കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോബി ചെമ്മണ്ണൂരിന്റെ ഒളിക്യാമറ വീഡിയോ... വിഎസിനെ കൊട്ടിയതിന് കിട്ടിയ മറുപണി?

Google Oneindia Malayalam News

ജ്വല്ലറി ശൃംഖല ഉടമയായ ബോബി ചെമ്മണ്ണൂരിനെതിരെ പുറത്ത് വന്ന ഒളി ക്യാമറ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്. മുഖ്യധാര മാത്രമല്ല, ഓണ്‍ലൈന്‍ ലോകത്തെ ചില 'മുഖ്യധാരക്കാര്‍' കൂടി ബോബിയ്‌ക്കെതിരെയുള്ള വാര്‍ത്ത മുക്കിയിട്ടുണ്ടെന്നതാണ് സത്യം. പക്ഷേ സോഷ്യല്‍ മീഡിയയുടെ വായ മൂടിക്കെട്ടാന്‍ ആര്‍ക്കും കഴിയില്ലല്ലോ.

Read More: ബോബി ചെമ്മണ്ണൂരിനെ പറയാന്‍ വിഎസ് മാത്രം... 2000 കോടിയുടെ തട്ടിപ്പെന്ന്! മുഖ്യധാര മുക്കി!!!Read More: ബോബി ചെമ്മണ്ണൂരിനെ പറയാന്‍ വിഎസ് മാത്രം... 2000 കോടിയുടെ തട്ടിപ്പെന്ന്! മുഖ്യധാര മുക്കി!!!

തിരഞ്ഞെടുപ്പ് ചൂടിന്റെ കാലത്ത് ഇത്തരം ഒരു വാര്‍ത്ത എങ്ങനെ പുറത്ത് വന്നു എന്നതാണ് പ്രധാന ചോദ്യം. കേരള പോലീസിന്റെ കൈയ്യില്‍ മാസങ്ങള്‍ക്ക് മുമ്പ് കിട്ടിയ വീഡിയോ ഇപ്പോഴെങ്ങനെ പുറത്തെത്തി? കഥകളനവധിയാണ്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണോ ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വിടാനുള്ള കാരണക്കാരന്‍ എന്ന് വരെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എന്തായിരിയ്ക്കും അതിന് കാരണം?

ധൈര്യമുള്ള വിഎസ്

ധൈര്യമുള്ള വിഎസ്

ബോബി ചെമ്മണ്ണൂരിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും രാഷ്ട്രീയ നേതൃത്വത്തിലുള്ള ആരും അത് ഏറ്റ് പിടിച്ചിരുന്നില്ല. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അങ്ങനെ ആയിരുന്നില്ല.

2000 കോടിയുടെ തട്ടിപ്പ്

2000 കോടിയുടെ തട്ടിപ്പ്

ബോബി ചെമ്മണ്ണൂര്‍ 2,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപിച്ച ആളാണ് വിഎസ് അച്യുതാനന്ദന്‍. വണ്‍ ഇന്ത്യ അടക്കമുള്ള അപൂര്‍വ്വം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളല്ലാതെ മുഖ്യധാര മാധ്യമങ്ങളൊന്നും തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.

പക?

പക?

സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ നേതാക്കളെല്ലാം മിണ്ടാതിരിയ്ക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ മാത്രം ഇങ്ങനെ പ്രതികരിച്ചാല്‍ പകയുണ്ടാകില്ലേ എന്നാണ് ചിലരുടെ ചോദ്യം.

വിഎസിനെതിരെ

വിഎസിനെതിരെ

വിഎസ് അച്യുതാനന്ദനെ തോല്‍പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂര്‍ മലമ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് ഒരു ആക്ഷേപമുണ്ട്. ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും ആര്‍ക്കും അറിയില്ല.

വെറുതേയിരിയ്ക്കുമോ?

വെറുതേയിരിയ്ക്കുമോ?

തനിയ്‌ക്കെതിരെ ഇത്തരം എന്തെങ്കിലും പരിപാടി നടത്തിയാല്‍ വിഎസ് അച്യുതാനന്ദന്‍ വെറുതേയിരിയ്ക്കുമോ എന്നാണ് മറുചോദ്യം.

വിഎസിന്റെ പ്രതികാരം?

വിഎസിന്റെ പ്രതികാരം?

തിരഞ്ഞെടുപ്പ് കാലത്ത് ബോബി ചെമ്മണ്ണൂരിനെ പ്രതിരോധിയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന നിലയില്‍ വിഎസ് അനുകൂലികള്‍ പുറത്ത് വിട്ടതാണ് ഈ വീഡിയോ എന്നാണ് ചിലരുടെ ആക്ഷേപം.

ജോയ് കൈതാരം

ജോയ് കൈതാരം

ജോയ് കൈതാരം ചീഫ് എഡിറ്ററായിട്ടുള്ള മാധ്യമം വഴിയാണ് ഈ വീഡിയോ പുറത്ത് വന്നിട്ടുള്ളത്. ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ സഹിതം ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് ജോയ് കൈതാരം.

പഴക്കമുണ്ട്

പഴക്കമുണ്ട്

ഈ വീഡിയോ ഇപ്പോള്‍ ലഭിച്ചതല്ല. മൂന്ന് മാസം മുമ്പ് തന്നെ ചില മാധ്യമങ്ങള്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭിച്ചിരുന്നത്രെ. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതിയ്‌ക്കൊപ്പം പണ്ടായിരുന്നതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് പറയുന്നത്.

ബോബി പറയുമോ?

ബോബി പറയുമോ?

ഈ വീഡിയോയില്‍ ഉള്ളത് താനാണെന്ന് ബോബി ചെമ്മണ്ണൂര്‍ സമ്മതിച്ചിട്ടില്ല. അത് ബോബിയാണെന്ന് ഔദ്യോഗികമായി തെളിയ്ക്കപ്പെട്ടിട്ടും ഇല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ബോബി ചെമ്മണ്ണൂര്‍ എന്തെങ്കിലും പ്രതികരണം നടത്താനും ഇടയില്ല.

ആരോപണം എന്തുമാകാം

ആരോപണം എന്തുമാകാം

തിരഞ്ഞെടുപ്പ് വേളയില്‍ വിഎസ് അച്യുതാനന്ദന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടാകാം. അല്ലെങ്കില്‍ മറ്റാരെങ്കിലും മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം ഈ വീഡിയോ പുറത്ത് വിട്ടത്. എന്തായാലും ഇതിന്‌റെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തേണ്ട ആഭ്യന്തര വകുപ്പിന് ഒരു അനക്കവും ഇല്ല.

English summary
Boby Chemmanur look Alike video.. Who is behind the screen?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X