• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദീപാവലി ദീപങ്ങളുടെ ഉത്സവം, ജനങ്ങൾ ദീപം തെളിക്കുന്നതിനു പിന്നിലെ കാരണം ഇത്

  • By സുചിത്ര മോഹൻ

ദില്ലി: ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ള ഒരു ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ ഈ ആഘോഷത്തിനു പിന്നിൽ ഐതിഹാസികമായും ആത്മീയപരമായും പല കഥകൾ പ്രചാരത്തിലുണ്ട്. അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു നിഗ്രഹിച്ചുവെന്നുള്ളതാണ്. പത്മി ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിലാണ് ഭഗവാൻ ഈ കൃത്യം നിർവഹിച്ചുവെന്നാണ് എടുത്തു പറയാനുള്ള മറ്റൊരു പ്രത്യേകത. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർത്തിയായിരുന്നു. അതോടെ ആ ദിനത്തിന് നരകചതുർദ്ധിയെന്നും അറിയപ്പെട്ടു.

അവസാനം ട്രംപിന്റെ മനസ് മാറുന്നു, ഉത്തരകൊറിയയുമായി ചർച്ചക്ക് തയ്യാർ, നയതന്ത്ര നിലപാടുകളിൽ അയവ്?

ഉത്തരകൊറിയ വീണ്ടും കുലുങ്ങി, കാരണം ഉന്നിന്റെ ആണവപരീക്ഷണം? ഇനിയും തുടർന്നാൽ രാജ്യം നാമാവശേഷമാകും..

രാവണ നിഗ്രഹവുമായി ദീപാവലിയ്ക്ക് ബന്ധമുണ്ടെന്നും ഐതീഹ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ രാവണ നിഗ്രഹം കഴിഞ്ഞ് ഭഗവാൻ ശ്രീരാമനും പത്നി സീത ദേവിയും അയോധ്യയിലേയ്ക്ക് മടങ്ങിയ ദിവസമാണ് ഇതെന്നും മറ്റൊരു ഐതീഹ്യമുണ്ട്. ശ്രീരാമന്റേയും സീത ദേവിയുടേയും മടങ്ങി വരവിനെ ജനങ്ങൾ ദീപങ്ങൾ കൊളുത്തിയാണ് സ്വീകരിച്ചതെന്നും ഐതീഹ്യങ്ങൾ പറയുന്നുണ്ട്.

നരകാസുരന്റെ ജനനം

നരകാസുരന്റെ ജനനം

ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനായിരുന്ന ഒരു അസുരനായിരുന്നു നരകാസുരൻ. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി പ്രസവിക്കുകയും ചെയ്തു. അതിലുണ്ടായ പുത്രനാണ് നരകാസുരൻ

വരം നല്‍കി

വരം നല്‍കി

ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ മഹാവിഷ്ണുവിനാല്ലാത് മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

നരകാസുര നിഗ്രഹം

നരകാസുര നിഗ്രഹം

വരം ലഭിച്ചതിനാൽ മഹാ അഹങ്കാരിയായ ഇയാൾ ദേവൻമാർക്കും ഒരു തലവേദനയായി തീർന്നു. സ്ത്രീകളെ അതിക്രമിക്കുകയും ദേവൻമാരെ ഉപദ്രവിക്കലും ഒരു വിനോദമാക്കി മാറ്റിയിരുന്നു.ഒരു ദിവസം ഇന്ദ്രലോകത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇതെ തുടർന്ന് ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് .അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌.

English summary
They say India is the land of festivals. No matter what month of the year it is, there is always some major festival round the corner in India. Home to people of various religions, India is one of the most secular lands on the planet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X