കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയുടെ വിമര്‍ശകരെ എങ്ങനെ തിരിച്ചറിയാം: രസകരമായ കുറിപ്പുമായി സുര്യ ആരാധകര്‍

Google Oneindia Malayalam News

ബിഗ് ബോസ് സീസണ്‍ 3 യിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. തനിക്ക് അത്തരമൊരു ബന്ധത്തിന് താല്‍പര്യമില്ലെന്ന കാര്യം മണിക്കുട്ടന്‍ ഇതുവരെ വെട്ടിത്തുറന്ന് പറഞ്ഞില്ലെങ്കിലും തന്‍റെ നിലപാട് താരം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ട് തന്നെ സൂര്യയുടെ വിമര്‍ശകരായി വലിയൊരു നിര തന്നെ പുറത്തുണ്ട്. സൂര്യയുടെ പ്രണയം ഫേക്ക് ആണെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ വിമര്‍ശകരുടെ വെറും കഴമ്പില്ലാത്ത ആരോപണം മാത്രമായിട്ടാണ് സുര്യയുടെ ആരാധകര്‍ ഇതിനെ കാണുന്നത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

മണിക്കുട്ടന്‍ ആരാധകരുടെ പ്രശ്നം ആണിന് പെണ്ണിനോട് പ്രണയം പറയാം തോന്നാം, പക്ഷെ പെണ്ണ് പറഞ്ഞാൽ അവൾ ശെരിയല്ലെന്ന സദാചാര ബോധമാണ് സൂര്യയുടെ വിമര്‍ശകരുടെ പ്രശ്നമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ സൂര്യയുടെ വിമര്‍ശകരെ എങ്ങനെ തിരിച്ചറിയാമെന്ന രസകരമായ ഒരു കുറിപ്പും അവര്‍ പങ്കുവെക്കുന്നു. സുര്യയുടെ വിമര്‍ശകനും ഒരു ആരാധകനും തമ്മിലുള്ള സംഭാഷത്തിന്‍റെ രീതിയിലാണ് ഈ കുറിപ്പ്. ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സൂര്യ വിമര്‍ശകര്‍

സൂര്യ വിമര്‍ശകര്‍

സൂര്യ വിമര്‍ശകരെ എങ്ങനെ തിരിച്ചറിയാം. ഒരവലോകനം

വിമര്‍ശകന്‍: എനിക്ക് സൂര്യയെ ഇഷ്ടമല്ല? അവൾ പുറത്താകണം?? അവൾ എപ്പോളും കരച്ചിലാണ്.
സൂര്യ ആർമി : അതെന്താ ഒരാൾ കരയുന്നത് ക്രിമിനൽ കുറ്റമാണോ.? സൂര്യമാത്രമാണോ അവിടെ കരഞ്ഞിട്ടുള്ളത്.
വിമര്‍ശകന്‍ പ്ലിംഗ്. ഉത്തരമില്ല

അവൾ ഫെയ്ക്ക് ആണ്

അവൾ ഫെയ്ക്ക് ആണ്

വിമര്‍ശകന്‍: സൂര്യ പുറത്താക്കണം. അവൾ ഫെയ്ക്ക് ആണ് പ്രണയം ഫേക്ക് ആണ്. മണിക്കുട്ടന്‍റെ പിന്നാലെ നടക്കുവാണ്.

സൂര്യ ആർമി : അതെന്ത് നിങ്ങള്ക്ക് പ്രേമം അളക്കുന്ന യന്ത്രം ഉണ്ടോ? ഒരാളുടെ മനസ്സ് ഫേക്ക് ആണെന്ന് പറയാൻ. 34 വയസ്സുള്ള സൂര്യയെ പോലെ തന്നെ ബാച്‌ലർ അല്ലെ മണിക്കുട്ടന്‍.. സൂര്യക്ക് എഡ്യൂക്കേഷൻ ഉണ്ട് സൗന്ദര്യം ഉണ്ട്. നല്ല ഫാമിലി ആണ്. സൂര്യക്ക് ഇല്ലാത്ത എന്ത് ഗുണം ആണ് മണിക്കുട്ടനുള്ളത്. ഒരു പെൺകുട്ടിയെ കെട്ടിക്കുമ്പോൾ നോക്കുന്നത് ആൺകുട്ടിക്ക് അവളെ പോറ്റാൻ ഉള്ള സ്ഥിരജോലിയും സ്വന്തം വീടുമാണ്. ഇത്‌ നാട്ടിൽ നടപ്പുള്ളതാണ്.

