കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയെ മാത്രമല്ല, ദ്രാവിഡിനെയും പുറത്താക്കിയത് ഗ്രെഗ് ചാപ്പല്‍: സച്ചിന്‍

Google Oneindia Malayalam News

മുംബൈ: മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പല്‍ ശ്രമം നടത്തിയിരുന്നു എന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ദ്രാവിഡിനെ മാറ്റി തന്നെ ക്യാപ്റ്റനാക്കാനായിരുന്നു ചാപ്പലിന്റെ ശ്രമം. നമുക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളോളം നിയന്ത്രിക്കാം എന്ന് ചാപ്പല്‍ പറഞ്ഞതായും സച്ചിന്‍ വെളിപ്പെടുത്തി.

പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയുടെ പ്രകാശനത്തിന് തൊട്ടുമുന്‍പേയാണ് മാസ്റ്റര്‍ ബാറ്റ്‌സ്മാന്‍ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2007 ലോകകപ്പിന് മുന്‍പ് ദ്രാവിഡിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കാനായിരുന്നു ചാപ്പലിന്റെ ശ്രമം. ദ്രാവിഡില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന് തന്റെ വീട്ടില്‍ വന്നാണ് ചാപ്പല്‍ ആവശ്യപ്പെട്ടത് - സച്ചിന്‍ പറഞ്ഞു.

ഗ്രെഗ് ചാപ്പല്‍ ദ്രാവിഡിനെതിരെ കളിച്ച കളികളെ കുറിച്ചും സച്ചിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും ഗാംഗുലിയും ദ്രാവിഡും മറ്റും പ്രതികരിക്കുന്നു.

ദ്രാവിഡിന് എല്ലാം അറിയാമായിരുന്നു: ഗാംഗുലി

ദ്രാവിഡിന് എല്ലാം അറിയാമായിരുന്നു: ഗാംഗുലി

ചാപ്പല്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ദ്രാവിഡിന് അറിയാമായിരുന്നു എന്ന് മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി പറഞ്ഞു. എന്നാല്‍ ദ്രാവിഡിന് ചാപ്പലിനെ നിയന്ത്രിക്കാനൊ എന്തെങ്കിലും ചെയ്യാനോ കഴിഞ്ഞില്ല. ഇത് ദ്രാവിഡ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദാദ പറഞ്ഞു.

ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ: ദ്രാവിഡ്

ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ: ദ്രാവിഡ്

സച്ചിനും ചാപ്പലും തമ്മില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ചറിയാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്. സച്ചിന്റെ പുസ്തകം താന്‍ വായിച്ചിട്ടില്ല. അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ താല്‍പര്യമില്ല

സച്ചിനെ ക്യാപ്റ്റനാക്കാനോ

സച്ചിനെ ക്യാപ്റ്റനാക്കാനോ

ദ്രാവിഡിനെ മാറ്റി സച്ചിനെ ക്യാപ്റ്റനാക്കാനായിരുന്നത്രെ ചാപ്പലിന്റെ ശ്രമം. ഇത് പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ സച്ചിന്‍ തന്നെ. എന്നാല്‍ ചാപ്പലിന്റെ ഓഫര്‍ സച്ചിന്‍ നിരസിച്ചു.

എന്തായാലും ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി പോയി

എന്തായാലും ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി പോയി

ചാപ്പല്‍ ആഗ്രഹിച്ച പോലെ തന്നെ 2007 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി പോയി. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യ പുറത്തായതിനെ തുടര്‍ന്നാണ് ഇത്. ബംഗ്ലാദേശിനോട് പോലും ഇന്ത്യ തോറ്റിരുന്നു.

നേരത്തെ ഗാംഗുലിയെ ചവിട്ടി

നേരത്തെ ഗാംഗുലിയെ ചവിട്ടി

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ഗാംഗുലിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും പുറത്താക്കിയത് ചാപ്പലുമായുള്ള തര്‍ക്കങ്ങളാണ്.

പകരം കുംബ്ലേ, സച്ചിനല്ല

പകരം കുംബ്ലേ, സച്ചിനല്ല

എന്നാല്‍ സച്ചിനെ ക്യാപ്റ്റനാക്കാനുള്ള ചാപ്പലിന്റെ ആഗ്രഹം നടന്നില്ല. കുംബ്ലെയാണ് ദ്രാവിഡിന് പകരക്കാരനായി ടീമിന്റെ ക്യാപ്റ്റനായത്.

എന്നിട്ടും സച്ചിനല്ല, അത് ധോണി

എന്നിട്ടും സച്ചിനല്ല, അത് ധോണി

കുംബ്ലെയ്ക്ക് ശേഷം ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി സച്ചിന്റെ കൈകളിലെത്തി. എന്നാല്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു സച്ചിന്‍ ചെയ്തതത്.

പുതുയുഗം ധോണിയുഗം

പുതുയുഗം ധോണിയുഗം

ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച ഒരു ക്യാപ്റ്റന്റെ ഉദയമായിരുന്നു ധോണിയിലൂടെ. സച്ചിന്റെ തീരുമാനമായിരുന്നു ഇത്.

കിര്‍സ്റ്റന്‍ യുഗവും

കിര്‍സ്റ്റന്‍ യുഗവും

ഗാരി കിര്‍സ്റ്റണ്‍ എന്ന മികച്ച കോച്ചും ഇന്ത്യയുടെ ഭാഗ്യമായി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായിരുന്ന കിര്‍സ്റ്റണ്‍ കോച്ചും ധോണി ക്യാപ്റ്റനുമായിരുന്ന കാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ യുഗമായിരുന്നു.

English summary
Sachin Tendulkar has disclosed that the then India coach Greg Chappell had made shocking suggestion to him to take over India's captaincy from Rahul Dravid months before the 2007 World Cup in West Indies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X