കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റ് മുതല്‍ പരേഷ് റാവല്‍ വരെ...

  • By Aswathi
Google Oneindia Malayalam News

ഇന്നസെന്റ് മുതല്‍ പരേഷ് റാവല്‍ വരെ, കിരണ്‍ ഖേര്‍ മുതല്‍ നഗ്മ വരെ....ഈ വര്‍ഷത്തെ തിരഞ്ഞെടപ്പ് തീര്‍ത്തും താര സമ്പന്നം. ജയലളിതയും, എം ജി ആറും, എന്‍ ടി രാമറാവുമെല്ലാം ഇവര്‍ക്ക് മുന്നെ നടന്നവര്‍. പിന്നെയുമുണ്ട് താരങ്ങള്‍ വിജയകാന്ത്, കെ ബി ഗണേഷ് കുമാര്‍ അങ്ങനെ നീളും. ഭരണത്തിന്റെ തലപ്പത്ത് ഇവരില്‍ ചിലര്‍ ഇന്നും സജീവം തന്നെ.

ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിന് പാര്‍ട്ടിക്കാര്‍ മത്സരിച്ചാണ് സെലിബ്രേറ്റികളെ സ്ഥാനാര്‍ത്ഥികളാക്കിയത്. ഒരുമിച്ച് കേട്ടപ്പോള്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയവര്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ...നമ്മുടെ സ്ഥാനാര്‍ത്ഥി താരങ്ങള്‍.

ഇന്നസെന്റ്

ഇന്നസെന്റ്

ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇന്നസെന്റ് മത്സരിക്കുന്നത്.

പരേഷ് റാവല്‍

പരേഷ് റാവല്‍

ബോളിവുഡിലെ ഇന്നസെന്റ് എന്ന വിശേഷിപ്പിക്കുന്ന പേരഷ് റവുംമുണ്ട് ഇപ്രാവശംയ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി. അഹമ്മദാബാദ് ഈസ്റ്റാണ് പരേഷിന്റെ മണ്ഡലം

ശത്രുഘ്‌നന്‍ സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹ

പതിമൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശത്രഘ്‌നന്‍ സിന്‍ഹ ഇപ്രാവശ്യം പറ്റ്‌ന സാഹിബില്‍ നിന്നാണ് മത്സരിക്കുന്നത്.

 രാജ് ബബ്ബര്‍

രാജ് ബബ്ബര്‍

നിലവില്‍ കോണ്‍ഗ്രസ് എം പിയാണ് ഈ പഞ്ചാബി നടന്‍. ഇപ്രാവശ്യം ഗാസിയാ ബാദില്‍ നിന്നാണ് ജനവിധി തേടുന്നത്.

ഹേമ മാലിനി

ഹേമ മാലിനി

ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഹേമ മാലിനി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതുരയല്‍ നിന്നാണ് ഇക്കുറി മത്സരിക്കുന്നത്

കിരണ്‍ ഖേര്‍

കിരണ്‍ ഖേര്‍

യുവനടിയായ ഗുല്‍ പനാഗിനെ നേരിടാനാണ് അനുപം ഖേറിന്റെ ഭാര്യകൂടെയായ കിരണ്‍ ഖേര്‍ ഛത്തീസ്ഗഡില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്

ഗുല്‍ പനാഗ്

ഗുല്‍ പനാഗ്

കോണ്‍ഗ്രസിന്റെ പവന്‍ കുമാര്‍ ബന്‍സലിനെ തളയ്ക്കാനാണ് എ എ പിയുടെ സ്ഥാനാര്‍ത്ഥിയായി യുവനടി ഗുല്‍ പനാഗ് ഇറങ്ങുന്നത്

മൂണ്‍ മൂണ്‍ സെന്‍

മൂണ്‍ മൂണ്‍ സെന്‍

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് മൂണ്‍ മൂണ്‍ സെന്‍ മത്സരിക്കുന്നത്.

 നഗ്മ

നഗ്മ

കോണ്‍ഗ്രസ് ടിക്കറ്റില്‍ മീററ്റില്‍ നിന്നാണ് നഗ്മ ജനവിധി തേടുന്നത്.

പവന്‍ കല്യാണ്‍

പവന്‍ കല്യാണ്‍

ജനസെന്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ പവന്‍ കല്യാണ്‍ മത്സരിക്കുന്നത്.

രവി കിഷന്‍

രവി കിഷന്‍

ഭോജ്പുരി സൂപ്പര്‍താരം രവി കിഷന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാന്‍പൂരില്‍ നിന്ന് ജനവിധി തേടും

ബാബുല്‍ സുപ്രിയ

ബാബുല്‍ സുപ്രിയ

അസന്‍സോളാണ് ബാബുല്‍ സുപ്രിയയുടെ മണ്ഡലം. ബി ജെ പിയ്ക്കു വേണ്ടിത്തന്നെ

 രമ്യ

രമ്യ

ഏറ്റവും പ്രായം കുറഞ്ഞ എം പി, കന്നട സിനിമകളില്‍ തിളങ്ങിയ ഗ്ലാമര്‍. രമ്യയുമുണ്ട് ഇക്കുറി തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍

English summary
Celebrity contest in this lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X