കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയേക്കാൾ ഞെട്ടിച്ച മരണങ്ങൾ... അടിമുടി ദുരൂഹതകൾ, കറുത്ത നിഴലുകൾ; ഇനിയും മുക്തമാകാത്ത ആഘാതങ്ങൾ

  • By Desk
Google Oneindia Malayalam News

നടി ശ്രീദേവിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കാര്യമായി അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ഒരാള്‍, ആയുസ്സൊടുങ്ങാതെ ഇല്ലാതാകുന്നത് ഏറെ ദു:ഖകരമാണ്. അത് ശ്രീദേവിയെ പോലെ ഒരു സെലിബ്രിറ്റി കൂടി ആകുമ്പോള്‍ പറയാനും ഇല്ല.

ദുരൂഹതയായിരുന്നു എങ്ങും... ശ്രീദേവി മരിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടി മാധ്യമങ്ങള്‍ ഓടി നടന്നു. എന്നാല്‍ ഇന്ത്യയിലെ പോലെ വിവരങ്ങള്‍ ലഭിക്കുക എന്നത് ദുബായില്‍ എളുപ്പമല്ലല്ലോ... അതുകൊണ്ട്, ദുബായ് പോലീസിന്റെ ഒറ്റ വിശദീകരണത്തില്‍ എല്ലാം അവസാനിച്ചു.

ശ്രീദേവി മാത്രമാണോ ഇങ്ങനെ ഒരുപാട് സംശയങ്ങള്‍ ബാക്കി നിര്‍ത്തി കാണാമറയത്തേക്ക് പോയത്? ഒരിക്കലും അല്ല. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പല ദുരൂഹമരണങ്ങളും ഉണ്ട്... ലോകം ഇപ്പോഴും കാത്തിരിക്കുന്ന കുറേ ഉത്തരങ്ങളും ഉണ്ട്.

ശ്രീദേവി മരിച്ചതെങ്ങനെ

ശ്രീദേവി മരിച്ചതെങ്ങനെ

അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവിയുടെ മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തലയില്‍ ആഴത്തിലുള്ള ഒരു മുറിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആ മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്.

പക്ഷേ, കേസ് ക്ലോസ്ഡ്

പക്ഷേ, കേസ് ക്ലോസ്ഡ്

എന്നാല്‍ ആ മുറിവിന് പിന്നിലെ സത്യം ദുബായ് പോലീസ് അന്വേഷിച്ചോ എന്ന് വ്യക്തമല്ല. അത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടും ഇല്ല. ഒരുപക്ഷേ, അക്കാര്യം എക്കാലവും ദുരൂഹമായി തന്നെ തുടരുകയും ചെയ്‌തേക്കാം...

മൈക്കിള്‍ ജാക്‌സന്റെ മരണം

മൈക്കിള്‍ ജാക്‌സന്റെ മരണം

2009 ല്‍ ആയിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ആ സംഭവം നടന്നത്. പോപ്പ് സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്നു മൈക്കിള്‍ ജാക്‌സണ്‍ അപ്രതീക്ഷിതമായി മരണമടഞ്ഞു. വെറും 50 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ ജാക്‌സന്റെ പ്രായം. മരണകാരണം ഹൃദയാഘാതം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഇപ്പോഴും മൈക്കിള്‍ ജാക്‌സന്റെ മരണത്തില്‍ ദുരൂഹത കാണുന്നുണ്ട് ആരാധകര്‍.

എല്‍വിസ് പ്രെസ്ലി

എല്‍വിസ് പ്രെസ്ലി

ഗായകന്‍ എന്ന് പറഞ്ഞാല്‍ എല്‍വിസ് ആണ് ഗായകന്‍. ഒരുപക്ഷേ, പുതുതലമുറക്ക് തീരെ പരിചിതമല്ലാത്ത ഒരു പേരായിരിക്കും ഇത്. എഴുപതുകളില്‍ അമേരിക്കയെ ഇളക്കിമറിച്ച ഗായകന്‍. പക്ഷേ, തന്റെ 42-ാം വയസ്സില്‍ വീട്ടിലെ കുളിമുറിയില്‍ ആയിരുന്നു അന്ത്യം. ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി...

ഡയാന രാജകുമാരി

ഡയാന രാജകുമാരി

ഒരുപക്ഷേ, ലോകം ഏറ്റവും അധികം വിതുമ്പിയിട്ടുണ്ടാവുക ഡയാന രാജകുമാരിയുടെ മരണത്തില്‍ ആയിരിക്കും. 1997 ല്‍ പാരിസില്‍ നടന്ന ഒരു കാര്‍ അപകടത്തില്‍ ആയിരുന്നു ഡയാനയുടെ മരണം. പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെട്ട് അതിവേഗത്തില്‍ കാറോടിച്ച് പോകുമ്പോള്‍ ആയിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും 36 വയസ്സായിരുന്നു മരിക്കുമ്പോള്‍ ഡയാനയുടെ പ്രായം. ഡയാനയുടെ മരണത്തിലും ദുരൂഹതകള്‍ ആരോപിക്കുന്നവര്‍ ഉണ്ട്.

