കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് കിടിലൻ ഫിറോസിന്‍റെ ഗെയിം പ്ലാന്‍; 6 തന്ത്രങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകന്‍- വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. ആര്‍ജെ എന്ന നിലയില്‍ നേരത്തെ തന്നെ പ്രശസ്തനായിരുന്ന അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഷോയുടെ ആദ്യ ദിവസങ്ങളില്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്ന ഒരു വിലയിരുത്തല്‍ ഉണ്ടെങ്കിലും പിന്നീട് അദ്ദേഹം വളരെ മികച്ച രീതിയില്‍ മുന്നേറുകയും ഇന്നും ഷോയില്‍ തുടരുകയും ചെയ്യുന്നു. ഏറെ ശ്രദ്ധയോടെ കളിച്ചാണ് കിടിലം ഫിറോസ് ഷോയില്‍ തുടരുന്നതെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹം മനസ്സിലാക്കിയതെന്ന തരത്തില്‍ കിടിലൻ ഫിറോസിന്‍റെ ഗെയിം പ്ലാനുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഫിറോസിന്‍റെ പ്ലാനുകള്‍

ഫിറോസിന്‍റെ പ്ലാനുകള്‍

ഗെയിം പ്ലാൻ എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ ഉദാഹരണ സഹിതം.

1. അവിടെയുള്ള ഓരോ മത്സരാർത്ഥികളെയും അയാളുടേതായ രീതിയിൽ ജഡ്ജ് ചെയ്ത് misinterpret ചെയ്ത് maipulate ചെയ്ത് അവരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ട്‌ പ്രേക്ഷകരുടെയും മറ്റു മത്സരാർത്ഥികളുടെയും മുന്നിൽ അവതരിപ്പിക്കുന്നു.
ഉദാ: ഓരോ മത്സരാർത്ഥിയെ കുറിച്ചും ക്യാമറയുടെ മുന്നിൽ ഇരുന്ന് ഒറ്റയ്ക്കോ കൂട്ടത്തിലിരുന്നോ വിലയിരുത്തി സംസാരിക്കുന്നു.

വഴി തിരിച്ച് വിടും

വഴി തിരിച്ച് വിടും

2. അടിസ്ഥാനമില്ലാത്ത പ്രവചനങ്ങൾ നടത്തി മറ്റു മത്സരാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ ഗെയിമിനെ നിയന്ത്രിക്കാനും വഴി തിരിച്ചു വിടാനും ശ്രമിക്കുന്നു.
ഉദാ: ഫൈനൽ ഫൈവിൽ വരാൻ പോകുന്ന മത്സരാർത്ഥികൾ നിങ്ങളൊക്കെ ആണെന്നു പ്രവചിക്കുകയും അത്കൊണ്ട് തന്നെ നമ്മൾ ഒന്നിച്ചു നിൽക്കണമെന്ന് മറ്റു മത്സരാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തു.

മണിക്കുട്ടനെ എതിരാക്കി

മണിക്കുട്ടനെ എതിരാക്കി

3. ഓരോരുത്തരെ ആയി സംഘം ചേർത്ത് അവരുടെ മനസ്സിൽ വിഷം കുത്തിവെച്ച് അവരെ മറ്റുള്ള മത്സരാർത്ഥികൾക്ക് എതിരെ ആയുധമാക്കി ഉപയോഗിക്കുന്നു.

ഉദാ: റംസാനെ മണിക്കുട്ടന് എതിരാക്കി ഉപയോഗിക്കുന്നു.

4. ശക്തരാണെന്നു തോന്നുന്ന മത്സരാർത്ഥികൾക്ക്‌ നേരെ ആരോപണങ്ങൾ ഉന്നയിച്ചു പ്രേക്ഷകരെയും മറ്റു മത്സരാർത്ഥികളെയും തെറ്റിദ്ധരിപ്പിച്ചു സംഘം ചേർത്തു അയാളെ ആക്രമിക്കുകയും, പ്രാവോക് ചെയ്ത് പുറത്താക്കാനും ശ്രമിക്കുന്നു.

 ഫൈനൽ ഫൈവിൽ

ഫൈനൽ ഫൈവിൽ

ഉദാ: പൊളി ഫിറോസിനെതിരെ എല്ലാവരെയും ചേർത്ത് ആക്രമിച്ചു. സായിയെ ഫൈനൽ ഫൈവിൽ എത്താൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞു അവനെതിരെയും സംഘം ചേർന്ന് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു, ടിമ്പലിനെ ഒരു അസുഖത്തിന്റെ പേര് പറഞ്ഞ് വേദന അനുഭവിക്കുന്ന ഒരു വലിയ സമൂഹത്തിനെ തന്നെ മുറിവേൽപ്പിച്ചു. മണിക്കുട്ടനെ മാനസികമായി തളർത്താൻ സൂര്യയെ ഉപയോഗിച്ചു അത് നടക്കാതെ വന്നപ്പോൾ റംസാനെ ആയുധമാക്കി ഉപയോഗിക്കുന്നു.

