കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദയാവില്ല ശോഭ സുരേന്ദ്രന്‍, ചെപ്പടിവിദ്യകള്‍ ഫലിക്കില്ല! സുരേന്ദ്രന് ഭയമെന്നും ശോഭ ഗ്രൂപ്പ്

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ അത്രപോലും വോട്ട് വിഹതം പോലും സ്വന്തമാക്കാന്‍ ആയില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ അത്ര ഗ്രാമപ്പഞ്ചായത്തുകളും ഇത്തവണ സ്വന്തമാക്കാന്‍ ആയില്ല.

ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം; മതിയായ കാരണങ്ങളില്ലാതെ വിട്ടു നില്‍ക്കുന്നെന്ന്‌ വിമര്‍ശനംശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം; മതിയായ കാരണങ്ങളില്ലാതെ വിട്ടു നില്‍ക്കുന്നെന്ന്‌ വിമര്‍ശനം

ബിജെപിയ്ക്ക് 11 പഞ്ചായത്ത് മാത്രം! എൽഡിഎഫിന് 540, യുഡിഎഫ് വെറും 287... ത്രിശങ്കുവിൽ 99; ഞെട്ടിക്കുന്ന കണക്ക്ബിജെപിയ്ക്ക് 11 പഞ്ചായത്ത് മാത്രം! എൽഡിഎഫിന് 540, യുഡിഎഫ് വെറും 287... ത്രിശങ്കുവിൽ 99; ഞെട്ടിക്കുന്ന കണക്ക്

ഇതെല്ലാം ബിജെപിയ്ക്കുള്ളില്‍ പുകയുകയാണ്. ഈ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മേല്‍ ചുമത്തുകയാണ് ഒരു വിഭാഗം. അതേസമയം, പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭ സുരേന്ദ്രനെ ഒതുക്കാനുള്ള അവസരമായാണ് മുരളീധര പക്ഷം ഇതിനെ കാണുന്നത്. സംസ്ഥാന ബിജെപിയില്‍ പോര് കനക്കുകയാണ്...

പറയാനുള്ളത് പറയും

പറയാനുള്ളത് പറയും

തനിക്ക് പല കാര്യങ്ങളും തുറന്ന് പറയാനുണ്ട് എന്നും അത് പറയേണ്ട സമയത്ത് മാധ്യമങ്ങളോട് തുറന്ന് പറയും എന്നും ആണ് ശോഭ സുരേന്ദ്രന്‍ മുമ്പേ പറഞ്ഞുവച്ചിട്ടുള്ളത്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയെ കുറിച്ചും നേരിടുന്ന അവഗണനയെ കുറിച്ചും ഒക്കെ ആയിരിക്കും അത് എന്നാണ് മാധ്യമങ്ങള്‍ കരുതുന്നത്. ശോഭ എന്നായിരിക്കും പ്രതികരിക്കുക എന്നതും ചോദ്യമാണ്.

വിടാതെ സുരേന്ദ്രന്‍

വിടാതെ സുരേന്ദ്രന്‍

മുമ്പെല്ലാം ശോഭ സുരേന്ദ്രനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായിരുന്നു കെ സുരേന്ദ്രന്റെ രീതി. എന്നാല്‍ ഈയിടയായി സുരേന്ദ്രന്‍ നല്‍കുന്ന മറുപടികളില്‍ തന്നെ അസംതൃപ്തി പ്രകടമാണ്. ഇപ്പോള്‍ ആ അസംതൃപ്തി ആര്‍എസ്എസിനേയും ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അറിയിക്കുകയും ചെയ്തുകഴിഞ്ഞു.

സുരേന്ദ്രന് ഭയമോ?

സുരേന്ദ്രന് ഭയമോ?

വിഭാഗീയത പ്രശ്‌നത്തില്‍ കെ സുരേന്ദ്രനെതിരെ നടപടിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍. അതിന്റെ ഭയത്തിലാണ് ഇപ്പോള്‍ ശോഭയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് ആക്ഷേപം. എന്തുകൊണ്ട് ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവിമാകുന്നില്ല എന്നതിന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരുമെന്നും എതിര്‍വിഭാഗം പ്രതീക്ഷിക്കുന്നത്.