മെര്‍ലിന്‍ മണ്‍റോ

മെര്‍ലിന്‍ മണ്‍റോ

ലോകത്തിന്റെ സെക്‌സ് സിംബല്‍ ആയിരുന്നു ഒരുകാലത്ത് മെര്‍ലിന്‍ മണ്‍റോ... അതുകൊണ്ട് തന്നെ ആയിരിക്കണം, ഇന്നും അവരുടെ പേര് പലരും ഓര്‍ത്തിരിക്കുന്നത്. എന്തായാലും 1950 കളെ ത്രസിപ്പിച്ച സിനിമ താരമായിരുന്നു അവര്‍. 36-ാം വയസ്സില്‍ ആയിരുന്നു മെര്‍ലിന്റെ മരണം. മയക്കുമരുന്നിന്റെ അമിത ഉപയോഗം ആയിരുന്നു മെര്‍ലിന്‍ മണ്‍റോയുടെ മരണകാരണം എന്നാണ് പറയപ്പെടുന്നത്.

റോബിന്‍ വില്യംസ്

റോബിന്‍ വില്യംസ്

ഹോളിവുഡിലെ വിഖ്യാത നടന്‍ ആയിരുന്നു റോബിന്‍ വില്യംസ്. ജുമാന്‍ജി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ അദ്ദേഹം ഇന്ത്യക്കാര്‍ക്ക് പരിചിതനാണ്. എന്നാല്‍ തന്റെ 64-ാം വയസ്സില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. ആരാധകര്‍ ഞെട്ടിത്തരിച്ചു. പിന്നീടാണ് ആ സത്യം പുറം ലോകം അറിഞ്ഞത്... അദ്ദേഹം കടുത്ത വിഷാദ രോഗിയായിരുന്നു.

വൈറ്റ്‌നി ഹൂസ്റ്റണ്‍

വൈറ്റ്‌നി ഹൂസ്റ്റണ്‍

ഗായികമാരുടെ കൂട്ടത്തില്‍ തകര്‍ക്കാന്‍ ആകാത്ത റെക്കോര്‍ഡുകളുടെ ഉടമയായിരുന്നു വൈറ്റ്‌നി ഹൂസ്റ്റണ്‍. ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ തുടര്‍ച്ചയായി ഏഴ് തവണ ഒന്നാം സ്ഥാനത്തെത്തിയ റെക്കോര്‍ഡ് ആര്‍ക്കും ഇതുവരെ ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല.

ശ്രീദേവിയെ പോലെ തന്നെ ആയിരുന്നു വൈറ്റ്‌നി ഹൂസ്റ്റണിന്റേയും മരണം. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ ആയിരുന്നു കാലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍റ്റണിലെ വീട്ടില്‍ അവരെ അവസാനമായി കണ്ടെത്തിയത്.

പ്രിന്‍സ്... പ്രിന്‍സ്... പ്രിന്‍സ്

പ്രിന്‍സ്... പ്രിന്‍സ്... പ്രിന്‍സ്

പ്രിന്‍സ്- ആ ഒരു പേര് മാത്രം മതിയായിരുന്നു ആളെ തിരിച്ചറിയാന്‍. പ്രിന്‍സ് റോഗഴ്‌സ് നെല്‍സണ്‍ എന്ന ത്രസിപ്പിക്കുന്ന താരം. പോപ്പ് സംഗീതത്തിലും സ്റ്റേജ് പെര്‍ഫോര്‍മന്‍സിലും പ്രിന്‍സിനെ വെല്ലാന്‍ അധികം ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ 57-ാം വയസ്സില്‍ പ്രിന്‍സ് മരിച്ചു. വീട്ടിലെ ലിഫ്റ്റിനുള്ളില്‍ ആയിരുന്നു പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഫ്രെഡ്ഡി മെര്‍ക്കുറി

ഫ്രെഡ്ഡി മെര്‍ക്കുറി

അമേരിക്കയിലെ ക്വീന്‍ ബാന്‍ഡിലെ പ്രധാന ഗായകന്‍ ആയിരുന്നു ഫ്രെഡ്ഡി മെര്‍ക്കുറി. ഫ്രെഡ്ഡിയുടെ മരണം ലോകത്തിന് അപ്രതീക്ഷിതം ആയിരുന്നു. എന്നാല്‍ ഫ്രെഡ്ഡിക്ക് അത് അങ്ങനെ ആയിരുന്നില്ല. എയ്ഡ്‌സ് ബാധിച്ചായിരുന്നു അദ്ദേഹം മരിച്ചത്. താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം ആയിരുന്നു മരണം.

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!

ചന്ദ്രബോസ് വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ഉന്നതൻ പ്രമുഖ നടിക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽചന്ദ്രബോസ് വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ഉന്നതൻ പ്രമുഖ നടിക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ

English summary
Celebrity deaths that shook the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X