുന്നുണ്ടെന്ന് മറുപടി

Google Oneindia Malayalam News

ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ സ്വന്തമാക്കിയ ഗെയിമറാണ് കിടിലം ഫിറോസ്. ഷോയുടെ ഒരു ഘട്ടത്തില്‍ മണിക്കുട്ടനെ ടാര്‍ഗറ്റ് ചെയ്തതിനായിരുന്നു ഫിറോസ് വിമര്‍ശിക്കപ്പെട്ടത്. പിന്നീട് ചാരിറ്റിയുടെ പേരില്‍ സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പിആര്‍ വര്‍ക്കുണ്ടെന്നും അദ്ദേഹത്തിനെതിരെ ബിഗ് ബോസ് ഗ്രൂപ്പില്‍ വിമര്‍ശനമുയര്‍ന്നു. ഇപ്പോഴിതാ അത്തരമൊരു ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

pic1

ഫിറോസ് ലൈവില്‍ എത്തിയപ്പോഴായിരുന്നു പിആര്‍ വര്‍ക്കിനെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ഫിറോസിന് പിആര്‍ വര്‍ക്കുണ്ടോ എന്നായിരുന്നു ബിഗ് ബോസ് പ്രേക്ഷന്റെ ചോദ്യം. തനിക്ക് പിആര്‍ വര്‍ക്കുണ്ടെന്ന് തന്നെ ഫിറോസിന്റെ മറുപടിയും വന്നു. രാജരാജേശ്വരി പിആര്‍ സംഘം എന്നാണ് അതിന്റെ പേരെന്നും, ബിഗ് ബോസ് കഴിഞ്ഞിട്ടും ഇനിയും വര്‍ക്ക് എടുക്കുന്നുണ്ടെന്നുമുള്ള ചുട്ട മറുപടിയാണ് ഫിറോസ് നല്‍കിയത്.

pic2

തന്റെ പിആര്‍ എന്ന് പറയുന്നവര്‍ കുറച്ച് പിള്ളേരാണ്. അതില്‍ ആണും പെണ്ണുമായി കുറച്ച് പേരുണ്ട്. അവരില്‍ പലരെയും താന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നുമുള്ള മറുപടിയും ഫിറോസ് നല്‍കി. അമിതമായ ആരാധന കാരണം അവര്‍ ആരെയും ഒന്നും പറയുന്നവരല്ല. പകരം അവര്‍ക്ക് ഇഷ്ടപ്പെടുന്നയാളെ ഉപദ്രവിക്കുന്നത് തടയും. അത് ഇനിയും ചെയ്‌തോളുമെന്ന് ഫിറോസ് പറയുന്നു.

pic3

എന്റെ പിആര്‍ എന്ന് പറയുന്ന പിള്ളേര് എന്നെ ദിവസവും കാണുന്നുണ്ട്, സംസാരിക്കുന്നുമുണ്ട്. അവര്‍ എന്റെ പ്രിയപ്പെട്ടവരായിട്ട് ഒപ്പം തന്നെയുണ്ട്. നിങ്ങള്‍ക്ക് അങ്ങനെയുണ്ടോ? ഉണ്ടെങ്കില്‍ വളരെ നല്ലത്. പിആര്‍ വര്‍ക്ക് വല്ലതും വേണമെങ്കില്‍ ചെയ്ത് നല്‍കുമെന്നും ഫിറോസ് പരിഹാസത്തോടെ മറുപടി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു ഫിറോസ് ഫേസ്ബുക്കില്‍ ലൈവില്‍ വന്നത്.