മണിക്കുട്ടനുമില്ല

മണിക്കുട്ടനുമില്ല

പക്ഷെ അത് രണ്ടും മണിക്കുട്ടനില്ല ഒരു കോമൺ കാര്യം പറഞ്ഞതാ, പക്ഷെ അതുകൊണ്ട് മണിക്കുട്ടന്‍ മോശം ആളാണ് എന്നല്ല. സൂര്യ മണിക്കുട്ടനേക്കാള്‍ താഴ്ന്നവൾ അല്ല എന്ന് ഒന്നു മനസിലാക്കാൻ വേണ്ടി മാത്രം. നിങ്ങടെ പ്രശ്നം മറ്റേതാണ് സദാചാരം. ആണിന് പെണ്ണിനോട് പറയാം തോന്നാം. പെണ്ണ് പറഞ്ഞാൽ അവൾ ശെരിയല്ല.. ഏതു നൂറ്റാണ്ടിൽ ആണ് ഹേ.

ഗെയിം അറിയില്ല

ഗെയിം അറിയില്ല

വിമര്‍ശകന്‍ : സൂര്യയ്ക്ക് ഗെയിം അറിയില്ല, അവിടെ നിൽക്കാൻ യോഗ്യത ഇല്ല. സൂര്യ പോകണം കണ്ടു മടുത്തു.

സൂര്യ ആർമി : സൂര്യക്ക് ഇല്ലാത്ത യോഗ്യത ഉള്ള വേറെ ആരൊക്കെ അവിടെ ഉണ്ട്? ഉണ്ടെങ്കിൽ അവരുടെ സ്പെഷ്യൽ യോഗ്യത എന്താണ്.? പല കലാപരമായ ടാസ്കിലും സൂര്യ മികച്ചു നിന്നു. ഡാൻസ് പെർഫോമൻസ്, റാമ്പ് വാക്ക്, കോയിൻ കളക്ഷൻ ഇതിലൊക്കെ അവിടെ ഉള്ള ഫേമസ് ആയ ആളുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വിമര്‍ശകന്‍ പിന്നെയും പ്ലിംഗ് .

ഫിസിക്കലി വീക്ക്

ഫിസിക്കലി വീക്ക്

വിമര്‍ശകന്‍ : സൂര്യ ഫിസിക്കലി വീക്ക് ആണ് എന്ന് പറഞ്ഞു സിംപതി മേടിക്കുന്നു. കല്യാണം കഴിഞ്ഞില്ല എന്നും വീടില്ല എന്നൊക്കെ പറയുന്നു.അച്ചാർ ഇഷ്ടമല്ല ബലൂണ് വീർപ്പിക്കാൻ അറിയില്ല എന്നൊക്കെ പറയുന്നു അയ്യേ എന്താ ഇത് പുറത്താക്കണം.അല്ലേൽ ഞങ്ങൾ ടിവി തല്ലി പൊട്ടിക്കും.

സൂര്യ ആർമി : അപ്പോ മണിക്കുട്ടന്‍ എനിക്കു വീടില്ല... വാടക വീടാണ്. ഞാൻ രണ്ടാം ക്ലാസ്സ്‌ മുതൽ ഒരു വീട്ടിൽ ജോലിക്ക് നിന്നാണ് പഠിച്ചത്. എന്റെ കൂട്ടുകാരൻ മരിച്ചു. അവന്റെ കുടുംബത്തിനെ കൂടെ നോക്കേണ്ട ചുമതല എനിക്കാണ്. ഡിമ്പൽ ജൂലിയേറ്റ് അവളെന്റെ മോളാടോ , പണ്ട് കാൻസർ വന്ന കഥ.. ഇപ്പോൾ സ്റ്റീൽ റോഡ് ഇട്ടിരിക്കുന്നു എന്നെ എല്ലാരും റോൾ മോഡൽ ആകണം.

നോബി ചെയ്യുന്നത്

നോബി ചെയ്യുന്നത്

അനൂപ് എനിക്ക് പെങ്ങളെ കെട്ടിക്കണം, സന്ധ്യ ആയ ആയാ ഞാൻ മീൻ വെട്ടി, രമ്യ സൗണ്ട് സർജറി ചെയ്തു എന്റെ ശബ്ദം മാറി ആരും ഒന്നും പറയരുത്, നോബി കാലിൽ റോഡ് ഉള്ളതുകൊണ്ട് ഫിസിക്കല്‍ ആക്ടിവിറ്റി ഒക്കെ പകരക്കാരെ വെക്കുന്നത്, കഴിഞ്ഞ ദിവസം കൂടി ടാസ്കിൽ പകരം ഋതുവിനെ വെച്ച് കളിച്ചു ഇതോക്കെ ഇതുപോലെ അല്ലെ.. അവരെ ആരെയും മോശക്കാർ ആക്കാൻ അല്ല . പക്ഷെ അതുപോലെ അല്ലെ സൂര്യയും അവൾക്കു ഇതൊന്നും പാടില്ലേ.?അതൊന്നു മനസിലാക്കാൻ വേണ്ടി മാത്രം
വിമര്‍ശകന് വീണ്ടും ഉത്തരമില്ല