ഫിറോസിന്‍റെ ചാരിറ്റി

ഫിറോസിന്‍റെ ചാരിറ്റി

5. അങ്ങനെ ആയുധമാക്കി ഉപയോഗിക്കുന്നവർ ഓരോരുത്തരായി സ്വയം ഇല്ലാതാവുകയും അവിടുന്ന് പുറത്താവുകയും ചെയ്യുന്നു.
ഉദാ: മിഷേൽ,ഭാഗ്യലക്ഷ്മി,സന്ധ്യ,അഡോണി, അടുത്തത് സൂര്യ

6. ചാരിറ്റി അവിടെ നിൽക്കാനുള്ള കാരണമായി ഉപയോഗിക്കുന്നു.

പണത്തിന് വേണ്ടിയോ

പണത്തിന് വേണ്ടിയോ

ഉദാ: താഴെ കൊടുത്തിരിക്കുന്ന ആദ്യത്തെ സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയിൽ ഫിറോസ് പറയുന്നു ഞാൻ ഇതുവരെ എന്റെ വരുമാനത്തിന്റെ 80% ചാരിറ്റിക്ക് വേണ്ടി മാറ്റി വച്ചിരുന്നു. എന്നാൽ ബിഗ്‌ബോസ്സിൽ വന്നത് എന്റെ മക്കൾക്ക് വേണ്ടിയാണ്, ഫെയിമിന് വേണ്ടിയാണ്, പണത്തിനു വേണ്ടിയാണ് വന്നതെന്നും ഇനി അതല്ല എന്നു ഞാൻ മാത്രമല്ല ആരു പറഞ്ഞാലും കള്ളമാണെന്നും പറയുന്നു.

മണിക്കുട്ടനുള്ള മറുപടി

മണിക്കുട്ടനുള്ള മറുപടി

എന്നിട്ട് ഇന്നലത്തെ എപ്പിസോഡിൽ മണിക്കുട്ടനുള്ള മറുപടി ആയി അയാൾ തന്നെ പറയുന്നു ഞാൻ ഇവിടെ വന്ന അന്ന് മുതൽ ഞാൻ പറഞ്ഞതാണ് ഞാൻ ഇവിടെ വന്നതിരിക്കുന്നത് അനാഥാലയം പണിയാനാണ് ഈ 90ആമത്തെ ദിവസവും ഞാൻ അത് തന്നെ പറയുന്നു എന്ന്.

ബിഗ് ബോസില്‍

ബിഗ് ബോസില്‍

ചുരുക്കം പറഞ്ഞാൽ പണത്തിന് വേണ്ടിയും ഫെയിമിന് വേണ്ടിയും ബിഗ്‌ബോസ്സിൽ വന്ന് എന്നാൽ പിന്നീട് അത് ചാരിറ്റിക്ക് വേണ്ടി ആണെന്ന് വരുത്തി തീർത്തു അടിസ്ഥാനരഹിതമായ പ്രവചനങ്ങൾ നടത്തി ഗെയിം മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ടു ശക്തരായ മത്സരാർത്ഥികളെ പേടിച്ചു അവർക്കെതിരെ കൂട്ടം ചേർത്ത് ആക്രമിച്ച് മറ്റുള്ളവരെ പാവകളാക്കി ചാവേറുകളാക്കി അവരെ സ്വയം നശിപ്പിച്ചു കൊണ്ട്‌ മറ്റുള്ളവർക്കെതിരെ ഉപയോഗിച്ച് സെയ്ഫ് ഗെയിം കളിച്ചുകൊണ്ട് എനിക്ക് പേടിയാണ് കളിക്കാൻ എന്ന് പറഞ്ഞു.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

favouritism കാണിച്ചു അത്‌ നല്ലതാണ് എന്ന് പറഞ്ഞു, favouritism എന്ന പേരിൽ മറ്റുള്ളവരെ ഇരകളാക്കി കളിക്കുന്ന വളരെ അപകടകാരി ആയ വ്യക്തിയാണ് കിടിലൻ ഫിറോസ് എന്ന മത്സരാർത്ഥി. വളരെ തരംതാഴ്ന്ന രീതിയിലാണ് അയാൾ ഗെയിം കളിക്കുന്നത്. അതിലുപരി തെറ്റായ സന്ദേശമാണ് ഈ സമൂഹത്തിനു നൽകുന്നത്. പറയുന്ന ആദർശങ്ങളിൽ ഒന്ന് പോലും പ്രാവർത്തികമാക്കാത്ത വ്യക്തി. ഒരു നിലപാടും സ്വന്തമായി ഒരു നിലനിൽപ്പും ഇല്ലാത്ത വ്യക്തി.

NB: ഇത് ഫിറോസ് എന്ന മത്സരാർത്ഥിയെ കുറിച്ചുള്ള അയാളുടെ ഗെയിമിനെ കുറിച്ചുള്ള വിലയിരുത്തൽ ആണ്. വ്യക്തിപരമായി ഫിറോസ്‌ എന്ന വ്യക്തിയെയോ ചാരിറ്റി പ്രവർത്തകനെയോ കുറിച്ചല്ല.

English summary
Bigg boss malayalam season 3: game plan of kidilam firoz is as follows: Fan note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X