കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് വോട്ട് കൂടി, പക്ഷേ വോട്ട് വിഹിതം കുറഞ്ഞു! അപ്പോള്‍ നേട്ടമോ കോട്ടമോ?

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മികച്ച വിജയം നേടി എന്നാണ് ഇപ്പോഴും ബിജെപി അവകാശപ്പെടുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അക്കാര്യം ആവര്‍ത്തിച്ച് രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. അതേസമയം പാര്‍ട്ടിയ്ക്കുള്ളില്‍ പരാജയത്തെ ചൊല്ലിയും തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയും ഉള്ള തര്‍ക്കങ്ങള്‍ പൊടിപൊടിക്കുകയാണ്.

നിശബ്ദയാവില്ല ശോഭ സുരേന്ദ്രന്‍, ചെപ്പടിവിദ്യകള്‍ ഫലിക്കില്ല! സുരേന്ദ്രന് ഭയമെന്നും ശോഭ ഗ്രൂപ്പ്നിശബ്ദയാവില്ല ശോഭ സുരേന്ദ്രന്‍, ചെപ്പടിവിദ്യകള്‍ ഫലിക്കില്ല! സുരേന്ദ്രന് ഭയമെന്നും ശോഭ ഗ്രൂപ്പ്

കോണ്‍ഗ്രസിന് മുന്നില്‍ ഒരേയൊരു വഴി... നടന്നാല്‍ വന്‍ പ്രതീക്ഷ, ഇല്ലെങ്കില്‍ വിയര്‍ക്കും; മുല്ലപ്പള്ളി മാറില്ലകോണ്‍ഗ്രസിന് മുന്നില്‍ ഒരേയൊരു വഴി... നടന്നാല്‍ വന്‍ പ്രതീക്ഷ, ഇല്ലെങ്കില്‍ വിയര്‍ക്കും; മുല്ലപ്പള്ളി മാറില്ല

ഇക്കുറി എന്‍ഡിഎ കേരളത്തില്‍ 35.75 ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടി എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. അത് ഒരു യാഥാര്‍ത്ഥ്യവും ആണ്. എന്നാല്‍ വോട്ട് വിഹിതത്തില്‍ എന്‍ഡിഎ പിറകോട്ട് പോവുകയാണ് ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍, നേട്ടമെന്ന് അവകാശപ്പെടാവുന്ന ഒന്നല്ല ഈ വോട്ട് കണക്ക് എന്ന് പറയാം. വിശദാംശങ്ങള്‍...

 റെക്കോര്‍ഡ് വോട്ട്

റെക്കോര്‍ഡ് വോട്ട്

കേരള ചരിത്രത്തില്‍ തന്നെ എന്‍ഡിഎയ്ക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന വോട്ടുകളാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് എന്ന് പറയാം. 35.75 ലക്ഷം വോട്ടുകള്‍ എന്നത് കേരളത്തില്‍ ബിജെപിയെ സംബന്ധിച്ച് മെച്ചപ്പെട്ട ഒരു വോട്ട് നില എന്നും പറയാവുന്നതാണ്.

എല്‍ഡിഎഫിനും യുഡിഫിനും എത്ര

എല്‍ഡിഎഫിനും യുഡിഫിനും എത്ര

ഇത്തവണ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് കിട്ടിയ വോട്ടുകളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ വോ്ട്ട് വിഹിതം എത്രയെന്ന് വ്യക്തമാണ്. എല്‍ഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 37.1 ശതമാനവും.

എന്‍ഡിഎയ്ക്ക് എത്ര

എന്‍ഡിഎയ്ക്ക് എത്ര

35.75 ലക്ഷം വോട്ട് നേടിയ എന്‍ഡിഎ മുന്നണിയുടെ വോട്ട് വിഹിതം കൂടി ഇതോടൊപ്പം പരിശോധിക്കാം. അത് വെറും 14.5 ശതമാനം മാത്രമാണ്. കേരളത്തില്‍ നടന്ന കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നേടിയ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതം ആണ് ഇത് എന്നതും ശ്രദ്ധേയമാണ്.

റെക്കോര്‍ഡ് വോട്ട് വിഹിതം

റെക്കോര്‍ഡ് വോട്ട് വിഹിതം

എന്‍ഡിഎ മുന്നണിയ്ക്ക് ലഭിച്ച റെക്കോര്‍ഡ് വോട്ട് വിഹിതം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. 15.64 ശതമാനം ആയിരുന്നു അത്. എന്തായാലും വോട്ട് വിഹിതം നോക്കുമ്പോള്‍ അതിനേക്കാള്‍ കുറവാണ് ഇത്തവണ എന്ന് പറയാതെ വയ്യ.