pic4

കട്ടില്‍ ഫിറോസ് എന്ന പേരും ഫിറോസിന് എതിരാളികള്‍ നല്‍കിയിരുന്നു. ഇതിനും നല്ല മറുപടി തന്നെ ഫിറോസ് നല്‍കി. പിആര്‍ വര്‍ക്കിന്റെ പേര് കട്ടില്‍ എന്നാക്കി കൂടെ എന്നായിരുന്നു ചോദ്യം. കട്ടിലിനെ കുറിച്ച് ചിത കഥകളുണ്ട്. വീട്ടില്‍ ഉള്ളവരോട് അക്കാര്യങ്ങള്‍ മോന്‍ പോയി ചോദിക്കെന്നായിരുന്നു മറുപടി. അതേസമയം മണിക്കുട്ടന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ മണിക്കുട്ടന്‍ തന്നോട് പറയുമെന്നും, അതിന് നിങ്ങള്‍ക്കുള്ള പ്രശ്‌നമെന്താണെന്നും, ചോദിച്ചയാളുടെ പേര് എടുത്ത് പറഞ്ഞ് കിടിലം മറുപടി നല്‍കി. ഇത് വൈറലാവുകയും ചെയ്തു.

pic5

മണിക്കുട്ടന്‍ സിമ്പതി സ്ട്രാറ്റജിയല്ലേ ബിഗ് ബോസില്‍ കളിച്ചതെന്ന ചോദ്യത്തിന് ഫിറോസിന് മറുപടിയുണ്ടായിരുന്നു. ഗെയിമിന് അല്ലാതെ ഞാനും മണിയും തമ്മില്‍ ആ വീടിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. എനിക്ക് മണിയെ ഇഷ്ടമാണ്. ്എന്നെ കുറിച്ചും മണി അങ്ങനെ പറയാനേ സാധ്യതയുള്ളൂ. മണിക്കുട്ടന്‍ മാത്രമല്ല, ആ വീട്ടിലുണ്ടായിരുന്ന എല്ലാവരും സുഹൃത്തുക്കള്‍ തന്നെയാണ്. മത്സരിക്കാനായിട്ടാണ് പോയത്. അല്ലാതെ പരസ്പരം പുകഴ്ത്തി സംസാരിക്കാനല്ലെന്നും ഫിറോസ് പറഞ്ഞു.

pic6

മണിക്കുട്ടന്റെ സ്ട്രാറ്റജി അവന്റേതാണ്. നല്ലത് നല്ലതാണെന്നും മോശമാണെന്നും പറയുന്നതാണ് ഗെയിം. മണിക്കുട്ടന്റെ സ്ട്രാറ്റജിയോട് എനിക്ക് കുഴപ്പം തോന്നിയിട്ടില്ല. മോശമാണോ എന്ന് ചോദിച്ചാല്‍ നല്ലതാണെന്ന് മാത്രമേ ഞാന്‍ പറയൂ. മണിക്കുട്ടനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത് ആ സ്ട്രാറ്റജി കൊണ്ടാണല്ലോ എന്നും ഫിറോസ് ചോദിച്ചു. അതേസമയം താന്‍ മണിക്കുട്ടന്‍, ഡിംപല്‍ സായ്, എന്നിവരുടെ ഫാന്‍സിനെ കണ്ടിട്ട് ഞെട്ടിയില്ലെന്നും ഫിറോസ് വ്യക്തമാക്കി. അതിനുള്ളത് ഒന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.

pic7

ഡിംപലും മണിക്കുട്ടനും ശരിക്കും ഫ്രണ്ട്‌സാണോ എന്ന ചോദ്യവും ഫിറോസിനോട് ചോദിച്ചിരുന്നു. ഫ്രണ്ട്‌സ് ആയാലും ഗെയിം ആയാലും അവര്‍ക്ക് കൊള്ളാം. എന്നെ ബാധിക്കുന്ന കാര്യമല്ല മോനേ എന്നായിരുന്നു ഫിറോസിന്റെ മറുപടി. നോബിയല്ലാതെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ലക്ഷ്മി ജയനാണെന്നും ഫിറോസ് വ്യക്തമാക്കി. ബിഗ് ബോസ് ഷോയ്ക്ക് ഭീകരമായി ഫാന്‍സുണ്ടെന്നും തനിക്ക് മനസ്സിലായെന്ന് ഫിറോസ് പറഞ്ഞു.

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
bigg boss malayalam season 3: fans requested to asianet for conduct soon grand finale

English summary
bigg boss malayalam season 3: fan ask about kidilan firoz's pr agency, his reply goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X