കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെലിബ്രേറ്റ് പ്രൈഡ്: പ്രൊഫൈല്‍ പിക്ചറിലെ മഴവില്‍ നിറങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക്...

Google Oneindia Malayalam News

ഫേസ്ബുക്കില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും മഴവില്‍ നിറമണിഞ്ഞ പ്രൊഫൈല്‍ ചിത്രങ്ങളാണ്. കാണുന്നവര്‍ കാണുന്നവര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഇങ്ങനെ മാറ്റുന്നു. എന്നാല്‍ പലര്‍ക്കും സംഭവം എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.

അമേരിക്കയില്‍ എല്ലായിടത്തും സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികള്‍ കരഘോഷത്താടെയാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് സെലിബ്രേറ്റ് പ്രൈഡ് എന്ന ടൂള്‍ സൃഷ്ടിച്ചത്. ആ ടൂള്‍ ആദ്യം ഉപയോഗിച്ചത് മാര്‍ക്ക് സുക്കര്‍ബര്‍ഗും.

എല്‍ജിബിടി(ലെസ്ബിയന്‍ ഗേ ബൈസെക്ഷ്വല്‍ ട്രാന്‍സ് ഡെന്‍ഡര്‍) കമ്യൂണിറ്റി ജൂണ്‍ മാസത്തെ സ്വാഭിമാന മാസമായി ആഘോഷിക്കുകയാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. എങ്കിലും ഇതെന്തെന്ന് പിടികിട്ടാത്തവരുണ്ട്, പിടികിട്ടിയപ്പോള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ വീണ്ടും മാറ്റിയവരുണ്ട്, പരിഹാസം പൊഴിയ്ക്കുന്നവരും ഉണ്ട്.

ഏഴ് നിറങ്ങള്‍

ഏഴ് നിറങ്ങള്‍

മഴവില്ലിലെ ഏഴ് നിറങ്ങള്‍ എല്‍ജിബിടിയ്ക്ക് വെറും നിറങ്ങളല്ല. ഓരോ നിറത്തിനും ഓരോ അര്‍ത്ഥമുണ്ട്.

ആ നിറങ്ങള്‍

ആ നിറങ്ങള്‍

ഹോട്ട് പിങ്ക്: ലൈംഗികത, ചുവപ്പ്: ജീവിതം, മഞ്ഞ: സൂര്യപ്രകാശം, പച്ച: പ്രകൃതി, ടര്‍ക്വായിസ്: കല, നീല: ശാന്തത, ഐക്യം, വയലറ്റ്: ജീവചൈതന്യം

പരിഹാസം

പരിഹാസം

എന്തിനേയും എന്നതുപോലെ ഈ മഴവില്‍ വിപ്ലവത്തിനെതിരേയും ട്രോളേഴ്‌സ് രംഗത്തുണ്ട്.

നിങ്ങള്‍ എന്ത് മനസ്സിലാക്കുന്നു

നിങ്ങള്‍ എന്ത് മനസ്സിലാക്കുന്നു

സ്വവര്‍ഗ്ഗ ലൈംഗികതയെ കുറിച്ച് നിങ്ങള്‍ എന്താണ് മനസ്സിലാക്കിയിട്ടുളളത് എന്നതിന്റെ തെളിവ് നിങ്ങളുടെ പ്രതികരണം തന്നെയാണ്.

സ്വവര്‍ഗ്ഗ പ്രേമി ആകണമെന്നില്ല

സ്വവര്‍ഗ്ഗ പ്രേമി ആകണമെന്നില്ല

സ്വവര്‍ഗ്ഗാനുരാഗികളേയും എല്‍ജിബിടി കാരേയും പിന്തുണയ്ക്കുന്നാന്‍ അവരില്‍ ഒരാള്‍ ആകണമെന്നില്ല. അതിനെ അങ്ങനെ കാണുന്നത് , കാണുന്നവരുടെ മാത്രം പ്രശ്‌നമാണ്. ഒരു സ്വര്‍ഗ്ഗ പ്രേമി ആയാല്‍ തന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം

എന്തിന് പരിഹാസം

എന്തിന് പരിഹാസം

ലോകത്ത് മനുഷ്യനില്‍ എന്നതുപോലെ ഒട്ടേറെ ജീവികളില്‍ കണ്ടുവരുന്ന ഒരു സ്വഭാവ വിശേഷം തന്നെയാണ് സ്വവര്‍ഗ്ഗ പ്രണയം. പിന്നെന്തിനാണ് ഈ പരിഹാസം?

ലോകം മുഴുവന്‍

ലോകം മുഴുവന്‍

ലോകം മുഴുവന്‍ ഇപ്പോള്‍ എല്‍ജിബിടി കമ്യൂണിറ്റിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്താണ് എല്‍ജിബിടി എന്ന് പോലും തിരിച്ചറിയാത്ത ഒരു സമൂഹം നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടെന്നത് ഗതികേട് തന്നെയാണ്.

തെറ്റിദ്ധാരണ മാറട്ടെ

തെറ്റിദ്ധാരണ മാറട്ടെ

ഹോളി എന്ന് കരുതി പ്രൊഫൈല്‍ ചിത്രം മാറ്റിയവര്‍ സത്യം അറിഞ്ഞ് വീണ്ടും പഴയ ചിത്രം തന്നെ ആക്കുന്നുണ്ട്. അവര്‍ കൂടി കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് രംഗത്തെത്തിയാല്‍ മാത്രമേ ഒരു സാമൂഹിക മാറ്റം ഉണ്ടാകൂ.

മാറ്റം

മാറ്റം

ഒരു കാലത്ത് എല്‍ജിബിടി കമ്യൂണിറ്റിയെ അകറ്റി നിര്‍ത്തിയിരുന്നവര്‍ പോലും ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ സെലബ്രേറ്റ് പ്രൈഡ് ടൂള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും പറയാം.

മഴവില്‍ നിറയട്ടെ

മഴവില്‍ നിറയട്ടെ

മഴവില്‍ നിറങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ. അത് സമൂഹത്തിന്റെ മനസ്സാക്ഷിയിലും നീതി ബോധത്തിലും കൂടി വിടരട്ടെ.

English summary
Facebook has introduced a new feature that lets users show off their support for marriage equality by superimposing a rainbow over their profile picture.CEO Mark Zuckerberg personally announced the Celebrate Pride tool on his personal page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X