 ആ കണക്കില്‍

ആ കണക്കില്‍

റെക്കോര്‍ഡ് വോട്ട് വിഹിതം നേടിയ 2019 ല്‍ എന്‍ഡിഎ സംസ്ഥാനത്ത് മൊത്തം നേടിയ വോട്ടുകള്‍ 31,71,792 ആയിരുന്നു. അടുത്ത കാലത്ത് എല്‍ഡിഎഫ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ആ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 71.56 ലക്ഷം വോട്ടുകളാണ്. യുഡിഎഫ് നേടിയത് 96.29 ലക്ഷം വോട്ടുകളും.

എല്ലാവര്‍ക്കും കൂടി

എല്ലാവര്‍ക്കും കൂടി

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അല്ലെങ്കില്‍ എന്‍ഡിഎയ്ക്ക് മാത്രമായിട്ട് വോട്ട് കൂടി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൊത്തം വോട്ടുകളുടെ എണ്ണം കൂടിയപ്പോള്‍ അതിന് ആനുപാതികമായി ബിജെപിയ്ക്കും കൂടിയിട്ടുണ്ട് എന്ന് പറയാം. പക്ഷെ, മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടിന്റെ ശതമാനം കണക്കാക്കിയാല്‍ അത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണ്.

നേട്ടമുണ്ടാക്കിയിട്ടുണ്ട്

നേട്ടമുണ്ടാക്കിയിട്ടുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നല്ല പറയുന്നത്. രണ്ടായിരത്തി എണ്ണൂറില്‍ പരം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ബിജെപിയെ സംബന്ധിച്ച് മികച്ച നേട്ടം തന്നെയാണ്. ഇപ്പോഴും ബിജെപി വിജയിച്ച വാര്‍ഡുകളുടെ എണ്ണം 1,600 ല്‍ നില്‍ക്കുകയാണ് എന്നത് വച്ച് നോക്കുമ്പോള്‍ വലിയ നേട്ടം ആയി അതിന് വിലയിരുത്തേണ്ടി വരും.

സാന്നിധ്യം അറിയിച്ചു

സാന്നിധ്യം അറിയിച്ചു

എല്ലാ കോര്‍പ്പറേഷനുകളിലും ഒട്ടുമിക്ക നഗരസഭകളിലും സാന്നിധ്യമറിയിക്കാന്‍ ആയി എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ തവണ പാലക്കാട് നഗരസഭയില്‍ മാത്രമായിരുന്നു ഭരണമെങ്കില്‍ ഇത്തവണ പന്തളം കൂടി പിടിച്ചെടുത്തു. എന്നാല്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ബിജെപി പ്രകടനം നിരാശാജനകമായിരുന്നു. രാഷ്ട്രീയ വോട്ടുകള്‍ എന്ന് വിലയിരുത്തപ്പെടുന്ന വോട്ടുകളാണ് ഇവ എന്നതും ശ്രദ്ധേയം.

പ്രധാന കക്ഷി, പണക്കൊഴുപ്പിലും

പ്രധാന കക്ഷി, പണക്കൊഴുപ്പിലും

മുമ്പ് വെറുമൊരു മൂന്നാം കക്ഷി എന്ന നിലയില്‍ നിന്നിരുന്ന ബിജെപി മിക്കയിടത്തും പ്രധാനകക്ഷിയായി മാറിക്കഴിഞ്ഞിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും പണക്കൊഴുപ്പേറിയ പ്രചാരണവും നയിച്ചത് ബിജെപി തന്നെ ആയിരുന്നു. എന്നാല്‍ അതിന്റെ ഫലം ഈ തിരഞ്ഞെടുപ്പിലും അവര്‍ക്ക് ലഭിച്ചിട്ടില്ല. നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്കിലും ബിജെപി പിറകോട്ട് പോയിരിക്കുകയാണ്.

കളമറിഞ്ഞ് കളിച്ച് മുസ്ലീം ലീഗ്; കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി, ഇടപെടില്ലകളമറിഞ്ഞ് കളിച്ച് മുസ്ലീം ലീഗ്; കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി, ഇടപെടില്ല

38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി

English summary
BJP Vote Score increased in Kerala, but vote share is lower this time compared to last two elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X