കേന്ദ്രം വക അഭിനന്ദനം

കേന്ദ്രം വക അഭിനന്ദനം

എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് സംസ്ഥാന നേതൃത്തെ ദേശീയ അധ്യക്ഷന്‍ പരസ്യമായി അഭിനന്ദിക്കുക വരെ ചെയ്തു. പക്ഷേ, കേന്ദ്രത്തിന് വാഗ്ദാനം ചെയ്തിരുന്നതിന്റെ പാതി സീറ്റുകള്‍ പോലും ഇത്തവണ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വാര്‍ഡുകള്‍ കൂടി, പഞ്ചായത്ത് കുറഞ്ഞു

വാര്‍ഡുകള്‍ കൂടി, പഞ്ചായത്ത് കുറഞ്ഞു

മൊത്തം വാര്‍ഡുകളുടെ എണ്ണത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഇത്തവണ സ്ഥിതി അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ 14 ഗ്രാമപ്പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ച മുന്നണിയ്ക് ഇത്തവണ 11 എണ്ണത്തിലേ വ്യക്തമായ ഭൂരിപക്ഷമുള്ളു. പാലക്കാട് കൂടാതെ പന്തളം നഗരസഭ കൂടി പിടിച്ചെടുത്തു എന്നതാണ് ആശ്വാസകരം.

രണ്ട് തോല്‍വികള്‍

രണ്ട് തോല്‍വികള്‍

ഇത്തവണ രണ്ട് തോല്‍വികളാണ് ബിജെപി നേതൃത്വത്തെ വലിയ തോതില്‍ അലട്ടുന്നത്. തിരുവന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എ സുരേഷിന്റേയും തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ ബി ഗോപാലകൃഷ്ണന്റേയും. രണ്ട് പേരും പരാജയപ്പെട്ടത് ബിജെപിയുടെ സിറ്റിങ് സീറ്റുകളിലും ആണ്. ശക്തമായ മത്സരം കാഴ്ചവ്ക്കാനും നേട്ടം കൊയ്യാനും ആയിരുന്നു സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയത്. അതാണ് പരാജയപ്പെട്ടത്.

വിഭാഗീയത

വിഭാഗീയത

എ സുരേഷിന്റേയും അഡ്വ ബി ഗോപാലകൃഷ്ണന്റേയും പരാജയത്തിന് പിന്നില്‍ പാര്‍ട്ടിയിസെ ഗ്രൂപ്പ് കളിയുണ്ട് എന്നും ആരോപണമുണ്ട്. തൃശൂരില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യ ധാരണ എന്ന ആരോപണമാണ് ബി ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നത് എങ്കിലും വിഭാഗീയത ഏറ്റവും രൂക്ഷമായ ജില്ലകളില്‍ ഒന്നാണ് തൃശൂര്‍.

ഇനി കാത്തിരിക്കില്ല

ഇനി കാത്തിരിക്കില്ല

തങ്ങളുടെ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ ഇനിയും ക്ഷമയോടെ കാത്തിരുന്നോളണം എന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്നാണ് ശോഭയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. അതുകൊണ്ട് തന്നെ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണത്തിലേക്ക് തന്നെ കടന്നേക്കും.

പരസ്പരം പഴിചാരും

പരസ്പരം പഴിചാരും

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസസഭ തിരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രന്‍ മുന്നില്‍ നിന്ന് നയിക്കുമെന്നായിരുന്നു നേരത്തെ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ശോഭയുമായി മുറിവുണക്കല്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, ശോഭ വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് വരെ കെ സുരേന്ദ്രന്‍ പറയുകയാണിപ്പോള്‍.

നിയമസഭയില്‍

നിയമസഭയില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് വച്ച് നോക്കിയാല്‍ ബിജെപിയ്ക്ക് നേമം മണ്ഡലത്തില്‍ മാത്രമേ വിജയിക്കാന്‍ ആകൂ. അവിടെയാണെങ്കില്‍ ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍. കഴിഞ്ഞ തവണ ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ ഇത്തവണ അത് അഞ്ച് മണ്ഡലങ്ങളില്‍ മാത്രമാണെന്നതും ബിജെപിയ്ക്ക് വെല്ലുവിളിയാണ്. അതിനിടെ വിഭാഗീയത കൂടി രൂക്ഷമായാല്‍ നേമം പോലും നിലനിര്‍ത്താന്‍ പാടുപെടേണ്ടി വരും.

തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്

സുരേഷ് ഗോപി ഇങ്ങനെ ആകാന്‍ കാരണക്കാര്‍ രഞ്ജി പണിക്കരും ഷാജി കൈലാസും? രഞ്ജി പണിക്കര്‍ തന്നെ പറഞ്ഞത്സുരേഷ് ഗോപി ഇങ്ങനെ ആകാന്‍ കാരണക്കാര്‍ രഞ്ജി പണിക്കരും ഷാജി കൈലാസും? രഞ്ജി പണിക്കര്‍ തന്നെ പറഞ്ഞത്

English summary
BJP Factionalism: Sobha Surendran may not stay silent for long, crucial time for K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X