കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത ചന്ദ്രൻ.. രക്ത ചന്ദ്രൻ.. നീല ചന്ദ്രൻ.. ചന്ദ്രന് ഈ കളറ് പേരുകൾ എവിടെ നിന്ന് കിട്ടി?

  • By Desk
Google Oneindia Malayalam News

ബ്ലാക്ക് മൂൺ, ബ്ലൂ മൂൺ, ബ്ലൂഡ് മൂൺ, സൂപ്പർ മൂൺ... ഇങ്ങനെ പലതരം മൂൺ ഉണ്ടെന്നാണ് അറിയപ്പെടുന്നത്. ജ്യോതിഷികൾ ഇത്തരം പേരുകൾ പറഞ്ഞ് ആളുകളെ പറ്റിക്കാറുമുണ്ട്. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍. എന്നാൽ പലതരത്തിലുള്ള പേരുകൾ ഉണ്ടെങ്കിലും ജ്യോതിശാസ്ത്രപരമായി ഇതിനോന്നും പ്രാധാന്യമില്ല. ഗ്രിഗോറിയൻ കലണ്ടറുകളിൽ ചന്ദ്രന്റെ സ്ഥാനവും ഘട്ടവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ട്.

ജ്യോതിശ്ശാസ്‌ത്രജ്ഞനായ ബോംബ് ബെർമൻ സ്പേസ്.കോമിന് കൊടുത്ത ഒരുവ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്, ജ്യോതിശാസ്ത്രജ്ഞർ ബ്ലാക്ക് മൂൺ, ബ്ലൂ മൂൺ, ബ്ലൂഡ് മൂൺ, സൂപ്പർ മൂൺ എന്നീ പദങ്ങൾ ഉപയോഗിക്കാരില്ലെന്നാണ്. രണ്ട് ദശകത്തിലേറെ പഴക്കമുള്ള ഈ പദങ്ങൾ പൊതുജനങ്ങളുടെ ഇടയിലാണ് ഉപയോഗിക്കരുന്നതെന്നും അദ്ദേഹം പറയുന്നു. എന്താണ് ബ്ലാക്ക് മൂൺ, ബ്ലൂ മൂൺ, ബ്ലൂഡ് മൂൺ, സൂപ്പർ മൂൺ...?

ബ്ലാക്ക് മൂൺ

ബ്ലാക്ക് മൂൺ

ബ്ലാക്ക് മൂണിന് പലതരം അർത്ഥങ്ങളാണ് പറഞ്ഞു വരുന്നത്. ഒരു മാസത്തെ രണ്ടാമത്തെ പുതിയ ചന്ദ്രനെ(അമാവാസി)യെയാണ് ബ്ലാക്ക് മൂൺ എന്ന് പറയുന്നത്. ഭൂമിയിലെ ആകാശത്ത് നിന്ന് നിരീക്ഷിക്കാൻ കഴിയുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് ചന്ദ്രൻ കടന്നുപോകുന്നത്. ന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് ബ്ലാക്ക് മൂൺ അല്ലെങ്കിൽ അമാവാസി എന്ന് പറപ്പെടുന്നത്. ഒരു മാസം രണ്ട് തവണ അമാവാസി ഉണ്ടാകുന്നതിനെയാണ് ബ്ലാക്ക് മൂൺ എന്ന് വിളിക്കുന്നതെന്നും പറയപ്പെടുന്നു. ബ്ലാക്ക് മൂൺ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഫെബ്രുവരി മാസത്തിലായിരിക്കും ബ്ലാക്ക് മൂൺ പ്രതിഭാസം സംഭവിക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞൻ ബെർമാൻ പറയുന്നു.

ബ്ലൂ മൂൺ

ബ്ലൂ മൂൺ

ബ്ലൂ മൂൺ എന്ന് പറയുമ്പോൾ പലരും നീല നിറത്തിലുള്ള ചന്ദ്രൻ എന്നായിരിക്കും കരുതുക. അത് തെറ്റിദ്ധരണയാണ്. ഒരു മാസത്തിലെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് അറിയപ്പെടുന്നത്. ചില സമയങ്ങൾ ഒരു മാസത്തിൽ തന്നെ മൂന്നാമതും പൂർണ്ണ ചന്ദ്രനുണ്ടാകാം. ഇതിനെയും ബ്ലൂ മൂൺ എന്ന് തന്നെ അറിയപ്പെടും. ബ്ലൂ മൂൺ എന്ന വാക്ക് രൂപം കൊണ്ടത് 1940കളിലാണ്. എന്നാൽ ഈ പേര് ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെന്ന് ജ്യോതിശാസ്ത്രജ്ഞൻ ബെർമൻ പറയുന്നു.

ബ്ലൂഡ് മൂൺ

ബ്ലൂഡ് മൂൺ

പൂര്‍ണഗ്രഹണസമയത്ത് ഭൗമാന്തരീക്ഷത്തിന്റെ പ്രത്യേകത കാരണം ചന്ദ്രബിംബം ചുമപ്പുകലര്‍ന്ന ഓറഞ്ച്നിറത്തിലാകും. ഇതിനെയാണ് ബ്ലൂഡ് മൂൺ എന്ന് പറയുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഇതിനെയാണ് രക്തചന്ദ്രന്‍ അഥവ ബ്ലൂഡ് മൂൺ എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

സൂപ്പർ മൂൺ

സൂപ്പർ മൂൺ

പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ട്. ചന്ദ്രന്‍ ഭൂമിയുടെ കൂടുതല്‍ അടുത്തെത്തുന്നതുകൊണ്ട് സാധാരണ പൗര്‍ണമിദിവസത്തെ ചന്ദ്രബിംബത്തേക്കാള്‍ വലുപ്പമുണ്ടാകും. ഈ മാസം അവസാനം വരുന്ന പൂര്‍ണ്ണചന്ദ്രനു കൂടുതല്‍ പ്രത്യേകത ഉണ്ട് എന്നു നാസ പറയുന്നു. ഭ്രമണം ചെയ്യുമ്പോള്‍ ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തുമ്പോഴാണു സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പു കലരുന്നത്.

English summary
Black Moon, Blue Moon, blood moon, supermoon — what's the difference between all these moon types? We have a quick guide below to help you distinguish moon from moon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X