• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വാക്‌സിനും മദ്യവും തമ്മില്‍ എന്ത്? വാക്‌സിന്‍ എടുത്താല്‍ മദ്യപിക്കാമോ... ആ സംശയത്തിന് ഉത്തരം

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ലോകത്ത് ഒരുപാട് വ്യാജ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. അതില്‍ ഒന്നായിരുന്നു മദ്യം കഴിച്ചാല്‍ കൊവിഡില്‍ നിന്ന് പ്രതിരോധം നേടാമെന്നത്. അത് കേട്ടപാതി കേള്‍ക്കാത്ത പാതി പലരും മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുകയും സ്ഥിരമായി മദ്യപിക്കുകയും ഒക്കെ ചെയ്തിരുന്നു.

രാജ്യത്ത് ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.65 ലക്ഷം പേർ; കേരളത്തിൽ 8062 പേർ,ഏറ്റവും കൂടുതൽ പാലക്കാട്

യുഎയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വര്‍ധന, ഇന്ത്യക്കാരില്‍ നിത്യേനയെത്തുന്നത് 1500 പേര്‍!!

ഇറാനിലായിരുന്നു ഇതിന്റെ ഏറ്റവും വലിയ ദുരന്തം കണ്ടത്. മദ്യനിരോധനം നിലനില്‍ക്കുന്ന രാജ്യത്ത്, ആളുകള്‍ വലിയതോതില്‍ വ്യാജമദ്യം ഉണ്ടാക്കുകയും അത് കുടിക്കുകയും ചെയ്തു. ഒരുപാട് പേര്‍ വിഷമദ്യം കഴിച്ചുമരിച്ചു എന്നതല്ലാതെ, കൊവിഡില്‍ അതിന് ഒരു സ്വാധീനവും ഉണ്ടായില്ല. ഒരുപക്ഷേ, കൊവിഡ് ബാധിച്ചാല്‍ പോലും മരിക്കാത്ത ഒരുപാട് പേര്‍, വിഷമദ്യം കഴിച്ച് മരിക്കുകയും ചെയ്തു.

വാക്‌സിന്‍ എത്തി

വാക്‌സിന്‍ എത്തി

ഇപ്പോള്‍ കൊവിഡിന് പ്രതിരോധ വാക്‌സിന്‍ എത്തിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍കരുതലുകളില്‍ നിന്നെല്ലാം ആളുകള്‍ പിറകോട്ട് പോയിരിക്കുകയാണ്. എന്തായാലും വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസം ലോകമെങ്ങും പ്രകടമാണ്. നമ്മുടെ കേരളത്തിലും വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞു.

മദ്യപിക്കാമോ?

മദ്യപിക്കാമോ?

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യപിക്കാമോ എന്നാണ് ഇപ്പോള്‍ പലരുടേയും സംശയം. സാമൂഹ്യ മാധ്യമങ്ങളില്‍ ആണെങ്കില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന കഥകള്‍ അനവധിയാണ്. പല മരുന്നുകളും വാക്‌സിനുകളും ഉപയോഗിക്കുമ്പോള്‍ മദ്യപിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കാറും ഉണ്ട്.

കഥയിങ്ങനെ

കഥയിങ്ങനെ

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ 42 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത് എന്നാണ് പ്രചരിക്കുന്ന ഒരു കഥ. മറ്റൊരു കഥയില്‍ പറയുന്നത് ഒരു മാസം എന്നാണ്. എന്തായാലും കുറേ പേരെങ്കിലും ഇത് വിശ്വസിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

നിര്‍ദ്ദേശമുണ്ടോ?

നിര്‍ദ്ദേശമുണ്ടോ?

കൊവിഡ് വാക്‌സിനും മദ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യപിക്കരുത് എന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടും ഇല്ല.

ഹാനികരമാണ്

ഹാനികരമാണ്

എന്തായാലും മദ്യപാനം ശരീരത്തിന് ഹാനികരമാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ മദ്യപാനത്തെ ആരോഗ്യവിദഗ്ധര്‍ ആരും പ്രോത്സാഹിപ്പിക്കാറും ഇല്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മദ്യപിച്ചാല്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് പഠനങ്ങളും പുറത്ത് വന്നിട്ടില്ല.

മദ്യത്തിന്റെ എഫക്ട്

മദ്യത്തിന്റെ എഫക്ട്

മദ്യത്തിന് അണുനശീകരണശേഷിയുണ്ട് എന്നത് ഒരു സത്യമാണ്. അറുപത് ശതമാനം ഗാഢതയുള്ള ആല്‍ക്കഹോളിന് തൊലിപ്പുറമെയുള്ള കൊവിഡ് വൈറസ്സുകളെ കൊല്ലാന്‍ സാധിക്കും. അതുകൊണ്ടാണ് നാം ആല്‍ക്കഹോള്‍ അടിസ്ഥാനമായുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്.

അകത്ത് ചെന്നാല്‍ പ്രശ്‌നം

അകത്ത് ചെന്നാല്‍ പ്രശ്‌നം

എന്നാല്‍ ഇതേ മദ്യം ശരീരത്തിന് അകത്ത് ചെന്ന് കൊവിഡ് വൈറസ്സുകളെ കൊല്ലില്ല. കൊവിഡ് ബാധിച്ച ആളുകള്‍ മദ്യം കഴിക്കുന്നത് ഒരുപക്ഷേ, കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. മദ്യം കഴിച്ചാല്‍, വായിലും തൊണ്ടയിലും ഉള്ള രോഗാണുക്കള്‍ ചത്തുപോകുമെന്ന് കരുതുന്നതും ശുദ്ധ മണ്ടത്തരമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിരോധം കുറയ്ക്കും

പ്രതിരോധം കുറയ്ക്കും

മദ്യം രോഗപ്രതിരോധ ശേഷി കൂട്ടും എന്നൊക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അതും ശുദ്ധ ഭോഷ്‌കാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയാണ് മദ്യം ചെയ്യുന്നത്.

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

English summary
Can anyone consume alcohol after taking Covid19 Vaccine? The answer is Here...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X