സൂര്യ പോണം

സൂര്യ പോണം

വിമര്‍ശകന്‍ : ഞങ്ങൾക്ക് ഒന്നും അറിയണ്ട സൂര്യ പോണം.. സൂര്യയെ ഇഷ്ടമല്ല.. സൂര്യക്ക് പിആര്‍ ആണ് അതാണ് സൂര്യ പോകാത്തത്
സൂര്യ ആർമി : എന്റെ പോന്നു സഹോ നിങ്ങൾക്കൊക്കെ ഇഷ്ടം ഉള്ളവരെ ഇങ്ങനെ സപ്പോർട്ട് ചെയ്യാം.. വെറുതെ സൂര്യയുടെ പിന്നാലെ ഡീഗ്രേഡ് ചെയ്തു നടക്കാതെ നിങ്ങടെ മത്സാര്‍ത്ഥി ആരാണെന്നാൽ അവരെ സപ്പോർട്ട് ചെയ്യു.. ഒന്നും ചെയ്യാതെ നിൽക്കുന്നവരെ പുറത്താക്കാൻ ഉള്ള കാര്യങ്ങൾ നോക്ക്.

അതോർമ വേണം

അതോർമ വേണം

അല്ലാതെ സൂര്യയുടെ പിറകിൽ നടന്നു പോസ്റ്റ്‌ ഉണ്ടാക്കി ഹേറ്റേഴ്‌സ് ഗ്രൂപ്പ്‌ ഉണ്ടാക്കി സമയം കളയാതെ. ഒന്ന് മനസിലാക്കണം സൂര്യയുടെ പിന്നിൽ ഉള്ളത് ഒരു ഒന്നൊന്നര ആർമി ആണ്. വീക്കെസ്റ്റ് മത്സരാര്‍ത്ഥി എന്ന് പറഞ്ഞു അകത്തും പുറത്തും എന്ന് കോർണർ ആക്കി തുടങ്ങിയോ അത് കണ്ടു ഇഷ്ടം തോന്നി തുടങ്ങിയ ഒരു കൂട്ടം ഉണ്ട്.. 7 എലിമിനേഷൻസ് രക്ഷിച്ചു കൊണ്ടുവന്ന താനെ ചേർന്ന കൂട്ടം. അവരുടെ പേരാണ് സൂര്യ ആർമി.അതോർമ വേണം എപ്പോളും..

പറഞ്ഞു കൊണ്ടേ ഇരിക്കും

പറഞ്ഞു കൊണ്ടേ ഇരിക്കും

വിമര്‍ശകന്‍ : അതൊന്നും അറിയില്ല. എല്ലാരും പറയുന്നു അപ്പൊ ഞാനും പറയും.. അതിനൊക്കെ ലൈക് കിട്ടുന്നുണ്ട്.. എന്നെപോലെയുള്ള സൈക്കോ ആളുകൾ സപ്പോർട്ട് തരുന്നുണ്ട് എനിക്ക് അതാണ് സന്തോഷം

വിമര്‍ശകര്‍ പറഞ്ഞു കൊണ്ടേ ഇരിക്കും. ഇതിനൊന്നും ഉത്തരമില്ലാതെ അടുത്ത പോസ്റ്റുമായി വാട്സാപ്പ്. ഗ്രൂപ്പിലും കമന്റ്‌ ബോക്സിലും ഒക്കെ സൂര്യയ്ക്ക് എതിരെ വീണ്ടും പോസ്റ്റിട്ടു അത് കണ്ടു സ്വയം സന്തോഷിക്കാൻ.. അത് കണ്ടു ഒന്നുമറിയാതെ അവന്റെ വീട്ടിലും ഒരു സഹോദരിയോ അമ്മയോ അടുത്ത കൂട്ടുകാരിയോ അവന്റെ അരികത്തും ഉണ്ടായിരുന്നു..

സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

English summary
Bigg Boss Malayalam Season 3: How to identify Soorya critics: Soorya fans with an interesting note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X